ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ
Fast Track|March 01, 2023
കെടിഎം 390 അഡ്വഞ്ചർ പിന്നിട്ട് തൃശൂർ സ്വദേശിയുടെ ലോക യാത്ര ബൈക്കിൽ 36 രാജ്യങ്ങൾ
റോഷ്‌നി
ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ

യാത്രകൾ പലർക്കും പാഷനാണ്. സ്ക്രിപ്റ്റില്ലാത്ത യാത്രകൾക്കു വേറിട്ടൊരു രസമുണ്ട്. പക്ഷേ, ജോസേട്ടന്റെ യാത്രയെ വ്യത്യസ്തമാക്കുന്നത് ആ യാത്രയുടെ രീതിയാണ്. ബൈക്കിൽ ലോകം ചുറ്റുകയാണ് ജോസേട്ടൻ എന്ന് അറിയപ്പെടുന്ന തൃശൂർ സ്വദേശി ഇ.പി. ജോസ്. യാത്ര ചെയ്യാനായി ജീവിക്കുന്ന അറുപതുകാരൻ.

എഴുതിയ തയാറാക്കിയ ഷെഡ്യൂളോ സ്ക്രിപ്റ്റോ ഇല്ല. ഒരു ദിവസം നിശ്ചിത കിമീ സഞ്ചരിക്കണമെന്നും പ്ലാൻ ഇല്ല. അപ്പപ്പോൾ തോന്നുന്നതെവിടേക്കോ അവിടേക്ക് കെടിഎം 390 അഡ്വഞ്ചറിൽ ആസ്വദിച്ചൊരു റൈഡ്. നിലവിൽ 40,000 കിമീ സഞ്ചരിച്ചു കഴിഞ്ഞു. ഇതിൽ 12,000 കിമീ ഇന്ത്യയിലൂടെയായിരുന്നു. ലക്ഷ്യം യുഎന്നിൽ അംഗത്വമുള്ള 193 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ്. ഇതുവരെ 36 രാജ്യങ്ങൾ പിന്നിട്ടു.

ഇടയ്ക്കിടെ യാത്രകൾക്കു ബ്രേക്ക് കൊടുത്ത് തൃശൂർ ചെമ്പൂക്കാവ് ഇലക്കാലത്തൂർ വീട്ടിലെത്തും. തൃശൂർ എൻജിനീയറിങ് കോളജിൽനിന്ന് എൻജിനീയറിങ് കഴിഞ്ഞശേഷം വർഷങ്ങളായി യുഎസിൽ ഐടി രംഗത്തു ജോലി ചെയ്യുകയായി രുന്നു. 2012 ൽ ഔദ്യോഗിക ചുമതലകൾ മതിയാക്കി നാട്ടിലെത്തി. അതിനുശേഷം ഇടയ്ക്കിടെയുള്ള അമേരിക്ക ഇന്ത്യ യാത്രകൾക്കിടെ റൂട്ട് ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചതോടെ പാഷൻ ടോപ് ഗിയറിലെത്തി. ഹാർലി ഫാറ്റ്ബോയ് ആയിരുന്നു അന്നത്തെ കൂട്ട്. അതുമായി ഇന്ത്യ മൊത്തം കറങ്ങി. അതിനുശേഷമാണ് ഉലകം ചുറ്റാൻ മോഹമുദിച്ചത്.

യാത്രയുടെ തുടക്കം

 2019 ൽ പ്ലാൻ ചെയ്ത് യാത്ര തുടങ്ങാനായത് 2022 ൽ മാത്രം. 2019ൽ സ്പോണ്ടിലോസിസ് വന്നതുകൊണ്ട് യാത്ര നീണ്ടു പോയി. പിന്നാലെ കോവിഡും. 2022ൽ കെടിഎം 390 വാങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലോകയാത്രയ്ക്കു തുടക്കമിട്ടു. അതിർത്തികൾ തുറക്കാത്തതിനാൽ ബൈക്ക് മാർച്ച് 6ന് ഇംഗ്ലണ്ടിലേക്കു കപ്പലിൽ അയച്ചു. 45 ദിവസമെടുത്തു വണ്ടി അവിടെയെത്താൻ. വീസ, പേപ്പർ ക്ലിയറൻസ് എല്ലാം കഴിഞ്ഞു 2022 മേയ് 1ന് ഫെലിസിറ്റൊയിൽ നിന്നു യാത്ര ആരംഭിച്ചു. തയാറാക്കിയ പ്ലാൻ ഒന്നുമില്ലാതെയാണ് കെടിഎം ഓടിത്തുടങ്ങിയത്. ഒരു ദിവസം 250-300 കിമീ വരെ വണ്ടിയോടിക്കും. ചില ദിവസങ്ങളിൽ 600 കിമീ വരെ.

هذه القصة مأخوذة من طبعة March 01, 2023 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 01, 2023 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من FAST TRACK مشاهدة الكل
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 mins  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 mins  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 mins  |
April 01,2024