يحاول ذهب - حر
ചിരിപ്പിക്കാൻ ജനിച്ചൊരാൾ
August 26,2023
|Manorama Weekly
ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിച്ചപ്പോഴെല്ലാം സിദ്ദിഖ് ആവർത്തിച്ച് ഉപയോഗിച്ചിരുന്ന വാക്കുകളായിരുന്നു മാജിക്, ആകസ്മികത എന്നിവ. ആകസ്മികതകളുടെ ആകത്തുകയാണ് തന്റെ ജീവിതം എന്നു പറഞ്ഞു കൊണ്ടാണ് ഒരു അധ്വായം ആരംഭിച്ചതുതന്നെ. ഇനി വരുന്ന അധ്യായത്തിൽ തന്റെ സിനിമകളിലെ നായികമാരെക്കുറിച്ചു സംസാരിക്കാം എന്നായിരുന്നു ഒടുവിൽ പറഞ്ഞത്. പക്ഷേ, സാധിച്ചില്ല. ആകസ്മികതകളിൽ വിശ്വസിച്ച ഒരാളെ അപ്പോഴേക്കും ആകസ്മികമായി മരണം കവർന്നു.
-
"തമാശയ്ക്ക് ജനിച്ചൊരാൾ'- തന്റെ ആത്മകഥയ്ക്കിടാൻ വച്ച പേരാണ് മനോരമ ആഴ്ചപ്പതിപ്പിൽ ഓർമക്കുറിപ്പുകൾ എഴുതാൻ തീരുമാനിച്ചപ്പോൾ അതിനു തലക്കെട്ടായി സംവിധായകൻ സിദ്ദിഖ് നിർദേശിച്ചത്.
"ഗോഡ്ഫാദറിൽ ഇന്നസന്റ് ജഗദീഷിനോട് ചോദിക്കുന്നില്ലെ, നീയൊക്കെ എന്തിനാടാ പഠിക്കുന്നത് എന്ന്. അതുപോലെ നീയൊക്കെ എന്തിനാടാ ജനിച്ചത് എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, തമാശയ്ക്ക് എന്ന്. സിദ്ദിഖ്-ലാൽ സിനിമാ സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ആസ്റ്റൺ വിവേറിയ അപ്പാർട്മെന്റ് റോഡിനപ്പുറത്തുള്ള സിദ്ദിഖിന്റെ വീട് ശാന്തമായൊരിടത്താണ്, സംവിധായകനെപ്പോലെ തന്നെ. മേയ് മാസം മുതലാണ് മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി സിദ്ദിഖ് എഴുതിത്തുടങ്ങിയത്. അന്നും പ്രമേഹം അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇരുന്നെഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞു തന്നിരുന്ന കഥകൾ റിക്കോർഡ് ചെയ്ത് പിന്നീട് എഴുതി അദ്ദേഹത്തിനെ കാണിക്കുകയായിരുന്നു പതിവ്. കൂടുതൽ സമയമെടുക്കാതെ ഓരോ വരിയും വാക്കുകളും കൃത്യമായി വായിച്ച് അദ്ദേഹം ആവശ്യമായ തിരുത്തലുകൾ നിർദേശിക്കും. പ്രസിദ്ധീകരിച്ചു വന്ന എട്ട് അധ്യായങ്ങളും അങ്ങനെ തന്നെ.
സൗമ്യമായി ഒരാൾക്ക് തമാശ പറയാൻ സാധിക്കും എന്നു മനസ്സിലായത് സിദ്ദിഖിനു മുന്നിൽ ഇരുന്നപ്പോഴാണ്. പതിഞ്ഞ താളത്തിൽ വാക്കുകളെ വേദനിപ്പിക്കാതെ ഓരോ തവണയും അദ്ദേഹം സംസാരിച്ചു. പറഞ്ഞ സമയത്തെക്കാൾ എത്താൻ ഒരല്പം വൈകിയാലും ക്ഷമയോടെ കാത്തിരുന്നു.
ഒരിക്കലും ക്ഷമ നശിക്കാത്ത ഒരാൾ എന്നുകൂടി ചേർക്കാം സിദ്ദിഖിനെ കുറിച്ചുള്ള വിശേഷണങ്ങളിലേക്ക്. നിറയെ അവാർഡുകളും പെയിന്റിങ്ങുകളുമുള്ള ആ ഓഫിസ് മുറിയിൽ പല പ്പോഴും അതിഥികളാരെങ്കിലും കാണാൻ എത്തും. എത്ര തിരക്കിനിടയിലും മുൻപിലിരിക്കുന്ന ആളെ പരിഗണിക്കാനും ബഹുമാനിക്കാനും അദ്ദേഹം മറന്നില്ല.
هذه القصة من طبعة August 26,2023 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Translate
Change font size

