സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര
Mahilaratnam|January 2024
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു
എസ്.പി.ജെ
സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര

പുനലൂർ ഉറുകുന്ന് മലവേടർ കോളനി ശ്രീ ലത്തിൽ റ്റി.എസ്. കുമരേശൻ എന്ന പോസ്റ്റുമെൻ പാർവ്വതിയായി പരിണമിച്ചു. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ പാർവ്വതിയെ വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. അങ്ങനെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ എന്ന സ്ഥാനം പാർവ്വതിക്ക് സ്വന്തമായി. പൊരുതി നേടിയ വിജയത്തിന് പിന്നിൽ കണ്ണീരിന്റേയും, വേദനയുടേയും കരുത്തുണ്ട്. സ്വപ്ന ലക്ഷ്യത്തിന്റെ പിറകേ പായാനുള്ള മനക്കരുത്ത് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. റ്റി.എസ്. കുമരേശൻ എന്നത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. കാലം ആ ചിത്രത്തിന് പെണ്ണഴക് നൽകിയതോടെ, സ്വർണ്ണനൂലിഴകൾ കൊണ്ട് അരിക് തുന്നിയ മാരിവില്ലഴകുള്ള പെൺഉടലിന്റെ ചാരുതയാർന്ന ചിത്രമായി പാർവ്വതി മാറി.

നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ

കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു. റഷ്യൻ നാടോടിക്കഥ പോലെ അതിശയങ്ങൾ ഏറെയുള്ള ജീവിതകഥയായിരുന്നത്. ഭക്തിഗായകനും ജ്യോതിഷിയുമായിരുന്ന തങ്കപ്പന്റേയും, സുമതിയുടേയും നാല് മക്കളിൽ ഇളയമകനായി കുമരേശന്റെ ജനനം. തികഞ്ഞ മുരുകഭക്തനായതിനാൽ തങ്കപ്പൻ മകന് കുമരേശൻ' എന്ന പേരിട്ടു. കണ്ണെഴുതി പൊട്ടും തൊട്ട്, ചുണ്ടിൽ ചുവന്ന ചായം പൂശി, കുഞ്ഞിക്കയ്യിൽ കരിവളകളുമിട്ട്, തിളങ്ങുന്ന ഫ്രോക്കും അണിഞ്ഞ് പെൺകുട്ടികളോടൊപ്പമിരുന്നാണ് കുഞ്ഞ് കുമരേശൻ അംഗൻവാടിയിൽ ആദ്യാക്ഷരം കുറിക്കുന്നത്. മൂന്നാം വയസ്സിലാണ് തന്റെയുള്ളിൽ മറ്റൊരു സ്വത്വം കൂടി കുടിയിരിക്കുന്നതായി കുമരേശന് അനുഭവമാകുന്നത്. ആൺകുട്ടികളെ ഭയവും. പെൺകുട്ടികളുമായുള്ള ചങ്ങാത്തവും കൂട്ടുകാർ ആദ്യം കൗതുക പൂർവ്വം നോക്കിയെങ്കിലും പിന്നീടത് പരിഹാസത്തിന് വഴിമാറിയത്. ചേർത്തു നിർത്താനും ധൈര്യം പകരാനും ബാദ്ധ്യതയുള്ള അദ്ധ്യാപകരിൽ നിന്നുമാണ് പെണ്ണാളൻ എന്ന അർത്ഥമറിയാത്ത വാക്ക് ആദ്യമായി കേൾക്കുന്നത്. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഒഴിവാക്കലും പരിഹാസവും മാത്രം. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ.

Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mahilaratnam dergisinin January 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കാലം തെറ്റി മഴ; രോഗങ്ങളും
Mahilaratnam

കാലം തെറ്റി മഴ; രോഗങ്ങളും

ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.

time-read
2 dak  |
June 2024
പല്ലുകൾ മുല്ലമൊട്ടുപോലെ
Mahilaratnam

പല്ലുകൾ മുല്ലമൊട്ടുപോലെ

2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....

time-read
2 dak  |
June 2024
പെരിയോനേ റഹ്മാനെ....
Mahilaratnam

പെരിയോനേ റഹ്മാനെ....

ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...

time-read
2 dak  |
June 2024
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
Mahilaratnam

അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക

പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?

time-read
2 dak  |
June 2024
Midlife Crisis
Mahilaratnam

Midlife Crisis

ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.

time-read
2 dak  |
June 2024
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
Mahilaratnam

കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും

കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.

time-read
1 min  |
June 2024
ഒരു ലവ് സ്റ്റോറി
Mahilaratnam

ഒരു ലവ് സ്റ്റോറി

ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...

time-read
2 dak  |
June 2024
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
Mahilaratnam

ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ

കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി

time-read
2 dak  |
June 2024
സ്ത്രീ സുരക്ഷ എങ്ങനെ?
Mahilaratnam

സ്ത്രീ സുരക്ഷ എങ്ങനെ?

ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....

time-read
1 min  |
June 2024
ആടുജീവിതം
Mahilaratnam

ആടുജീവിതം

പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം

time-read
3 dak  |
June 2024