The Perfect Holiday Gift Gift Now

ദൈവത്തിന്റെ പാട്ടുകാരൻ

Vanitha

|

December 21, 2024

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

ദൈവത്തിന്റെ പാട്ടുകാരൻ

തൃശൂർ വിയ്യൂരിലെ പൂവത്തിങ്കൽ വീട്ടിൽ പൈലോത് പൊതുപ്രവർത്തകനായിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോൾ പഴയ മർഫി റേഡിയോ നിർത്താതെ പാടും. അതിനരുകിൽ കാതോർത്ത് ഒരു കുട്ടിയിരിക്കും. പലോതിന്റെയും മേരിയുടെയും നാലു മക്കളിൽ ഇളയവൻ പോൾ റേഡിയോയിൽ നിന്നൊഴുകിയ ഓരോ പാട്ടും നേരെ പോളിന്റെ മനസ്സിലേക്കാണു കയറിയത്. അങ്ങനെ പതിയെ പതിയെ പോളും ഒപ്പം പാടിത്തുടങ്ങി.

ആത്മീയ ജീവിതത്തിലുള്ള താൽപര്യം പോളിനെ വൈദിക വഴിയിലെത്തിച്ചു. ഒപ്പം കർണാടക സംഗീതത്തിൽ ഡോക്ടറേറ്റും നേടി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിസ്ത്യൻ പുരോഹിതനും കേരളത്തിലെ ആദ്യ ശബ്ദ ചികിത്സാ വിദഗ്ധനുമാണ് "പാടും പാതിരി എന്നറിയപ്പെടുന്ന ഡോ. പോൾ പൂവത്തിങ്കൽ

“എന്നെക്കൊണ്ട് ഇങ്ങനെ ചില ആവശ്യങ്ങളുണ്ടെന്നു ദൈവം നേരത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകാം. ഇതിലേക്കൊക്കെ എന്നെ തിരഞ്ഞെടുത്തതു കരുണാമയന്റെ അനുഗ്രഹം. സംഗീത ജീവിതത്തെയും ക്രിസ്മസ് ഓർമകളെയും കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിന്റെ ആമുഖമെന്നോണം ഫാദർ പോൾ പൂവത്തിങ്കൽ പറഞ്ഞു.

imageസെമിനാരിയിലെ പാട്ടു കാലം

പള്ളി ക്വയറിൽ കുട്ടിക്കാലത്തെ പാടിയിരുന്നു. പൊതുവേ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ള സഭയാണ് സി എംഐ. സെമിനാരിയിൽ ഞങ്ങളുടെ ഇൻചാർജ് ഫാ. ആന്റണി കുറ്റിക്കാട്ട് അത്തരം ഉൾക്കാഴ്ചകൾ ഉള്ളയാളായിരുന്നു. വൈദിക പഠനത്തിനൊപ്പം കർണാടകസംഗീത പഠനവും ഏർപ്പെടുത്തിയിരുന്നു. സോദരൻ ഭാഗവതരാണ് പഠിപ്പിച്ചിരുന്നത്. അത്യാവശ്യം പാടുമായിരുന്നെങ്കിലും ശാസ്ത്രീയ അടിത്തറ കിട്ടിയത് അങ്ങനെയാണ്. ഫിലോസഫി പഠനത്തിന്റെ ഭാഗമായാണ് ബെംഗളൂരു ധർമാരാം കോളജ് സെമിനാരിയിലെത്തുന്നത്. അവിടെ കൃഷ്ണമൂർത്തി ഭാഗവതരായിരുന്നു സംഗീത ഗുരു.

പിന്നെ, ക്രൈസ്റ്റ് കോളജിലെ പഠനകാലത്ത് ഇന്ത്യൻ മ്യൂസിക് ലീഡറായി. കോളജ്, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു. പാട്ട് ഒപ്പമുണ്ടായിരുന്നെങ്കിലും പഠനത്തിലായിരുന്നു കൂടുതൽ ശ്രദ്ധ. തൃശൂർ വരന്തരപ്പള്ളിയിലുള്ള പള്ളിയിൽ ഒരു വർഷത്തോളം കൊച്ചച്ചനായി സേവനമനുഷ്ഠിച്ചു. പിന്നെ, ഉപരിപഠനത്തിനുള്ള അവസരം വന്നു. റോമിൽ പോയി ദൈവശാസ്ത്രം പഠിക്കാൻ താൽപര്യം ഉണ്ടോ എന്നായിരുന്നു. ചോദ്യം. പക്ഷേ, സംഗീതം കൂടുതലായി പഠിക്കണമെന്ന ആഗ്രഹമാണു ഞാൻ പറഞ്ഞത്.

Vanitha से और कहानियाँ

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Vanitha

Vanitha

THE RISE OF AN IRON WOMAN

കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size