Facebook Pixel ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച | Muhurtham - religious-spiritual - Read this story on Magzter.com

Try GOLD - Free

ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച

Muhurtham

|

April 2024

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു

- പ്രദീപ് ദീപശ്രീ

ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച

കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിഷു. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്.

പുരാണങ്ങളിൽ പറയുന്നത് പ്രകാരം ഹിരണ്യാക്ഷനു ഭൂമീ ദേവിയിലുണ്ടായ പുത്രനായ നരകാസുരനെ വധിക്കാൻ മഹാവിഷ്ണു നരസിംഹാവതാരമെടുക്കുകയും നരകാസുരനെ വധിക്കുകയും ചെയ്ത ദിവസമാണ് വിഷു. നരസിംഹ മന്ത്രം സന്ധ്യക്ക് ജപിക്കുന്നത് ഉചിതമായിരിക്കും. 

വിഷു ദിനം പ്രകൃതീസ്വരി പൂജക്കുള്ള ദിവസം കൂടിയാണ്. ചിലയിടങ്ങളിൽ മണ്ണിനെയും പണി ആയുധങ്ങളെയും ഈ ദിവസം പൂജിക്കും.പണ്ട് കാലം മുതലേ വിഷു ഫലം പറയാൻ എത്തുന്ന ജ്യോത്സ്യൻ പ്രവചിക്കുന്നത് "എത്ര പറ വർഷം എന്നാണ്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു.

വിഷു എന്ന പേരിന് പിന്നിലെ ഐതിഹ്യം എന്തെന്ന് നോക്കാം. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത്, രാത്രിയും പകലും തുല്യമായ ദിവസം. മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ് ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180 ഡിഗ്രിയിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും ഉണ്ട്. കർണ്ണികാരത്തിന്റെ സൗന്ദര്യത്തിൽ ഭക്തരുടെ മനം കവരുന്ന വിഷുക്കണി. കർണ്ണികാരം പൂത്തു തളിർത്തു, കല്പനകൾ താലമെടുത്തു... എന്നു പറയുന്നതുപോലെ ശുഭപ്രതീക്ഷകൾ മനസ്സിൽ പൂത്തുലയുകയാണ്. (വിഷു കണിയിലെ സംക്രാന്തി നിമിഷം -09:15 പി എം ഏപ്രിൽ 13. പുണ്യകാല മുഹൂർത്തം: 12:27 പി എം 06:43 പി എം മഹാ പുണ്യകാല മുഹൂർത്തം: 04:38 പി എം 06:43 പി എം എന്നിങ്ങനെയാണ്.) സംക്രാന്തിയുടെ പന്ത്രണ്ട് അവസരങ്ങളിലും, ഭക്തർ സൂര്യദേവനെ ആരാധിക്കുകയും അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലയ്ക്ക് താങ്ങാൻ കഴിയുന്നത്ര  പുണ്യ  പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യു ന്നു. “പുണ്യകാലം' എന്നറിയപ്പെടുന്ന സംക്രാന്തി തിഥിക്ക് മുമ്പും ശേഷവുമുള്ള പത്ത് ഘടികൾ (ഒരു ഘടി 24 മിനിറ്റ്) എല്ലാ പുണ്യ പൂജകൾക്കും പ്രാർത്ഥനകൾക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു.

MORE STORIES FROM Muhurtham

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size