Denemek ALTIN - Özgür
അഖിൽ C/O ധർമജൻ
Vanitha
|June 08, 2024
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
നന്നായി പഠിച്ചിരുന്ന കുട്ടി സാഹിത്യം, കഥ എന്നൊക്കെ പറഞ്ഞു ഭാവി കളയുമോ എന്ന പേടിയായിരുന്നു അച്ഛന്. പക്ഷേ, അമ്മ മാത്രം ഉറപ്പായിരുന്നു, എന്താണോ മകൻ കൊതിച്ചത്, അതവൻ നേടിയിരിക്കും'. അമ്മയുടെ പ്രതീക്ഷ തെറ്റിയില്ല. പറഞ്ഞു വരുന്നത് അഖിൽ പി. ധർമജനെക്കുറിച്ചാണ്.
രണ്ടരലക്ഷത്തിലധികം കോപ്പികൾ വിറ്റ റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിലൂടെ മലയാളി മനസ്സു കീഴടക്കിയ എഴുത്തുകാരൻ. ഓസ്കർ പെരുമയോളം വളർന്ന്, 100 കോടിയുടെ വിസ്മയ വിജയം നേടിയ "2018' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.
ആലപ്പുഴ പാതിരപ്പള്ളിയിൽ എത്തിയത് അഖിലിനെ നേരിൽ കണ്ടു സംസാരിക്കാനാണ്. വീട്ടിലേക്കുള്ള വഴി ചോദിച്ചു ഫോൺ വിളിച്ചപ്പോൾ അഖിൽ പറഞ്ഞു: "കവലയിലെ മരച്ചോട്ടിൽ ഒരാൾ ലോട്ടറി വിൽക്കുന്നതു കണ്ടോ?' “കണ്ടു "അതെന്റെ അച്ഛനാണ്. അവിടെ സംസാരിച്ചു നിൽക്കൂ. ഞാനിപ്പോൾ അങ്ങോട്ടു വരാം.' അച്ഛന്റെ ഭാഗ്യക്കുറി മകൻ തിരക്കഥാകൃത്തായി തിളങ്ങിയതും അറിയപ്പെടുന്ന നോവലിസ്റ്റ് ആയി മാറിയതുമൊന്നും ധർമജന്റെ ജീവിതത്തെ തൊട്ടിട്ടില്ല. സ്വന്തം അധ്വാനം കൊണ്ടു ജീവിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം.
“എനിക്കധികം പഠിക്കാൻ കഴിഞ്ഞില്ല. മക്കൾക്ക് ആ അവസ്ഥ വരരുത്. അതായിരുന്നു എപ്പോഴും മനസ്സിൽ. അഖിൽ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ നല്ലൊരു ജോലി നേടി സുരക്ഷിതമായി ജീവിക്കണമെന്നായിരുന്നു മോഹം.
പക്ഷേ, എഴുത്തുകാരനാകണം എന്നായിരുന്നു അവന്റെ ഉള്ളിൽ, “എങ്ങനെയും ജോലി നേടണം. ഒപ്പം വേണമെങ്കിൽ എഴുത്തും തുടർന്നോളൂ.' എന്ന എന്റെ നിലപാട് അവനു സമ്മതമായിരുന്നില്ല. അതോടെ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമായി. അതിനിടെ ഓജോ ബോർഡ്' എന്ന അഖിലിന്റെ ആദ്യനോവൽ പുറത്തിറങ്ങി. അതു ശ്രദ്ധേയമായതോടെ എനിക്കു കുറച്ചു സമാധാനമായി.'' ധർമജൻ പറഞ്ഞു നിർത്തിയതും അഖിൽ എത്തി.
"ഞാനങ്ങ് വന്നേക്കാം' എന്നു പറഞ്ഞു ധർമജൻ ഞങ്ങളെ യാത്രയാക്കി. പാദങ്ങളെ പിന്നെയും അൽപദൂരം കൂടി അനുഗമിക്കുന്ന മണൽക്കൂറുള്ള ആല പ്പുഴ മണ്ണ്. നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അഖിൽ പറഞ്ഞു.
“അച്ഛൻ എതിർത്തത് എന്തുകൊണ്ടെന്ന് അക്കാലത്തേ അറിയാമായിരുന്നു. അച്ഛനും അമ്മ മഹേശ്വരിയും അത്ര കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെയും ചേട്ടൻ അമലിനെയും വളർത്താൻ.
Bu hikaye Vanitha dergisinin June 08, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

