Facebook Pixel ഇടറില്ല ഈ ചുവടുകൾ | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

ഇടറില്ല ഈ ചുവടുകൾ

Vanitha

|

March 14, 2026

വലതുകാൽ കാൻസർ കവർന്നെങ്കിലും തളരാതെ എംബിബിഎസ് പഠനം പൂർത്തിയാക്കുകയാണ് അനുശ്രീ

- രൂപാ ദയാബ്ജി

ഇടറില്ല ഈ ചുവടുകൾ

എട്ടാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് അനുശ്രീയുടെ വലതുകാലിൽ ഒരു വേദന വന്നത്. നടക്കുന്നതിനിടെ എവിടെയെങ്കിലും തട്ടിയോ മുട്ടിയോ ചതഞ്ഞതാകുമെന്നാണ് അച്ഛനും അമ്മയും ആദ്യം കരുതിയത്. ദിവസം ചെല്ലുംതോറും വേദന കൂടിയെന്നു മാത്രമല്ല, കണങ്കാലിൽ നീരുവച്ചു വീങ്ങാനും തുടങ്ങി.

നരിക്കുനിയിലെ വീട്ടിൽ നിന്ന് അനുശ്രീയുമായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ അച്ഛനോടു ഡോക്ടർ പറഞ്ഞു, "കാൻസറാണ്, കാൽ മുറിച്ചു മാറ്റേണ്ടി വരും.

ഒൻപതു വർഷങ്ങൾക്കിപ്പുറം ആ ഫ്ലാഷ് ബാക് അനുശ്രീ ഓർത്തെടുത്തത് കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ പടിക്കെട്ടുകളിലിരുന്നാണ്. അതേ മെഡിക്കൽ കോളജിൽ എംബി ബിഎസ് നാലാംവർഷ വിദ്യാർഥിനിയാണ് അനുശ്രീ ഇന്ന്.

നാട്ടിലെയും ആർസിസിയിലെയും അഞ്ചു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...'കൃത്രിമക്കാലിൽ നടന്നു തുടങ്ങിയ അനുശ്രീയുടെ ജീവിതകഥയിലെ ഇടറാത്ത ചുവടുവയ്പുകളെ കുറിച്ചു കേൾക്കാം.

വേദനയുടെ തുടക്കം

അച്ഛൻ പീതാംബരന് കെഎസ്ഇബിയിലായിരുന്നു ജോലി. അമ്മ ഷീനയും റേഡിയോഗ്രഫറായ ചേട്ടൻ അതുലും അനുശ്രീയുടെ എല്ലാ കാര്യത്തിനും കൂടെ നിന്നു. നരിക്കുനി ജിഎച്ച്എസ്എസിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആ സംഭവമെന്ന് അനുശ്രീ പറയുന്നു. “ക്രിസ്മസ് അവധി കഴിഞ്ഞ സമയം. വലതു കാലിന്റെ പാദത്തിനു മുകളിലായി കണങ്കാലിൽ അത്ര ചെറുതല്ലാത്ത വേദന. സ്കൂളിൽ സ്പോർട്സിലൊന്നും പങ്കെടുക്കാറില്ല. അതു കൊണ്ടു തന്നെ ഓടിയും ചാടിയും പരുക്കേറ്റെന്നു പറയാനാകില്ലല്ലോ.

എവിടെയെങ്കിലും തട്ടിയതാകും എന്നു കരുതി എണ്ണയും ബാമും പുരട്ടി ഒരാഴ്ച കാത്തിരുന്നെങ്കിലും വേദന കുറഞ്ഞില്ല. ആഭാഗത്തു നീർക്കെട്ടു പോലെ കണ്ടതോടെ വീ ടിനടുത്തുള്ള ഡോക്ടറെ കാണിച്ചു. അദ്ദേഹം കുറിച്ചുതന്ന മരുന്നുകൾ കഴിച്ചെങ്കിലും ഒരു കുറവുമില്ല. വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തതു ആ ഡോക്ടർ തന്നെയാണ്.

MORE STORIES FROM Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size