Facebook Pixel പൂവിതൾ പാദങ്ങൾ | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

പൂവിതൾ പാദങ്ങൾ

Vanitha

|

November 23, 2024

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

- അമ്മു ജൊവാസ്

പൂവിതൾ പാദങ്ങൾ

സുന്ദരമായ പാദങ്ങൾ അഴകിന്റെ അളവു കോലാണെന്നാണല്ലോ പറയുക. ഏതു കാലാവസ്ഥയിലും കാലുകൾ അഴകോടെയിരുന്നാൽ ആരോഗ്യവും നമുക്കു സ്വന്തം. ചൂടും മഴയും കഴിഞ്ഞു ദേ, മഞ്ഞിൻ തണുപ്പെത്തി. തണുപ്പുകാലത്ത് അധികമായി അലട്ടുന്ന വരൾച്ച, വിണ്ടുകീറൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചു പാദചർമം മൃദുലവും സുന്ദരമായും വയ്ക്കാൻ സഹായിക്കുന്ന വീട്ടുവിദ്യകൾ അറിയാം.

ശുചിത്വത്തോടെ കാക്കാം

കാൽപാദങ്ങളുടെ ഭംഗി വൃത്തിയാണ്. അഴുക്കും പൊടിയുമില്ലാതെ വരൾച്ചയില്ലാതെ പാദം ഭംഗിയായിരിക്കണമെങ്കിൽ വൃത്തി പാലിച്ചേ മതിയാകൂ. അതിനു സഹായിക്കുന്ന ചില ഫൂട്ട് ബാത്' വഴികളറിയാം. ഇവയിലേതെങ്കിലും ഒന്ന് ആഴ്ചയിൽ ഒരു തവണ ചെയ്യുന്നതു പാദങ്ങൾ വൃത്തിയോടെയിരിക്കാൻ സഹായിക്കും. ഫൂട്ട് ബാത്തിനു ശേഷം പാദങ്ങൾ ബ്രഷുപയോഗിച്ചു മൃദുവായി കഴുകി വൃത്തിയാക്കാം.

ഇളം ചൂടുള്ള വെള്ളത്തിലേക്കു കുറച്ച് ഉപ്പ് ഇട്ടതിനുശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നതു പാദസംരക്ഷണത്തിനു നല്ലതാണ്.

ഇളം ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ടു പാദങ്ങൾ 15 മിനിറ്റ് മുക്കി വയ്ക്കുക. പാദസംരക്ഷണത്തിന് വളരെ നല്ലതാണു നാരങ്ങ. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കി വയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാ കൊണ്ട് ഉരസുക. സുന്ദരമായ പാദങ്ങൾ സ്വന്തമാക്കാം.

ഇളംചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേക്കു നാലുതുള്ളി നാരങ്ങാനീര് ചേർത്തതിനു ശേഷം പാദങ്ങൾ മുക്കി വയ്ക്കാം. 20 മിനിറ്റ് ഇങ്ങനെ വയ്ക്കാം. പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാക്കും.

പാദങ്ങൾ പൂ പോലെ

രാത്രി ഉറങ്ങും മുൻപ് മുഖം കഴുകി വൃത്തിയാക്കി മോയിസ്ചറൈസർ പുരട്ടണമെന്നു പറയാറില്ലേ. പാദത്തിന്റെ കാര്യത്തിലും കെയർ റുട്ടീൻ ആവശ്യമാണ്. എന്നും രാത്രി കിടക്കും മുൻപ് പാദം കഴുകി അഴുക്കു നീക്കി മോയിസ്റൈസർ പുരട്ടണം. തണുപ്പുകാലത്തു രണ്ടു നേരം മോയിസ്ചറൈസർ ഉപയോഗിക്കണം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size