തുടക്കത്തിൽ മടിച്ചുനിന്ന ഇലക്ട്രിക് ഓട്ടോ സെഗ്മെന്റ് ഇന്നു വളർച്ചയുടെ പാതയിലാണ്. എടുത്താൽ വള്ളിയാകുമോ എന്നു പേടിച്ചു നിന്നവർ സംതൃപ്തിയോടെ ഇതു കൊള്ളാം എന്നു പറയുന്നത് ഇലക്ട്രിക് ഓട്ടോയുടെ ഭാവി സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജു മെല്ലാം ഇ-ഓട്ടോയുമായി സ്റ്റാൻഡിലുണ്ട്. ടിയോ എന്ന മോഡലുമായാണ് മഹീന്ദ്ര കളത്തിലെത്തിയത്. തൊട്ടുപിന്നാലെ പരിഷ്കരിച്ച പതിപ്പ് ട്രിയോ പ്ലസും എത്തി. വിശദമായ ടെസ്റ്റ് റൈഡിലേക്ക്...
2022ലെ ഫാസ്റ്റ്ട്രാക്ക് ഡിസംബർ ലക്കത്തിലാണ് ട്രിയോയുടെ ടെസ്റ്റ് ഡ്രൈവ് ചെയ്തത്. കൊച്ചിയിൽ വച്ച്. ഇത്തവണ കോട്ടയത്തെ ബിഎച്ച് മോട്ടോഴ്സിൽ നിന്നാണ് ട്രിയോ പ്ലസ് ഡ്രൈവിനെടുത്തത്. ഫുൾ ചാർജിൽ വാഹനമെടുക്കുമ്പോൾ കൺസോളിൽ കാണിച്ചത് 149 കിമീ റേഞ്ച്. (ട്രിയോയുടെ റേഞ്ച് 110 കിലോമീറ്ററാണ്).
ഡിസൈൻ
മറ്റ് ഓട്ടോകളിൽനിന്നു ട്രിയോ പ്ലസിനെ വേറിട്ടു നിർത്തുന്നത് ഒതുക്കം തന്നെയാണ്. വളരെ ഇടുങ്ങിയ വഴികളിലൂടെ അനായാസം കൊണ്ടുപോകാവുന്ന വലുപ്പമേയുള്ളൂ. വീതി കുറവെങ്കിലും മൂന്നു പേർക്ക് ഇരിക്കാവുന്ന ഇടമുണ്ട് പിൻസീറ്റിൽ.
എസ്എംസി മോഡുലാർ പാനലുപയോഗിച്ചാണ് ബോഡി പാനലു കൾ നിർമിച്ചിരിക്കുന്നത്. ബോഡി പാർട്ടുകൾ തുരുമ്പെടുക്കുമെന്ന പേടി വേണ്ട. ട്യൂബ് ഫ്രേമാണ് ചട്ടക്കൂട്. സോഫ്റ്റ് ടോപും ഹാർഡ് ടോപ്പുമുണ്ട്. സോഫ്റ്റ് ടോപ് വേരിയന്റാണ് ഡ്രൈവ് ചെയ്തത്. പുറംകാഴ്ചയിലെ ക്യൂട്ട്നെസ്സാണ് ട്രിയോ പ്ലസ്സിന്റെ ഡിസൈനിലെ സവിശേഷത.
ഡിജിറ്റൽ മീറ്റർ കൺസോളാണ്. ബാറ്ററി ചാർജും റേഞ്ചും വാഹനത്തിന്റെ വേഗവുമെല്ലാം ഇതിലറിയാം. 12 വോൾട്ട് പവർ സോക്കറ്റ് നൽകിയിട്ടുണ്ട്.
Bu hikaye Fast Track dergisinin April 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin April 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ