يحاول ذهب - حر
ഇലക്ട്രിക് കരുത്തുമായി ക്രേറ്റ
February 01,2025
|Fast Track
473 കിലോമീറ്റർ റേഞ്ച്.കൂടിയ കരുത്ത് 171 ബിഎച്ച്പി. ടോർക്ക് 255 എൻഎം. വിപണിയിൽ പുതുചരിത്രമെഴുതാൻ ക്രേറ്റ വീണ്ടും
ഹ്യുണ്ടയുടെ "ഇന്ത്യാചരിത്രത്തിലെ അവിസ്മരണീയമായ രണ്ടു മുഹൂർത്തങ്ങളാണ് സാൻട്രോയും ക്രേറ്റയും. ആദ്യ കാറെന്ന നിലയിലല്ല, പുതു മുഖമായെത്തിയ കൊറിയൻ കമ്പനിക്ക് അടിസ്ഥാനവും ജനപ്രീതിയുമേറ്റിയ വാഹനമെന്ന സ്ഥാനത്താണ് സാൻട്രോയുടെ നില. ക്രേറ്റയാകട്ടെ ഇന്ത്യയെ സെഡാനുകളിൽ നിന്ന് എസ്യുവികളിലേക്ക് പിടിച്ചുയർത്തിയ വാഹനമാണ്. ഇന്നു കാണുന്ന എവി ബാഹുല്യത്തിനു ക്രേറ്റയിലാണ് തുടക്കം. ഈ മുഹൂർത്തങ്ങളിലൊന്ന് ഇപ്പോൾ പുനർജനിക്കുന്നു. ഇലക്ട്രിക് കരുത്തിൽ ക്രേറ്റയുടെ രണ്ടാം വരവ്. വീണ്ടുമൊരു വിപ്ലവത്തിനു തുടക്കമായോ? വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.
ഇലക്ട്രിക് ഞങ്ങൾക്കു പുത്തരിയല്ല
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങളിലൊന്നായ കോനയും അത്യാധുനികനായ അയോണിക് ഫൈവുമൊക്കെയായി പണ്ടേ ഹ്യുണ്ടേയ് ഇലക്ട്രിക് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ക്രേറ്റ ഇവിയിലൂടെ ഈ വിപണിയുടെ ടോപ് ഗിയറിലെത്തുകയാണ് ഉന്നം. സാങ്കേതികതയുടെ പരിപൂർണതയിലെത്തി നിൽക്കുന്ന ബാറ്ററിയും മോട്ടറും സോഫ്റ്റ് വെയറുമൊക്കെയായി ഇന്ത്യയിൽ ഇന്നുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നു വ്യത്യസ്തമാണ് ക്രേറ്റ. ലക്ഷ്യം, കോനയുടെ അടിസ്ഥാനമായ വിശ്വാസ്യതയും അയോണിക് ഫൈവിന്റെ ആധുനിക തയും കൂടുതൽ ജനകീയമായ ക്രേറ്റയിലെത്തിക്കുക. 2015 മുതൽ ഇന്ത്യയിൽ സജീവ സാന്നിധ്യമായ ക്രേറ്റയ്ക്ക് ഇലക്ട്രിക് വിപണി മാറ്റിമറിക്കാനാവുമെന്നാണ് പ്രതീക്ഷ.
ചൈനീസല്ല ആ ഹൃദയം
ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം ബാറ്ററിയാണെങ്കിൽ ഇന്ത്യയിലിന്നിറങ്ങുന്ന ഏതാണ്ടെല്ലാ ഇലക്ട്രിക്കുകളുടെയും ഹൃദയത്തുടിപ്പുകൾ ചൈനീസിലാണ്. എന്നാൽ ഹ്യുണ്ടേയ് സ്വന്തം ശാലയിൽ നിർമിച്ചെടുക്കുന്ന ബാറ്ററികളാണ് ഉപയോഗിക്കുന്നത്. സാങ്കേതികത യിലുമുണ്ട് മാറ്റം. ലിഥിയം ഫെറസ് ഫോസ്ഫേറ്റിനു (എൽഎഫ്പി) പകരം നിക്കൽ മാംഗനീസ് കോ ബാൾട്ട് (എൻഎംസി) ബാറ്ററികളാ ണ്. വലുപ്പം കുറവ്. വില തെല്ലു കൂടുമെങ്കിലും പെർഫോമൻസിൽ മികവുണ്ട്. റേഞ്ചും കൂടുതൽ. ഈടു കുറവാണെന്ന ആരോപണ ത്തെ നിഷ്പ്രഭമാക്കാൻ 8 കൊല്ലം, 160000 കിലോമീറ്റർ എന്ന വാറന്റി. ഇന്ത്യയിലിന്നിറങ്ങുന്ന ചില ഇലക്രിക്കുകൾക്ക് ഇത്ര ദീർഘമായ വാറന്റിയില്ല.
ക്രേറ്റയഴക്...هذه القصة من طبعة February 01,2025 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size

