ഇന്ത്യൻ ഇതിഹാസം
Fast Track|June 01,2023
രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത അവതാരമായ ജിംനിക്കൊപ്പം രണ്ടു നാൾ. എക്സ്ക്ലൂസീവ് ഡ്രൈവ് റിപ്പോർട്ട്
പ്രവീൺ
ഇന്ത്യൻ ഇതിഹാസം

ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. നമ്മൾ കേൾക്കുന്ന ദേവകഥകളിലെ ഇന്ത്യൻ ഇതിഹാസതാരങ്ങളുടെ പിറവി ഹിമാലയൻ താഴ്വാരങ്ങളിലാണ്. ഉത്തരാഖണ്ഡിന്റെ മഞ്ഞു കാല തലസ്ഥാനമായ ഡെറാഡൂൺ ഇത്തവണ സാക്ഷ്യം വഹിച്ചത് മറ്റൊരു ലോകോത്തര താരത്തിന്റെ രണ്ടാം പിറവിക്ക്. ജിംനി ഫൈവ് ഡോർ മോഡൽ. രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത ആ അവതാരത്തെ അക്ഷരാർഥത്തിൽ പരീക്ഷിച്ച് രണ്ടു ദിനങ്ങളെപ്പറ്റിയാണ് ഇനി വായിക്കാൻ പോകുന്നത്.

മാരുതി സുസുക്കി എന്നാൽ ചെറുകാറുകളുടെ തോഴൻ എന്നൊരു ധാരണ നമുക്കുണ്ട്. എന്നാൽ, ഇന്ത്യയിലെ എവി സെഗ്മെന്റ്, അതായത് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്ന വാഹനവിഭാഗത്തിൽ ഏറെ മുന്നിലാണു മാരുതി. ഹോട്ട് സെല്ലർ ബ്രെസ്സ മുതൽ ആഗോള മോഡൽ ഗ്രാൻഡ് വിറ്റാര വരെയുള്ള ആ നിരയ്ക്ക് കൂടുതൽ ശക്തിയേകാനാണു മാരുതിയുടെ രണ്ടാമത്തെ 4x4 എവി ജിംനിയുടെ ഫൈവ് ഡോർ മോഡൽ എത്തുന്നത് (ആദ്യത്തേത് ഗ്രാൻഡ് വിറ്റാര).

മൂന്നു തലമുറകളുടെ മികവുകൾ പുതിയ ജിംനിയിൽ ഇഴചേർത്തിട്ടുണ്ട്. അവ വഴിയേ അറിയാം.

രൂപകൽപന

വാഹനം ഒരു കൾട്ട് എന്നതിലുപരി ഉപയോഗമുള്ളതാണോ എന്നു പരിശോധിക്കുന്നവരാണ് ഇന്ത്യക്കാർ. സംഘം ചേർന്നു യാത്ര ചെയ്യുന്നവർ. അതായിരിക്കാം ആഗോളതലത്തിൽ നിലവിലുളള ടൂ ഡോർ ജിംനി ഇന്ത്യയിൽ വേണ്ടെന്ന തീരുമാനത്തിനു കാരണം. പിന്നിലും ആൾ കയറുന്ന മോഡൽ തന്നെ നമുക്കു വേണം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മാരുതി ഈ ആഗ്രഹം സഫലീകരിച്ചു. ജിംനി ഫൈവ് ഡോർ മോഡലിന്റെ ലോക പിറവി അന്നായിരുന്നു.

അഴകളവുകളിലേക്കു പോകാം. സബ് ഫോർ മീറ്റർ എസ് യുവി യാണ്. ക്യൂട്ട് ആൻഡ് കോംപാക്ട്. വട്ടക്കണ്ണുകൾ 1970 ലെ ആദ്യ മോഡലിൽനിന്നു കടമെടുത്തത്. ഇവ ഓട്ടമാറ്റിക് എൽഇഡി ലാംപു കളായി മാറി. ലാംപ് വാഷറുണ്ട്. ഓഫ് റോഡിങ്ങിൽ ചളി പുരണ്ടാലും സാരമില്ലെന്നർഥം.

 ചതുരരൂപം 1981ലെ മോഡലിനെ പിന്തുടരുന്നത്. മിക്ക ഓഫ് റോഡർ മോഡലുകൾക്കും ഇതേ ബോക്സി ഡിസൈനാണ്. ഫൈവ് സ്ലോട്ട് ഗ്രിൽ കടമെടുത്തത് മൂന്നാം തലമുറയിൽ നിന്ന് (1998). ഫിനിഷിന്റെ ആഡംബരം ഗ്രില്ലുകൾക്കുണ്ട്. കരുത്തുള്ള ഡോറുകൾ അത്യാവശ്യം വൈഡ് ആയി തുറക്കുന്നവയാണ്. കയറാൻ ബുദ്ധിമുട്ടേണ്ട എന്നർഥം.

この記事は Fast Track の June 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Fast Track の June 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

FAST TRACKのその他の記事すべて表示
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 分  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 分  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 分  |
April 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ

time-read
2 分  |
April 01,2024
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
Fast Track

വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി

ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.

time-read
1 min  |
April 01,2024
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
Fast Track

പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്

കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും

time-read
1 min  |
April 01,2024