പലപ്പോഴും തോന്നാറില്ലേ കാറിനു ചുറ്റും ക്യാമറ വേണമെന്ന്. പ്രീമിയം വാഹനങ്ങളിലെ ഫീച്ചറുകളിലൊന്നായിരുന്ന 360 ഡിഗ്രി ബേർഡ്സ് വ്യൂ ക്യാമറ സാധാരണമാകുകയാണ്. പുതിയ ബലേനൊയിലും വിറ്റാര ബസ്സയിലും ഇതേ ഫീച്ചറുകൾ ഉള്ള ക്യാമറയുണ്ട്. എന്നാൽ, 360 ക്യാമറാദൃശ്യങ്ങൾ റിക്കോർഡ് ചെയ്യാൻ കഴിയുമോ? നമ്മുടെ വാഹനത്തിന്റെ എല്ലാ വശവും കാണുന്നതും മുകളിൽനിന്നുള്ള ദൃശ്യം മനസ്സിലാക്കുന്നതും സുരക്ഷ കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. പാർക്കിങ്ങിലും നഗരത്തിലെ ബംപർ ടു ബംപർ ട്രാഫിക്കിലും 360 വ്യൂ ക്യാമറ അനു ഗ്രഹമാണ്. അപ്പോൾ റിക്കോർഡിങ് കൂടിയുണ്ടെങ്കിൽ അധിക സുരക്ഷ ഉറപ്പാണ്. വിപണിയിൽ അത്തരം ക്യാമറാ സിസ്റ്റങ്ങളുണ്ട്.
ഏറെ ഗുണങ്ങളുണ്ട് ക്യാമറാ റിക്കോർഡർ ഉണ്ടെങ്കിൽ, ഡാഷ് ക്യാം ഉള്ളതു കൊണ്ട് അപകടങ്ങളിൽനിന്നും അവയുണ്ടാക്കുന്ന നിയമനൂലാമാലകളിൽ നിന്നും ധനനഷ്ടത്തിൽനിന്നും തലയൂരിപ്പോന്ന എത്രയോ പേരുണ്ട്. അതായത്, നമ്മുടെ വാഹനം അപകടത്തിൽ പെട്ടാൽ ആരാണ് ഉത്തരവാദി എന്നുള്ളത് ക്യാമറാദൃശ്യം പരിശോധിച്ചാൽ എളുപ്പം പിടികിട്ടും. നമ്മുടെ കുറ്റമല്ല അപകടകാരണമെങ്കിൽ അതു പെട്ടെന്നു തെളിയിക്കാം, ഡാഷ് ക്യാമറയുണ്ടങ്കിൽ. അതു മുൻവശത്തെ ക്യാമറയുടെ കാര്യം. ഇനി കാറിന്റെ നാലുപാടുമുള്ള ദൃശ്യം റിക്കോർഡ് ചെയ്താൽ അതിലേറെ ഗുണപ്രദമാകും.
ഒരു വയർ പോലും ഇൻസുലേഷൻ മാറ്റിയിട്ടു വയ്ക്കേണ്ട കാര്യമില്ലാതെ ഈ ക്യാമറാ മൊഡ്യൂളുകൾ കാറിൽ ഘടിപ്പിക്കാമെന്നതാണു നേട്ടം. വയർ മുറിക്കുകയോ മറ്റോ ചെയ്യേണ്ടതില്ലാത്തതിനാൽ വാറന്റിയുടെ പ്രശ്നമുണ്ടാകില്ലെന്നു വിൽപനക്കാർ പറയുന്നു. നിങ്ങളുടെ കാറിന്റെ സ്റ്റീരിയോ കപ്ലറിൽ തന്നെയാണ് ഈ സിസ്റ്റവും കണക്റ്റ് ചെയ്യേണ്ടത്.
ബോക്സിൽ എന്തൊക്കെ?
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ