Facebook Pixel പേട്ടതുള്ളൽ | Jyothisharatnam - religious-spiritual - Read this story on Magzter.com

Try GOLD - Free

പേട്ടതുള്ളൽ

Jyothisharatnam

|

December 1-15, 2023

ആലങ്ങാട്ട്- അമ്പലപ്പുഴ സംഘത്തിന്റെ ചടങ്ങുകൾ

- വിഷ്ണുദാസൻ

പേട്ടതുള്ളൽ

ദേവലോകത്തും ഭൂമിയിലും വിനാശങ്ങൾ വിതച്ച് നാടിനെ വിറപ്പിച്ച മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിൽ വച്ചാണ്. മഹിഷി നിഗ്രഹത്തിന്റെ മധുരസ്മരണ പുതുക്കുന്നതാണ് പേട്ടതുള്ളൽ. ആദ്യ കാലങ്ങളിൽ മകരവിളക്ക് ദിവസം മാത്രമായിരുന്ന പേട്ട തുള്ളൽ. പിന്നെ വ്രത ശുദ്ധിയുടെ വൃശ്ചികം പിറക്കുമ്പോൾ തന്നെ പേട്ടതുള്ളലിന്റെ മഹിമയിലേയ്ക്ക് എരുമേലി മിഴിതുറക്കും. തീർത്ഥാടനകാലത്ത് മാത്രമല്ല മാസപൂജ കൾ ഉൾപ്പെടെ ശബരിമല നട തുറക്കുമ്പോഴെല്ലാം പേട്ട തുള്ളലുമുണ്ട്. ശരീരത്ത് സിന്ദൂരം പൂശി കയ്യിൽ ഗദ, വാൾ, ശരം, അമ്പ് എന്നിവയും പച്ചത്തുപ്പും ഏന്തി “അയ്യപ്പ തിന്തകത്തോം...സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരിക്കൊത്ത് താളം ചവിട്ടി തുള്ളി നീങ്ങുന്ന അയ്യപ്പന്മാരെയാണ് കാണാനാവുന്നത്.

എരുമേലി കൊച്ചമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. നേരെ വാവര് പള്ളിയി ലേക്ക്. അവിടെ പ്രദക്ഷിണം വച്ച്, കാണിക്കയിട്ട്, ശരണം വിളിച്ച് വലിയമ്പലത്തിലേയ്ക്ക്. അവിടെ പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിൽ പച്ചത്തുപ്പു നിക്ഷേപിച്ച് ക്ഷേത്രത്തിനുള്ളിൽ കയറി പേട്ടതു ദർശനം നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ച് പേട്ട തുള്ളലിന് വിരാമം കുറിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഘങ്ങളുടെ എത്ര ള്ളൽ നടന്നാലും ഐതിഹ്യത്തിന്റെ പിൻബലവും പാരമ്പര്യ വുമുള്ളത് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലിനാണ്. ആചാരപ്പൊലിമയിൽ ആദ്യം അമ്പലപ്പുഴ സംഘം വാവർ പള്ളിയിൽ കയറും. എന്നാൽ ആലങ്ങാട്ട് സംഘം പള്ളിയിൽ കയറില്ല. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര് സ്വാമി ശബരിമലയിലേക്ക് പോയി എന്നതാണ് വിശ്വാസം. അയ്യപ്പന്റെ മാതൃസ്ഥാനമാ അമ്പലപ്പുഴയ്ക്ക്. പിതൃ സ്ഥാനം ആലങ്ങാട്ടുകാർക്കും. ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി യാക്കി അമ്പലപ്പുഴക്കാർ പേട്ട തുള്ളുമ്പോൾ, പകൽനേരത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെക്കണ്ട് ആലങ്ങാട്ടുകാരും പേട്ടതുള്ളും.

മേളക്കൊഴുപ്പിൽ അയ്യപ്പ തിന്തകത്തോം...' പാടി ചുവടുകൾ വച്ച് തുള്ളിച്ചാടി നീങ്ങുമ്പോൾ നൂറ്റാണ്ടുകൾക്ക് പിന്നിൽ മഹിഷി നിഗ്രഹത്തിനായി പുറപ്പെട്ട അയ്യപ്പനെ വാവർ സ്വാമി അനുഗമിച്ചതിന്റെ ഓർമ്മയാണ് പുതുക്കുന്നത്.

MORE STORIES FROM Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Translate

Share

-
+

Change font size