Facebook Pixel BIG BOY! | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

BIG BOY!

Fast Track

|

December 01,2025

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

BIG BOY!

ഏറ്റവും വലിയ മത്സരങ്ങൾ നടക്കുന്ന വിഭാഗമാണ് നാലു മീറ്ററിൽ താഴെ നീളമുള്ള എസ്യുവി സെഗ്മെന്റ്. വിപണിയിലെ ഒട്ടുമിക്ക വാഹന നിർമാതാക്കളുടെയും ഏറ്റവും വിൽപനയുള്ള മോഡലും ഈ വിഭാഗത്തിൽ തന്നെയാണ്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോ സ്പോർട്, മഹീന്ദ്ര എക്സ് യുവി 300, ഹോണ്ട ഡബ്ല്യുആർവി തുടങ്ങിയ വാഹനങ്ങളുണ്ടായിരുന്ന വിപണിയിലേക്ക് വെന്യു 2019ൽ ആണ് എത്തുന്നത്.

അക്കാലത്തു വിപണിയിലുണ്ടായിരുന്ന വാഹനങ്ങളെക്കാൾ ഫീച്ചറുകളുമായി വന്ന വെന്യു പെട്ടെന്നു തന്നെ വാഹനവിപണിയിലെ ടോപ് 10 കാറായി മാറി. കൂടാതെ, പുറത്തിറങ്ങി വെറും രണ്ടു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപന എന്ന നേട്ടം കൈവരിക്കുകയും ചെയ്തു. 2022 ജൂണിൽ വെന്യുവിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലും കമ്പനി വിപണിയിലെത്തിച്ചു. ഈ വർഷം 7 ലക്ഷം യൂണിറ്റ് വിൽപന എന്ന നാഴികക്കല്ലും പിന്നിട്ടു. ഇപ്പോൾ, കമ്പനി രണ്ടാം തലമുറ വെന്യു അവതരിപ്പിച്ചിരിക്കുന്നു. പുതിയ മോഡലുകളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കാലികമായി ഏറെ മാറ്റങ്ങളുമായി എത്തിയ വെന്യുവിന്റെ ടെസ്റ്റ് ഡ്രൈവ്.

പുതിയ പ്ലാറ്റ്ഫോം

കിയ സിറോസിൽ ഉപയോഗിക്കുന്ന ഗ്ലോബൽ കെ1 പ്ലാറ്റ്ഫോമിലാണ് നിർ മാണം. മുൻ മോഡലിലെ കെ2 പ്ലാറ്റ്ഫോമി നെക്കാൾ ദൃഢമാണ് പുതിയ പ്ലാറ്റ്ഫോം. അതുകൊണ്ടുതന്നെ സിറോസിനു ലഭിച്ച ഭാരത് എൻസിഎപി അഞ്ച് സ്റ്റാർ സുരക്ഷ വെന്യുവിനും ലഭിക്കുമെന്നു കരുതാം. മുൻ മോഡലിനെക്കാൾ 30 എംഎം വീതിയും 48 എംഎം ഉയരവും 20 എംഎം വീൽബേസും ഈ മോഡലിനു കൂടുതലുണ്ട്. പുതിയ പ്ലാറ്റ്ഫോം വെ വിനെ ഒരു സോഫ്റ്റ് വെയർ ഡിഫൈൻഡ് വെഹിക്കിൾ (SDV) ആക്കി മാറ്റുന്നു. ഇത് വാഹനത്തിന്റെ ആയുസ്സിലുടനീളം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനും പ്രശ്നങ്ങൾ കണ്ടെത്താനും ബഗ്ഗുകൾ പരിഹരിക്കാനും ഓവർ-ദി-എയർ അപ്ഡേറ്റുകൾ സ്വീകരിക്കാനും സഹായിക്കുന്നു.

മാറ്റങ്ങൾ ഉപരിപ്ലവമല്ല

വെറും ഉപരിപ്ലവമായ മാറ്റങ്ങളുമായി വന്ന മോഡലല്ല പുതിയ വെന്യു. അടിമുടി പുതിയ മോഡലാണ്. ആദ്യ കാഴ്ചയിൽത്തന്നെ അതു മന സ്സിലാകും, ഏച്ചുകെട്ടൽ ഫീൽ ചെയ്യില്ല. അതുമാത്രമല്ല, സ്റ്റാൻഡേർഡ് വെന്യുവും എൻ ലൈനും തമ്മിൽ കാഴ്ചയിൽ വലിയ വ്യത്യാസം കൊണ്ടുവന്നിരിക്കുന്നു. മുൻ മോഡലിൽ ചുവപ്പു ട്രിമ്മുകളും ഡ്യുവൽ ടിപ് എക്സോസ്റ്റം മാറ്റിനിർത്തിയാൽ സ്റ്റാൻഡേർഡ് വെന്യുവുമായി ഏറെ സാമ്യമുണ്ടായിരുന്നു. എന്നാൽ, പുതിയ മോഡൽ തികച്ചും വ്യത്യസ്തമാണ്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size