Try GOLD - Free
അന്നമ്മയുടെ ലോകഃ
Vanitha
|November 08,2025
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
നേരം പുലരുന്നേയുള്ളൂ. കോട്ടയം പടയിലെ വയലുങ്കൽ തറവാടിന്റെ ഗേറ്റ് തുറക്കുമ്പോൾ കാണുന്നതു ചാറ്റൽ മഴയെ അവഗണിച്ചു കൊണ്ടു പ്രിയപ്പെട്ട നായ്ക്കളായ രാജിനും മണിക്കുമൊപ്പം ഓടുന്ന അന്നമ്മയെയാണ് ട്രാക്സട്ടണിഞ്ഞ്, കാറ്റിൽ പറക്കുന്ന പിങ്ക് മുടിയുമായി ഓടുന്ന ഈ യുവതി'ക്കു പ്രായം 77. മനസ്സിന്റെ പ്രായം സർട്ടിഫിക്കറ്റിൽ എഴുതാമെങ്കിൽ പതിനേഴ് എന്നു കുറിക്കാം.
വീടും ചുറ്റുമുള്ള മൂന്നരയേക്കറുമാണ് അന്നമ്മയുടെ ലോകം. ജീവിതത്തിന്റെ മാജിക്കും റിയലിസവും ചേർന്നൊരുക്കിയ ഈ ലോകത്ത് ജൈവകൃഷിയും ഫാംടൂറിസവും മുതൽ ഫിറ്റ്നസ് സെന്ററും നീന്തൽ പരിശീലിപ്പിക്കുന്ന കുളവും വരെയുണ്ട്. 43 വർഷം മുൻപ് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുതൽ അന്നമ്മ കൂടെ കൂട്ടിയതാണ് വ്യായാമം. വെയിലും മഴയും മാറി മാറി വന്നാലും ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലെന്ന് അന്നമ്മ.
“പുലർച്ചെ അഞ്ചിനു തുടങ്ങും. ദിവസവും ആറു കിലോ മീറ്റർ എങ്കിലും ഓടും. രണ്ട് മണിക്കൂർ സ്വന്തം ജിംനേഷ്യത്തിൽ വർക്കൗട്ട്. പിന്നെ, വീട്ടുവളപ്പിലെ സ്വിമ്മിങ് പൂളിൽ അത് കേട്ടുകേൾവിയില്ലാത്ത ജലയോഗ.'' 77 വയസ്സുകാരിയുടെ വർക്കൗട്ട് സീക്രട്ടസ് കേട്ടാൽ ഏതു ജെൻ സീയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും.
സ്വിറ്റ്സർലൻഡിൽ നഴ്സായിരുന്ന അന്നമ്മ അവിടുത്തുകാരൻ ഹാന്നബിനെ വിവാഹം ചെയ്ത് അവിടെ താമസമായി. ജോലിയിൽ നിന്നു വിരമിച്ച ശേഷം ഭർത്താവുമൊത്തു നാട്ടിലും സ്വിറ്റ്സർലൻഡിലുമായി കഴിയാനായിരുന്നു പ്ലാൻ. അപ്പോഴാണ് 2013ൽ വിധി ശ്വാസകോശ കാൻസറിന്റെ രൂപത്തിലെത്തി ട്യൂബിനെ തട്ടിയെടുത്തത്. ആറു വർഷം മുൻപ് അന്നമ്മ ഒറ്റയ്ക്കു നാട്ടിലെത്തി. അവിടെ തുടങ്ങുന്നു അന്നമ്മയുടെ പുതിയ ലോകം.
ചാപ്റ്റർ 1 1973 ലാണ് നഴ്സായ അന്നമ്മ സ്വിറ്റ്സർലൻഡിലെത്തുന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ഹാന്നസ് ജീവിതത്തിലേക്ക് വന്നു. ആദ്യ കൂടിക്കാഴ്ചയ്ക്കു വയസ്സ് 50 കഴിഞ്ഞങ്കിലും ആ രംഗങ്ങൾ ഇന്നലെ എന്ന പോലെ അന്നമ്മയുടെ മനസ്സിലുണ്ട്. “1975 ഒക്ടോബർ11 ന് രാവിലെ 11 മണിക്കാണ് ഞാൻ ഹാന്നസിനെ ആദ്യമായി കാണുന്നത്. അന്നു മുതൽ അദ്ദേഹം മരിക്കും വരെ ഞങ്ങളെ പിരിക്കാൻ ഒന്നിനും കഴിഞ്ഞിട്ടില്ല.'' സ്നേഹവും വിരഹവും ആ കണ്ണുകളിൽ നിറഞ്ഞു.
This story is from the November 08,2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

