ചിരിപ്പിക്കാൻ ജനിച്ചൊരാൾ
Manorama Weekly|August 26,2023
ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിച്ചപ്പോഴെല്ലാം സിദ്ദിഖ് ആവർത്തിച്ച് ഉപയോഗിച്ചിരുന്ന വാക്കുകളായിരുന്നു മാജിക്, ആകസ്മികത എന്നിവ. ആകസ്മികതകളുടെ ആകത്തുകയാണ് തന്റെ ജീവിതം എന്നു പറഞ്ഞു കൊണ്ടാണ് ഒരു അധ്വായം ആരംഭിച്ചതുതന്നെ. ഇനി വരുന്ന അധ്യായത്തിൽ തന്റെ സിനിമകളിലെ നായികമാരെക്കുറിച്ചു സംസാരിക്കാം എന്നായിരുന്നു ഒടുവിൽ പറഞ്ഞത്. പക്ഷേ, സാധിച്ചില്ല. ആകസ്മികതകളിൽ വിശ്വസിച്ച ഒരാളെ അപ്പോഴേക്കും ആകസ്മികമായി മരണം കവർന്നു.
ചിരിപ്പിക്കാൻ ജനിച്ചൊരാൾ

"തമാശയ്ക്ക് ജനിച്ചൊരാൾ'- തന്റെ ആത്മകഥയ്ക്കിടാൻ വച്ച പേരാണ് മനോരമ ആഴ്ചപ്പതിപ്പിൽ ഓർമക്കുറിപ്പുകൾ എഴുതാൻ തീരുമാനിച്ചപ്പോൾ അതിനു തലക്കെട്ടായി സംവിധായകൻ സിദ്ദിഖ് നിർദേശിച്ചത്.

"ഗോഡ്ഫാദറിൽ ഇന്നസന്റ് ജഗദീഷിനോട് ചോദിക്കുന്നില്ലെ, നീയൊക്കെ എന്തിനാടാ പഠിക്കുന്നത് എന്ന്. അതുപോലെ നീയൊക്കെ എന്തിനാടാ ജനിച്ചത് എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, തമാശയ്ക്ക് എന്ന്. സിദ്ദിഖ്-ലാൽ സിനിമാ സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ ആസ്റ്റൺ വിവേറിയ അപ്പാർട്മെന്റ് റോഡിനപ്പുറത്തുള്ള സിദ്ദിഖിന്റെ വീട് ശാന്തമായൊരിടത്താണ്, സംവിധായകനെപ്പോലെ തന്നെ. മേയ് മാസം മുതലാണ് മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി സിദ്ദിഖ് എഴുതിത്തുടങ്ങിയത്. അന്നും പ്രമേഹം അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇരുന്നെഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞു തന്നിരുന്ന കഥകൾ റിക്കോർഡ് ചെയ്ത് പിന്നീട് എഴുതി അദ്ദേഹത്തിനെ കാണിക്കുകയായിരുന്നു പതിവ്. കൂടുതൽ സമയമെടുക്കാതെ ഓരോ വരിയും വാക്കുകളും കൃത്യമായി വായിച്ച് അദ്ദേഹം ആവശ്യമായ തിരുത്തലുകൾ നിർദേശിക്കും. പ്രസിദ്ധീകരിച്ചു വന്ന എട്ട് അധ്യായങ്ങളും അങ്ങനെ തന്നെ.

സൗമ്യമായി ഒരാൾക്ക് തമാശ പറയാൻ സാധിക്കും എന്നു മനസ്സിലായത് സിദ്ദിഖിനു മുന്നിൽ ഇരുന്നപ്പോഴാണ്. പതിഞ്ഞ താളത്തിൽ വാക്കുകളെ വേദനിപ്പിക്കാതെ ഓരോ തവണയും അദ്ദേഹം സംസാരിച്ചു. പറഞ്ഞ സമയത്തെക്കാൾ എത്താൻ ഒരല്പം വൈകിയാലും ക്ഷമയോടെ കാത്തിരുന്നു.

ഒരിക്കലും ക്ഷമ നശിക്കാത്ത ഒരാൾ എന്നുകൂടി ചേർക്കാം സിദ്ദിഖിനെ കുറിച്ചുള്ള വിശേഷണങ്ങളിലേക്ക്. നിറയെ അവാർഡുകളും പെയിന്റിങ്ങുകളുമുള്ള ആ ഓഫിസ് മുറിയിൽ പല പ്പോഴും അതിഥികളാരെങ്കിലും കാണാൻ എത്തും. എത്ര തിരക്കിനിടയിലും മുൻപിലിരിക്കുന്ന ആളെ പരിഗണിക്കാനും ബഹുമാനിക്കാനും അദ്ദേഹം മറന്നില്ല.

Bu hikaye Manorama Weekly dergisinin August 26,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Manorama Weekly dergisinin August 26,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MANORAMA WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പയർ

time-read
1 min  |
June 15,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കോഴി വെറ്റില കാന്താരി

time-read
1 min  |
June 15,2024
കാനിൽ പായൽ കിലുക്കം അസീസിന്  വെള്ളിത്തിരയിൽ തിളക്കം
Manorama Weekly

കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം

“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.

time-read
6 dak  |
June 15,2024
കത്തുസാഹിത്യം
Manorama Weekly

കത്തുസാഹിത്യം

കഥക്കൂട്ട്

time-read
1 min  |
June 15,2024
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
Manorama Weekly

പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം

വഴിവിളക്കുകൾ

time-read
1 min  |
June 15,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കൂൺ ഉരുളക്കിഴങ്ങ് പക്കാവട

time-read
1 min  |
June 08,2024
ഹൃദയഹാരിയായ ചിത്രകഥ
Manorama Weekly

ഹൃദയഹാരിയായ ചിത്രകഥ

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

time-read
4 dak  |
June 08,2024
കേൾക്കാൻ വയ്യല്ലോ
Manorama Weekly

കേൾക്കാൻ വയ്യല്ലോ

കഥക്കൂട്ട്

time-read
2 dak  |
June 08,2024
സഞ്ചാരിയും ശാന്താറാമും
Manorama Weekly

സഞ്ചാരിയും ശാന്താറാമും

വഴിവിളക്കുകൾ

time-read
1 min  |
June 08,2024
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
Manorama Weekly

അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി

40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.

time-read
2 dak  |
June 01, 2024