Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

നയന്റെ സ്വപ്നങ്ങൾ

Manorama Weekly

|

March 18, 2023

എട്ടു വയസ്സിനുള്ളിൽ രണ്ട് പുസ്തകങ്ങൾ രചിച്ച പ്രതിഭ. 2017 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക അംഗീകാരം. രണ്ട് തിരക്കഥകൾ..ആരും പഠിപ്പിക്കാതെ തന്നെ 22 ഭാഷകളറിയാം. അറിവുകൾ സ്വയം ആർജിച്ചെടുക്കുന്ന സാവന്റ് ഓട്ടിസം എന്ന പ്രത്യേക അവസ്ഥ അദ്ഭുത ബാലനാക്കിയ നയന്റെ കഥ...

- പ്രിയങ്ക ശ്വാം

നയന്റെ സ്വപ്നങ്ങൾ

കൊല്ലം ജില്ലയിലെ പുത്തൂരാണു ഞങ്ങളുടെ സ്വദേശം. ഭർ ത്താവ് സി.കെ.ശ്യാമിന് ബിസിനസാണ്. മോൾ ശിവപ്രിയ ജനിച്ചു രണ്ടു വർഷത്തിനുശേഷമാണ് നയൻ ജനിക്കുന്നത്. എട്ടാം മാസത്തിൽ. ഭർത്താവിന്റെ അനിയനും കുട്ടിയുണ്ടായത് അതേ സമയത്താണ്. നയനുവിനെക്കാൾ 18 ദിവസം മൂത്തതായിരുന്നു ആ മോൻ.

ഒരേ വീട്ടിൽ സമപ്രായക്കാരായ രണ്ടു കുട്ടികൾ ഉണ്ടാകുമ്പോൾ അവരുടെ വളർച്ചയിലും വികാസത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ എളുപ്പത്തിൽ മനസ്സിലാകുമല്ലോ. ആദ്യം സംസാരിച്ചു തുടങ്ങിയതും എല്ലാ കാര്യത്തിലും ആക്റ്റീവ് ആയതും നയനായിരുന്നു. പക്ഷേ, ഒന്നര വയസ്സൊക്കെ ആയപ്പോഴേക്ക് പതുക്കെപ്പതുക്കെ, അതുവരെ പറഞ്ഞു കൊണ്ടിരുന്ന വാക്കുകളുടെ എണ്ണം കുറഞ്ഞുവന്നു. ഒറ്റയ്ക്കിരുന്നു വർണക്കടലാസ് തിരിച്ചും മറിച്ചും നോക്കി കളിക്കുന്നതായിരുന്നു ഇഷ്ടം. പിന്നീട് രണ്ടാം വയസ്സിൽ തിരുവനന്തപുരം ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിൽ ഓട്ടിസമാണെന്നു കണ്ടെത്തി. അഞ്ചു വയസ്സുവരെ ഞങ്ങൾ കേരളത്തിലെ പല ജില്ലകളിലുമുള്ള ഓട്ടിസം സെന്ററുകളിൽ തെറപ്പി ചെയ്യാൻ പോയി.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size

Holiday offer front
Holiday offer back