Facebook Pixel The wedding Wonder | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

The wedding Wonder

Vanitha

|

August 03, 2024

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹാഘോഷത്തിലെ അപൂർവ വിശേഷങ്ങൾ

- സ്റ്റാഫ് പ്രതിനിധി

The  wedding Wonder

ആരും അംബാനി'യാകാൻ കൊതിക്കുന്ന ദിനമാണു കല്യാണം. അപ്പോൾ സാക്ഷാൽ മുകേഷ് അംബാനിയുടെ കാര്യം പറയണോ? ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷത്തിന് അംബാനി കുടും ബം ചെലവാക്കിയത് 5000 കോടിയാണത്രേ. എൻകോർ ഹെൽത് കെയർ ഉടമ വിരേൻ മർച്ചന്റിന്റെയും ഷൈല വിരേൻ മർച്ചന്റിന്റെയും മകളാണു രാധിക. ചെലവിന്റെ കണക്കു കേട്ട് എന്തൊരു ആഡംബരം എന്നു പറയാൻ വരട്ടെ.

പത്തു ലക്ഷം കോടിക്കു മേലെ ആസ്തിയുള്ള മുകേഷ് അംബാനി മകന്റെ വിവാഹാഘോഷത്തിന് അതിന്റെ അര ശതമാനം പോലും ചെലവാക്കിയിട്ടില്ലെന്നതാണു സത്യം.

ഒരു കോടി ആസ്തിയുള്ളവർ അതിന്റെ അൻപതു ശത മാനവും പൊടിച്ചു കല്യാണം നടത്തി കടക്കെണിയിലാകുന്ന നാടാണിത്. ഇക്കൂട്ടർ അംബാനിയെ "പിശുക്കൻ' എന്നു വിളിച്ചേക്കാം. ലോകത്ത് ഇതിനു മുൻപു നടന്ന ഏറ്റവും ശ്രദ്ധേയമായ ആഡംബര കല്യാണം ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ളതായിരുന്നു. 43 വർഷം മുൻപ് ചെലവഴിച്ചത് 'വെറും' 1300 കോടി രൂപ.

വിവാഹക്ഷണക്കത്ത് മുതൽ വൈറൽ ആയി തുടങ്ങിയതാണ് അംബാനി കല്യാണം. വെള്ളിയിൽ തീർത്ത അമ്പലത്തിന്റെ മാതൃക, പഷ്മിനഷാൾ എന്നിവ ഉൾപ്പെട്ട ക്ഷണക്കത്ത് ഒരു സ്വർണപ്പെട്ടിക്കകത്താണു നൽകിയത്.

വിവാഹ വേദിയിലെത്തുമ്പോൾ നിത അംബാനി പിടിച്ചി രുന്ന നിലവിളക്ക് ശ്രദ്ധ നേടിയിരുന്നു. പരമ്പരാഗത ഗുജറാത്തി വിവാഹത്തിന്റെ ഭാഗമായ ഗണേശ വിഗ്രഹം ആലേഖനം ചെയ്ത രമൺദിവോ വിളക്കായിരുന്നു അത്. നിതയ്ക്കു തൊട്ടുപിന്നിൽ മുകേഷ് അംബാനിയും വരൻ അനന്തും അതിനു പിന്നിലായി സഹോദരൻ ആകാശ്, സഹോദരി ഇഷ, ആകാശിന്റെ ഭാര്യ ശ്ലോക, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവർ.

നിത അംബാനിയുടെ കയ്യിലെ മെഹന്ദിയും നേടിയിരുന്നു. രാധാ കൃഷ്ണ ആർട്ടിനൊപ്പം അംബാനി കുടുംബത്തിലെ എല്ലാവരുടെയും പേരുകളും മെഹന്ദിയിൽ ചേർത്തിരുന്നു.

വിവാഹദിനത്തിൽ നിത അംബാനി അണിഞ്ഞ വജ്രം പതിച്ച നെലസിന്റെ മൂല്യം എത്രയെന്നറിയാമോ? 500 കോടി അമ്മയുടേതിനു സമാനമൂല്യമുള്ള വജ്ര നെക്ലേസ് ആണ് മകൾ ഇഷ അംബാനി അണിഞ്ഞത്. ഇന്ത്യയിലെ പാരമ്പര്യ വസ്ത്രവ്യാപാരികളായ കാതിലാൽ കോട്ടേലാൽ കസ്റ്റമൈസ് ചെയ്തു നിർമി ച്ച നെക്ലേസിന് നൽകിയ പേര് "ഗാർഡൻ ഓഫ് ലവ്.' പിങ്ക്, നീല, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള അപൂർവ വജ്രം പതിച്ച പൂന്തോട്ടമായിരുന്നു ആ നെക്ലേസ്

MORE STORIES FROM Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size