ദൈവത്തിന്റെ പാട്ടുകാരൻ
Vanitha
|December 21, 2024
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
-
തൃശൂർ വിയ്യൂരിലെ പൂവത്തിങ്കൽ വീട്ടിൽ പൈലോത് പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോൾ പഴയ മർഫി റേഡിയോ നിർത്താതെ പാടും. അതിനരുകിൽ കാതോർത്ത് ഒരു കുട്ടിയിരിക്കും. പലോതിന്റെയും മേരിയുടെയും നാലു മക്കളിൽ ഇളയവൻ പോൾ റേഡിയോയിൽ നിന്നൊഴുകിയ ഓരോ പാട്ടും നേരെ പോളിന്റെ മനസ്സിലേക്കാണു കയറിയത്. അങ്ങനെ പതിയെ പതിയെ പോളും ഒപ്പം പാടിത്തുടങ്ങി.
ആത്മീയ ജീവിതത്തിലുള്ള താൽപര്യം പോളിനെ വൈദിക വഴിയിലെത്തിച്ചു. ഒപ്പം കർണാടക സംഗീതത്തിൽ ഡോക്ടറേറ്റും നേടി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിസ്ത്യൻ പുരോഹിതനും കേരളത്തിലെ ആദ്യ ശബ്ദ ചികിത്സാ വിദഗ്ധനുമാണ് "പാടും പാതിരി എന്നറിയപ്പെടുന്ന ഡോ. പോൾ പൂവത്തിങ്കൽ
“എന്നെക്കൊണ്ട് ഇങ്ങനെ ചില ആവശ്യങ്ങളുണ്ടെന്നു ദൈവം നേരത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകാം. ഇതിലേക്കൊക്കെ എന്നെ തിരഞ്ഞെടുത്തതു കരുണാമയന്റെ അനുഗ്രഹം. സംഗീത ജീവിതത്തെയും ക്രിസ്മസ് ഓർമകളെയും കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിന്റെ ആമുഖമെന്നോണം ഫാദർ പോൾ പൂവത്തിങ്കൽ പറഞ്ഞു.
സെമിനാരിയിലെ പാട്ടു കാലം പള്ളി ക്വയറിൽ കുട്ടിക്കാലത്തെ പാടിയിരുന്നു. പൊതുവേ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ള സഭയാണ് സി എംഐ. സെമിനാരിയിൽ ഞങ്ങളുടെ ഇൻചാർജ് ഫാ. ആന്റണി കുറ്റിക്കാട്ട് അത്തരം ഉൾക്കാഴ്ചകൾ ഉള്ളയാളായിരുന്നു. വൈദിക പഠനത്തിനൊപ്പം കർണാടകസംഗീത പഠനവും ഏർപ്പെടുത്തിയിരുന്നു. സോദരൻ ഭാഗവതരാണ് പഠിപ്പിച്ചിരുന്നത്. അത്യാവശ്യം പാടുമായിരുന്നെങ്കിലും ശാസ്ത്രീയ അടിത്തറ കിട്ടിയത് അങ്ങനെയാണ്. ഫിലോസഫി പഠനത്തിന്റെ ഭാഗമായാണ് ബെംഗളൂരു ധർമാരാം കോളജ് സെമിനാരിയിലെത്തുന്നത്. അവിടെ കൃഷ്ണമൂർത്തി ഭാഗവതരായിരുന്നു സംഗീത ഗുരു.
പിന്നെ, ക്രൈസ്റ്റ് കോളജിലെ പഠനകാലത്ത് ഇന്ത്യൻ മ്യൂസിക് ലീഡറായി. കോളജ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു. പാട്ട് ഒപ്പമുണ്ടായിരുന്നെങ്കിലും പഠനത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. തൃശൂർ വരന്തരപ്പള്ളിയിലുള്ള പള്ളിയിൽ ഒരു വർഷത്തോളം കൊച്ചച്ചനായി സേവനമനുഷ്ഠിച്ചു. പിന്നെ, ഉപരിപഠനത്തിനുള്ള അവസരം വന്നു. റോമിൽ പോയി ദൈവശാസ്ത്രം പഠിക്കാൻ താൽപര്യം ഉണ്ടോ എന്നായിരുന്നു. ചോദ്യം. പക്ഷേ, സംഗീതം കൂടുതലായി പഠിക്കണമെന്ന ആഗ്രഹമാണു ഞാൻ പറഞ്ഞത്.
Bu hikaye Vanitha dergisinin December 21, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

