സിനിമയുടെ അകമേ ഒരു ഐടിക്കാരി
Manorama Weekly|December 02,2023
ഒരു ഫീൽ ഗുഡ് സിനിമപോലെ അനുമോൾ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
സന്ധ്യ  കെ. പി
സിനിമയുടെ അകമേ ഒരു ഐടിക്കാരി

ഇവൻ മേഘരൂപൻ, അകം, ചായില്യം, ഉടലാഴം, ഞാൻ, വെ ടിവഴിപാട് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. കരിയറിന്റെ തുടക്കം മുതലേ കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാനും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അനുമോൾക്ക് അവസരം ലഭിച്ചു.

‘ചായില്യ'ത്തിലെ ഗൗരിയെയും "റോക്ക്ാറി'ലെ സഞ്ജന കുര്യനെയും 'അക'ത്തിലെ രാഗിണിയെയുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജിൽ നിന്ന് ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കംപ്യൂട്ടർ സയൻസിൽ ബിടെക് എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി ജോലിക്കായി കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ പോലും സിനിമ അനു മോളുടെ ചിന്തയുടെ ഏഴയലത്ത് ഉണ്ടായിരുന്നില്ല. പതിനഞ്ചു വർഷം മുൻപ് സിനിമയിൽനിന്ന് അവസരം ലഭിച്ചപ്പോൾ ഒരു സിനിമയിൽ അഭിനയിച്ച് ഈ പണി നിർത്താം എന്നു കരുതി അഭിനയത്തോട് സമ്മതം മൂളിയ അനുമോൾ ഇപ്പോൾ അൻപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പി ച്ചു. ഒരു ഫീൽ ഗുഡ് സിനിമപോലെ അനുമോൾ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

കുടുംബം, കുട്ടിക്കാലം

 പട്ടാമ്പിയിലെ നടുവട്ടം എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. എല്ലായിടത്തും ഞാൻ പട്ടാമ്പിക്കാരിയാണ് എന്നു പറയുന്നതുകൊണ്ട് നടുവട്ടത്തെ എന്റെ നാട്ടുകാർക്കൊക്കെ ഒരു പരിഭവമുണ്ട്. ഇപ്പോഴും പൂർണമായും ഗ്രാമമായി നിലനിൽക്കുന്ന കേരളത്തിലെ അപൂർവം ഗ്രാമങ്ങളിൽ ഒന്നാണ് നടു വട്ടം. ഒരു കലാകാരിക്ക് ആവശ്യമായ മെന്റൽ പ്യൂരിറ്റി എന്നിൽ വളർത്തിയെടുത്തതും നിലനിർത്തുന്നതും എന്റെ നാടി ന്റെ സ്വാധീനമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. അബ്കാരി കോൺട്രാക്ടർമാരായിരുന്നു എന്റെ വീട്ടുകാർ. കലയുമാ യി ഒരു ബന്ധവുമില്ലാത്ത വീട്. എന്റെ കുടുംബത്തിൽ ആദ്യമായി നൃത്തം പഠിക്കുകയും കലാമേഖലയിലേക്കു വരികയും ചെയ്ത ആൾ ഞാനാണ്.

Bu hikaye Manorama Weekly dergisinin December 02,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Manorama Weekly dergisinin December 02,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 dak  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 dak  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 dak  |
June 01, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മുട്ട സ്റ്റു

time-read
1 min  |
June 01, 2024
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
Manorama Weekly

ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം

ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

time-read
5 dak  |
June 01, 2024
എന്നിട്ടും കണ്ടില്ല
Manorama Weekly

എന്നിട്ടും കണ്ടില്ല

കഥക്കൂട്ട്

time-read
1 min  |
June 01, 2024
ആദ്യം കിട്ടിയ താജ്മഹൽ
Manorama Weekly

ആദ്യം കിട്ടിയ താജ്മഹൽ

വഴിവിളക്കുകൾ

time-read
2 dak  |
June 01, 2024
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
Manorama Weekly

മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ

ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
1 min  |
May 25,2024