Facebook Pixel തിരുവൈരാണി തിരുനടയിൽ | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

തിരുവൈരാണി തിരുനടയിൽ

Vanitha

|

December 09, 2023

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് ഒരുങ്ങുകയാണ്. വർഷത്തിൽ 12 ദിവസം മാത്രം ദർശനമരുളുന്ന പാർവതി ദേവിയുടെ നട തിരുവാതിര നാളിൽ തുറക്കും

- ഈശ്വരൻ ശീരവള്ളി

തിരുവൈരാണി തിരുനടയിൽ

ആഗ്രഹിച്ച പുരുഷൻ കരം ഗ്രഹിച്ച് തന്റെ നല്ല പാതിയായി കൂടെക്കൂട്ടി നിൽക്കവെ സന്തുഷ്ടയാവാത്ത സ്ത്രീ ആരുണ്ട്? ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പാർവതിദേവി, മംഗല്യവരദായിനിയാകുന്നതിനു കാരണം ദേവിയുടെ പരിണയം കഴിഞ്ഞ ഉടനെയുള്ള ഭാവമാണത്രേ. ഹിമവദ്പുത്രിയായ ശ്രീപാർവതി ഇഷ്ടവരദായിനിയായി ഇവിടെ കുടികൊള്ളുന്നു...

വർഷങ്ങൾക്കു മുൻപൊരു ബദരീനാഥ് തീർഥാടനയാത്രയിലാണു യാദൃച്ഛികമായി സോനപ്രയാഗിൽ നിന്നു ത്രിയുഗി നാരായണിലേക്കു വഴി തിരിയുന്നത്. ആളും തിരക്കുമില്ലാത്ത, അന്നത്തെ ഹിമാലയ വഴികളിൽ തീർഥാടകർ ഏറെയൊന്നും ചെല്ലാത്ത ആ ക്ഷേത്രത്തിലേക്കു പോകണമെന്നു കേട്ടപ്പോൾ ഡ്രൈവർക്കും എന്തിനെന്നു സംശയം.

മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യത്തിൽ ശിവപാർവതിമാരുടെ പരിണയം നടന്ന പുണ്യസ്ഥലമാണു ത്രിയുഗി നാരായൺ. പാർവതി ദേവിയുടെ കരങ്ങൾ ചേർത്തു പിടിച്ച് അതിൽ മലർ നിറച്ച് പരമശിവൻ അഗ്നിയിലേക്ക് അർപ്പിച്ച അവിടുത്തെ ഹോമകുണ്ഡത്തിൽ ഇന്നും ദേവദാരു തടികളിൽ കനലെരിയുന്നു...

ആലുവയ്ക്കടുത്തു തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ മനസ്സിൽ നിറഞ്ഞതു ത്രിയുഗി നാരായൺ ആണ്. പരമശിവനുമായുള്ള പരിണയം കഴിഞ്ഞു സന്തോഷവതിയായിരിക്കുന്ന പാർവതി ദേവിയാണു തിരുവൈരാണിക്കുള ത്തും പ്രതിഷ്ഠ. ദേവിയെ കണ്ടു തൊഴുത് അനുഗ്രഹം വാങ്ങാനാണു ലക്ഷങ്ങൾ നടതുറപ്പു മഹോത്സവകാലത്ത് ഈ മഹാദേവ ക്ഷേത്രത്തിലേക്കു വരുന്നത്.

ആദിശങ്കരനും അകവൂർ ചാത്തനും ഉൾപ്പെടെ ഒട്ടേറെ ഐതിഹ്യങ്ങളെ നെഞ്ചേറ്റി ഒഴുകുന്ന പെരിയാറിനെ മുറിച്ചു കടന്ന് അമ്പലത്തിലേക്ക് മാറമ്പിള്ളി പാലമിറങ്ങി ഒന്നര കിലോമീറ്ററോളം ചെന്നപ്പോൾ മൂന്നു നില ഗോപുരമാളിക കാണാനായി. 1400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാന മൂർത്തി മഹാദേവനാണ്. കിഴക്ക് ദർശനമായി ശ്രീപരമേശ്വരനും പടിഞ്ഞാറു ദർശനമായി ശ്രീപാർവതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്നു. പക്ഷേ, ദേവിയുടെ നട വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കൂ. ധനു മാസത്തിലെ തിരുവാതിരയ്ക്കു തുറക്കുന്ന നട പന്ത്രണ്ടാം ദിവസം വൈകിട്ട് അടയ്ക്കും. ഈ വർഷം ഡിസംബർ 26 മുതൽ ജനുവരി ആറു വരെയാണ് നടതുറപ്പു മഹോത്സവം.

MORE STORIES FROM Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size