يحاول ذهب - حر

ഇന്ത്യൻ ഇതിഹാസം

June 01,2023

|

Fast Track

രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത അവതാരമായ ജിംനിക്കൊപ്പം രണ്ടു നാൾ. എക്സ്ക്ലൂസീവ് ഡ്രൈവ് റിപ്പോർട്ട്

- പ്രവീൺ

ഇന്ത്യൻ ഇതിഹാസം

ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. നമ്മൾ കേൾക്കുന്ന ദേവകഥകളിലെ ഇന്ത്യൻ ഇതിഹാസതാരങ്ങളുടെ പിറവി ഹിമാലയൻ താഴ്വാരങ്ങളിലാണ്. ഉത്തരാഖണ്ഡിന്റെ മഞ്ഞു കാല തലസ്ഥാനമായ ഡെറാഡൂൺ ഇത്തവണ സാക്ഷ്യം വഹിച്ചത് മറ്റൊരു ലോകോത്തര താരത്തിന്റെ രണ്ടാം പിറവിക്ക്. ജിംനി ഫൈവ് ഡോർ മോഡൽ. രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത ആ അവതാരത്തെ അക്ഷരാർഥത്തിൽ പരീക്ഷിച്ച് രണ്ടു ദിനങ്ങളെപ്പറ്റിയാണ് ഇനി വായിക്കാൻ പോകുന്നത്.

മാരുതി സുസുക്കി എന്നാൽ ചെറുകാറുകളുടെ തോഴൻ എന്നൊരു ധാരണ നമുക്കുണ്ട്. എന്നാൽ, ഇന്ത്യയിലെ എവി സെഗ്മെന്റ്, അതായത് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്ന വാഹനവിഭാഗത്തിൽ ഏറെ മുന്നിലാണു മാരുതി. ഹോട്ട് സെല്ലർ ബ്രെസ്സ മുതൽ ആഗോള മോഡൽ ഗ്രാൻഡ് വിറ്റാര വരെയുള്ള ആ നിരയ്ക്ക് കൂടുതൽ ശക്തിയേകാനാണു മാരുതിയുടെ രണ്ടാമത്തെ 4x4 എവി ജിംനിയുടെ ഫൈവ് ഡോർ മോഡൽ എത്തുന്നത് (ആദ്യത്തേത് ഗ്രാൻഡ് വിറ്റാര).

മൂന്നു തലമുറകളുടെ മികവുകൾ പുതിയ ജിംനിയിൽ ഇഴചേർത്തിട്ടുണ്ട്. അവ വഴിയേ അറിയാം.

രൂപകൽപന

വാഹനം ഒരു കൾട്ട് എന്നതിലുപരി ഉപയോഗമുള്ളതാണോ എന്നു പരിശോധിക്കുന്നവരാണ് ഇന്ത്യക്കാർ. സംഘം ചേർന്നു യാത്ര ചെയ്യുന്നവർ. അതായിരിക്കാം ആഗോളതലത്തിൽ നിലവിലുളള ടൂ ഡോർ ജിംനി ഇന്ത്യയിൽ വേണ്ടെന്ന തീരുമാനത്തിനു കാരണം. പിന്നിലും ആൾ കയറുന്ന മോഡൽ തന്നെ നമുക്കു വേണം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മാരുതി ഈ ആഗ്രഹം സഫലീകരിച്ചു. ജിംനി ഫൈവ് ഡോർ മോഡലിന്റെ ലോക പിറവി അന്നായിരുന്നു.

അഴകളവുകളിലേക്കു പോകാം. സബ് ഫോർ മീറ്റർ എസ് യുവി യാണ്. ക്യൂട്ട് ആൻഡ് കോംപാക്ട്. വട്ടക്കണ്ണുകൾ 1970 ലെ ആദ്യ മോഡലിൽനിന്നു കടമെടുത്തത്. ഇവ ഓട്ടമാറ്റിക് എൽഇഡി ലാംപു കളായി മാറി. ലാംപ് വാഷറുണ്ട്. ഓഫ് റോഡിങ്ങിൽ ചളി പുരണ്ടാലും സാരമില്ലെന്നർഥം.

المزيد من القصص من Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size