Denemek ALTIN - Özgür
വാവയ്ക്കു വേണം പ്രത്യേക കരുതൽ
Vanitha
|April 15, 2023
കുട്ടികളെ അലട്ടുന്ന മൂത്രാശയ അണുബാധ പ്രതിരോധിക്കാൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
വേനൽക്കാലത്ത് കുട്ടികളെ കൂടുതലായി അലട്ടുന്ന പ്രശ്നമാണു മൂത്രാശയ അണു ബാധ. പൊടിപടലങ്ങൾ, ജലക്ഷാമം, നിർജലീകരണം ഇങ്ങനെ രോഗസാധ്യത കൂട്ടുന്ന പല കാരണങ്ങൾ വേനലിനൊപ്പം വരുന്നവയാണ്. രോഗകാരണങ്ങൾ കൃത്യമായി മനസ്സിലാക്കി മുൻകരുതലെടുക്കാൻ മറക്കരുത്. കുട്ടികളുടെ കാര്യത്തിൽ ഈ ആരോഗ്യശീലങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
രണ്ടു മുതൽ ആറു വയസ്സു വരെയുള്ള പ്രായക്കാരെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. ആൺകുട്ടികളെ അപേക്ഷിച്ചു മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യത പെൺകുട്ടികളിൽ 10 മുതൽ 30% വരെ കൂടുതലാണ്. ഒരിക്കൽ സുഖപ്പെട്ടാൽ വീണ്ടും വരാനുള്ള സാധ്യത പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം 50% കൂടുതലാണ്. മൂത്രനാളിയുടെ സ്വാഭാവികമായ നീളക്കുറവാണ് ഇതിന്റെ പ്രധാന കാരണം. മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്തു നിശ്ചിത എണ്ണത്തിൽ കൂടുതൽ രോഗാണുസാന്നിധ്യമുണ്ടെങ്കിൽ അതിനെ മൂത്രാശയ അണുബാധയായി കണക്കാക്കാം. അതായതു മൂത്രനാളി (Urethra), മൂത്ര സഞ്ചി (Urinary bladder), മൂത്ര സഞ്ചിയേയും വൃക്കയേയും ബന്ധിപ്പി ക്കുന്ന കുഴൽ (Ureters), വൃക്ക എന്നിവിടങ്ങളിലെല്ലാം ഉള്ള അണുബാധകളെല്ലാം തന്നെ ഇതിൽ പെടുന്നതാണ്.
രോഗസാധ്യത കൂട്ടുന്ന കാരണങ്ങൾ
വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക. വേനൽക്കാലത്തെ ജലദൗർലഭ്യമോ വൃത്തിയുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവോ ഒക്കെ ആകാം കാരണം. ധാരാളം ശുദ്ധജലം കുടിക്കുന്നതു നല്ലൊരു പ്രതിരോധ മാർഗമാണ്.
ഗുഹ്യഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാത്തതും വിയർത്തൊട്ടിവൃത്തിയില്ലാത്ത അടിവസ്ത്രങ്ങൾ ധരിക്കുന്നതും മൂത്രാശയ അണുബാധ സാധ്യത വർധിപ്പിക്കും.
Bu hikaye Vanitha dergisinin April 15, 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Translate
Change font size
