സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര
Mahilaratnam|January 2024
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു
എസ്.പി.ജെ
സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര

പുനലൂർ ഉറുകുന്ന് മലവേടർ കോളനി ശ്രീ ലത്തിൽ റ്റി.എസ്. കുമരേശൻ എന്ന പോസ്റ്റുമെൻ പാർവ്വതിയായി പരിണമിച്ചു. വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ പാർവ്വതിയെ വകുപ്പ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. അങ്ങനെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ് വുമൺ എന്ന സ്ഥാനം പാർവ്വതിക്ക് സ്വന്തമായി. പൊരുതി നേടിയ വിജയത്തിന് പിന്നിൽ കണ്ണീരിന്റേയും, വേദനയുടേയും കരുത്തുണ്ട്. സ്വപ്ന ലക്ഷ്യത്തിന്റെ പിറകേ പായാനുള്ള മനക്കരുത്ത് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. റ്റി.എസ്. കുമരേശൻ എന്നത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. കാലം ആ ചിത്രത്തിന് പെണ്ണഴക് നൽകിയതോടെ, സ്വർണ്ണനൂലിഴകൾ കൊണ്ട് അരിക് തുന്നിയ മാരിവില്ലഴകുള്ള പെൺഉടലിന്റെ ചാരുതയാർന്ന ചിത്രമായി പാർവ്വതി മാറി.

നീറുന്നുണ്ട് ഇന്നും ആ ഓർമ്മകൾ

കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു. റഷ്യൻ നാടോടിക്കഥ പോലെ അതിശയങ്ങൾ ഏറെയുള്ള ജീവിതകഥയായിരുന്നത്. ഭക്തിഗായകനും ജ്യോതിഷിയുമായിരുന്ന തങ്കപ്പന്റേയും, സുമതിയുടേയും നാല് മക്കളിൽ ഇളയമകനായി കുമരേശന്റെ ജനനം. തികഞ്ഞ മുരുകഭക്തനായതിനാൽ തങ്കപ്പൻ മകന് കുമരേശൻ' എന്ന പേരിട്ടു. കണ്ണെഴുതി പൊട്ടും തൊട്ട്, ചുണ്ടിൽ ചുവന്ന ചായം പൂശി, കുഞ്ഞിക്കയ്യിൽ കരിവളകളുമിട്ട്, തിളങ്ങുന്ന ഫ്രോക്കും അണിഞ്ഞ് പെൺകുട്ടികളോടൊപ്പമിരുന്നാണ് കുഞ്ഞ് കുമരേശൻ അംഗൻവാടിയിൽ ആദ്യാക്ഷരം കുറിക്കുന്നത്. മൂന്നാം വയസ്സിലാണ് തന്റെയുള്ളിൽ മറ്റൊരു സ്വത്വം കൂടി കുടിയിരിക്കുന്നതായി കുമരേശന് അനുഭവമാകുന്നത്. ആൺകുട്ടികളെ ഭയവും. പെൺകുട്ടികളുമായുള്ള ചങ്ങാത്തവും കൂട്ടുകാർ ആദ്യം കൗതുക പൂർവ്വം നോക്കിയെങ്കിലും പിന്നീടത് പരിഹാസത്തിന് വഴിമാറിയത്. ചേർത്തു നിർത്താനും ധൈര്യം പകരാനും ബാദ്ധ്യതയുള്ള അദ്ധ്യാപകരിൽ നിന്നുമാണ് പെണ്ണാളൻ എന്ന അർത്ഥമറിയാത്ത വാക്ക് ആദ്യമായി കേൾക്കുന്നത്. എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഒഴിവാക്കലും പരിഹാസവും മാത്രം. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ.

Esta historia es de la edición January 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición January 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 minutos  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 minutos  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 minutos  |
April 2024