Denemek ALTIN - Özgür
ഠമാർ പഠാർ ലവകുശ
Vanitha
|January 03, 2026
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
സ്‌കൂളിൽ പഠിക്കുമ്പോൾ പേരുകൊണ്ട് 'പണി' കിട്ടിയവരാണ് ലവനും കുശനും. പ്രശാന്തനെയും അൻവറിനെയും ജാക്സണെയുമൊക്കെ പോലെ അടിമുടി മോഡേൺ പേരുള്ള കുട്ടിക്കൂട്ടത്തിനിടയിൽ ദാ നിൽക്കുന്നു ലവനും കുശനും. കോട്ടിട്ടവർക്കു മുന്നിൽ മുണ്ടുടുത്ത പോലെ... പോരേ, കളിയാക്കലിന്റെ കലപില.
“പേര് മാറ്റാൻ ഗസറ്റിൽ കൊടുത്താലോ എന്നു പോലും ആലോചിച്ചതാണ്. എന്നാൽ, വളർന്നു കഴിഞ്ഞപ്പോഴാണ് പേരിന്റെ ഗമ മനസ്സിലായത്. ഒറ്റത്തവണ പേരു പറഞ്ഞാൽ മതി, ആളുകളത് ഓർത്തിരിക്കും. സംവിധായകൻ ലാൽജോസ് സാർ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ മുഖം ഞാൻ മറന്നു പോവും. പക്ഷേ, ഈ പേര് മനസ്സിലെന്നും നിൽക്കും.'' കൊച്ചിയിലെ ഡിജിറ്റൽ ടർബോ മീഡിയയിലിരുന്നു ലവൻ പ്രകാശനും കുശന്റെ പ്രകാശനും പറഞ്ഞു തുടങ്ങി.
പേരിലുള്ള അദ്ഭുതം ലവനും കുശനും സി നിമയിലും കാണിക്കുന്നുണ്ട്. സിനിമയിൽ ഇല്ലാത്തത് ഉണ്ടെന്നു കാണിക്കുന്ന "വിഷ്വൽ ഇഫട്കുകൾ കൊണ്ട് ഠമാർ പഠാർ കളിക്കുകയാണ് ഈ സഹോദരങ്ങൾ.
ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയിൽ അമ്പലവും നടപ്പന്തലുമെല്ലാം ലവനും കുശനും ഒരുക്കിയ അദ്ഭുതങ്ങളാണ്. കാന്താരയിലെ കാടും തീയും ദൈവത്തിന്റെ വരവും വേട്ടനിലെ കടലിലെ ഫൈറ്റ്, ഇവയെല്ലാം കാണുമ്പോൾ പ്രേക്ഷകർ ആവേശത്തോടെ കയ്യടിക്കും. പക്ഷേ, അതിൽ പലതും ലവനും കുശനും ഉണ്ടാക്കുന്ന "തോന്നലുകളാണ്.
പത്തു വർഷം കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ച് അറുനൂറിലധികം സിനിമകൾ. കാഴ്ചകൾ കൊണ്ടു കയ്യടി നേടുകയാണു ലവനും കുശനും.
പരസ്യം കണ്ടു മോഹിച്ച കാലം
ലവൻ ഏതു ജോലി ചെയ്യുന്ന ആളും അവർ ചെയ്യുന്നത് മറ്റുള്ളവർ കാണണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ ഞങ്ങളുടേത് അങ്ങനെയല്ല. ഞങ്ങൾ ചെയ്യുന്നത് പ്രേക്ഷകർ തിരിച്ചറിയരുത്. ശരിക്കും നടന്നതു പോലെ തോന്നണം. എന്നാലേ വിഷ്വൽ ഇഫക്ട് വിജയിക്കു.
കുശൻ - അറുന്നൂറിലധികം സിനിമകൾ പതിനൊന്നു വർഷം കൊണ്ടു ചെയ്തത് സ്വപ്നം പോലെ തോന്നുന്നു. ഞങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു സാധാരണ കുടുംബത്തിലാണു ജനിച്ചത്. ചേട്ടനാണ് ആദ്യം ഈ മേഖലയിലേക്ക് ഇറങ്ങുന്നത്.
ലവൻ മൈക്കിൾ ജാക്സന്റെ വിഡിയോ പോലുള്ള ഒരു പരസ്യം അന്നുണ്ടായിരുന്നു, തൃശൂർ ഗോൾഡ് പാർക്ക് ജ്വല്ലറിയുടേത്. അതു കണ്ടാണ് വിഎഫ്എക്സ് മോഹം മനസ്സിലേക്കു വരുന്നത്.
Bu hikaye Vanitha dergisinin January 03, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

