Facebook Pixel ഇല കൊഴിഞ്ഞ വസന്തങ്ങൾ | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഇല കൊഴിഞ്ഞ വസന്തങ്ങൾ

Vanitha

|

April 27, 2024

സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും

- വി.ആർ. ജ്യോതിഷ്

ഇല കൊഴിഞ്ഞ വസന്തങ്ങൾ

ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല. അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.

ഓർമ വച്ച നാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സമയം കണ്ടത്തിയിരുന്നു. അമ്മ പറയുന്ന നാട്ടുവർത്തമാനങ്ങൾ കേട്ടു ഞങ്ങളെ രണ്ടു വശത്തുമിരുത്തും. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ ചോദിക്കും; അച്ഛനെ ഇഷ്ടമാണോടാ....' “അച്ഛനെ ഒത്തിരി ഇഷ്ടം' എന്നു പറയുമ്പോൾ ആ കണ്ണുകൾ നനയും. ഞങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്ന ദുർബലനായ ഒരച്ഛനായി അദ്ദേഹം മാറും.

" രാത്രി ഉറങ്ങും മുൻപ് അരികിൽ കിടത്തി ലോകസാഹിത്യത്തിലെ കഥകൾ പറഞ്ഞുതരും. അച്ഛൻ കഥാപാത്രമായി മാറും. പിന്നെ, ആ കഥാപാത്രം സംസാരിക്കുന്നതു പോലെ സംസാരിക്കും. അതു കേട്ടു കേട്ടു ഞങ്ങൾ ഉറങ്ങും. അച്ഛന്റെ സുന്ദരമായ ശബ്ദത്തിൽ എത്രയോ കഥാപാത്രങ്ങൾ ഞങ്ങളുടെ ഓർമയിൽ ഉണർന്നിരിക്കുന്നു.

മക്കളുണ്ടാകാത്ത ദമ്പതികൾ ഒരു നേർച്ച പോലെ മറ്റുള്ളവർക്കു കിണറുകുത്തിക്കൊടുക്കുന്ന പതിവുണ്ട് ഞങ്ങളുടെ നാട്ടിൽ. അങ്ങനെ ഞങ്ങളുടെ മുത്തച്ഛനും കിണറു കുഴിച്ചു കൊടുക്കുകയും അതിനുശേഷമാണ് അച്ഛൻ പിറക്കുകയും ചെയ്തതെന്നു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മുത്തച്ഛനും മുത്തശ്ശിയും മക്കളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് ഒരു സന്യാസി വീട്ടിൽ വന്നെന്നും നല്ലൊരു മകനുണ്ടായി കീർത്തി നേടുമെന്ന് അദ്ദേഹം അനുഗ്രഹിച്ചുവെന്നും ഞങ്ങൾ കേട്ടിട്ടുള്ള കഥകളാണ്.

അച്ഛൻ ഒറ്റമകനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തു വല്ലാത്ത ഏകാന്തത അച്ഛൻ അനുഭവിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അച്ഛന് കൂട്ട്. മാവേലിക്കര പബ്ലിക് ലൈബ്രറി, പിന്നെ സന്ധ്യാസമയത്ത് ക്ഷേത്ര മൈതാനങ്ങളിലൂടെയുള്ള സഞ്ചാരം ഭക്തിഗാനങ്ങൾ. രാമായണവും ഭാഗവതവും. പിന്നെ പാഠകവും ഹരികഥയും. അങ്ങനെയായിരുന്നു അച്ഛന്റെ കുട്ടിക്കാലം.

അതുകൊണ്ടൊക്കെയാകും മുതിർന്നപ്പോൾ കുടുംബം അടുത്തുവേണമെന്ന് എപ്പോഴും നിർബന്ധമായിരുന്നു. ഞങ്ങൾ വിവാഹിതരായി രണ്ടിടങ്ങളിലേക്കു ചേക്കേറി. എങ്കിലും മിക്ക ദിവസങ്ങളിലും അച്ഛനെ വിളിക്കണമെന്ന അലിഖിത നിർദേശം ഞങ്ങൾ പാലിച്ചു.

തുടക്കം കവിതയിൽ

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size