Denemek ALTIN - Özgür

അറിയൂ, ഔദാര്യമല്ല അവകാശമാണ്

Vanitha

|

June 21, 2025

നമ്മുടെ തൊഴിലിടങ്ങളിൽ സ്ത്രീ സൗഹാർദപരമായ അന്തരീക്ഷമുണ്ടോ? കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണത്തിൽ നിന്ന്

- ചൈത്രാലക്ഷ്മി

അറിയൂ, ഔദാര്യമല്ല അവകാശമാണ്

വനിതാദിനം, മാതൃ ദിനം, ആർത്തവ ശുചിത്വ അവബോധ ദിനം... ഇങ്ങനെ ആചരണങ്ങളെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ടു നമ്മുടെ നാട്ടിൽ. ഇതേ കേരളത്തിലെ ഓഫിസുകളിൽ സ്ത്രീസൗഹാർദപരമായ അന്തരീക്ഷമാണോ ഉള്ളത്? അത്തരത്തിലുള്ള പെൺതൊഴിലിടങ്ങൾ യാഥാർഥ്യമാക്കാൻ വിവിധ മേഖലകളിൽ വിദഗ്ധരായ വനിതകൾ നൽകുന്ന നിർദേശങ്ങളും അറിയാം.

വേണ്ടേ അടിസ്ഥാന സൗകര്യങ്ങൾ?

“എത്ര സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമാണിതെന്നറിയാമോ? എന്നിട്ടു സ്ത്രീകൾക്കു പേരിനൊരു വാഷ്റൂമാണുള്ളത്.'' എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി പറയുന്നു.

“ആർത്തവ ദിനങ്ങൾ പേടിസ്വപ്നമാണു ഞങ്ങൾക്ക്. അൻപതിലേറെ വനിതകൾ ജോലി ചെയ്യുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ റെസ്റ്റ് റൂം പോലുമില്ല. ഏതെങ്കിലും സ്ത്രീക്ക് ആർത്തവ ദിവസങ്ങളിലോ ഗർഭകാലത്തോ ബുദ്ധിമുട്ടുകളുണ്ടായാൽ അൽപനേരം വിശ്രമിക്കാൻ പോലും ഇടമില്ല. മേലധികാരികളായ പുരുഷന്മാർക്കു വൃത്തിയുള്ള വാഷ്റൂമുകളും റെസ്റ്റ് റൂമും വേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നുമില്ല.

ആർത്തവത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും എല്ലാ സ്ഥാ പനങ്ങളിലെയും പുരുഷന്മാർക്കു ബോധവത്കരണം നിർബന്ധിതമാക്കണം.'' ആ യുവതിയുടെ വാക്കുകളിലുണ്ട് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സ്വരം.

“വർക് ഫ്രം ഹോം ചെയ്യാൻ കഴിയുന്ന ജോലിയാണ് എന്റേത്. പ്രസവത്തീയതിയടുത്തതോടെയാണ് വർക് ഫം ഹോം ഓപ്ഷൻ ചോദിച്ചത്. തരാൻ കഴിയില്ലെന്നാണു മേലധികാരി പറയുന്നത്.'' എറണാകുളം സ്വദേശിയും ഗർഭിണിയുമായ യുവതിയുടെ വാക്കുകളിൽ സങ്കടം നിറയുന്നു.

“ഇനിയിപ്പോൾ പ്രസവം കഴിയുമ്പോഴും പേരിനു മാത്രമാകും അവധി. ഈ അവസ്ഥ കാരണം പലരും ജോലി ഉപേക്ഷിച്ചു പോകുകയാണ്.'' നിരാശ നിഴലിട്ട കണ്ണുകളോടെ അവൾ പറഞ്ഞു.

“ആറു മാസം കുഞ്ഞിനെ നിർബന്ധിതമായി മുലയൂട്ടണമെന്നു സർക്കാർ പറയുന്നുണ്ടല്ലോ? പ്രസവാവധി പേരിനു മാത്രം കിട്ടുന്ന അമ്മമാർ എങ്ങനെയാണു കുഞ്ഞിനെ ആറു മാസം മുലയൂട്ടുക?'' ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയും നവജാതശിശുവിന്റെ അമ്മയുമായ യുവതി ചോദിക്കുന്നു.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size