Try GOLD - Free
രോഗസൗഖ്യത്തിന് മഞ്ഞൾ വിഭവങ്ങൾ
KARSHAKASREE
|October 01, 2025
മഞ്ഞളിന്റെ ഔഷധഗുണങ്ങൾ, വീട്ടുചികിത്സാരീതികൾ
പുരാതനകാലം മുതൽ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ആഹാരവും ഔഷധവുമാണ് മഞ്ഞൾ. വിഷഹരം കൂടിയായ മഞ്ഞളിന് സൗന്ദര്യവർധക ഗുണങ്ങളുമുണ്ട്. പല ആചാരാനുഷ്ഠാനങ്ങളിലും അവശ്യ ഘടകവുമാണ്. പല ആയുർവേദ ഔഷധങ്ങളുടെയും നിർമാണത്തിനു പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്നു. ശരീരസൗന്ദര്യത്തിനുള്ള ഓയിന്റ്മെന്റുകൾ, തൈലങ്ങൾ, ക്രീമുകൾ, സോപ്പുകൾ എന്നിവയ്ക്കു പുറമേ ജൂസുകളുടെയും വ്യാവസായികോൽപാദനത്തിൽ മഞ്ഞൾ ചേരുവയാണ്.
സിബിബെറേസി കുടുംബത്തിൽ പെടുന്ന മഞ്ഞളിന്റെ ശാസ്ത്രനാമം കുർക്കുമലോംഗാ. കുർക്കുമലോ യ്ഡ് എന്ന ദ്രവ്യത്തിന്റെ സാന്നിധ്യമാണ് മഞ്ഞളിന് മഞ്ഞനിറം നൽകുന്നത്. കുർക്കുമിൻ, കുർക്കുമിതോൺ, കുർക്കോൺ, ബി-സിറ്റോസ്റ്റിറോൾ, കാംഫർ എന്നീ ഘട കങ്ങളും അടങ്ങിയിരിക്കുന്നു. കുർക്കുമിൻ ശക്തിയേറിയ ആന്റി ഓക്സിഡന്റ് ആണ്.
ഔഷധഗുണങ്ങൾ
നീരും വീക്കവും കുറയ്ക്കുന്നു. അണുനാശക ശക്തിയുണ്ട്. പ്രമേഹം, അലർജികൾ, ത്വഗ്രോഗങ്ങൾ, അൽസ്ഹൈ മേഴ്സ്, സന്ധിവാതം തുടങ്ങിയവയ്ക്കു മഞ്ഞൾ ഔഷധമാണ്. മാനസികോന്മേഷം നൽകാനും ഓർമശക്തി വർധിപ്പിക്കാനും കഴിവുണ്ട്. അർബുദകോശങ്ങളെ നശിപ്പിക്കാനും അത്തരം മുഴകളിലേക്ക് രക്തപ്രവാഹം കുറയ്ക്കാനും രക്തത്തിലെ ക്രിയാറ്റിന്റെ അളവ് ക്രമപ്പെടുത്താനും മഞ്ഞളിനു സാധിക്കുമെന്ന് ഗവേഷണങ്ങളിൽ കാണുന്നു.
ഹൃദയത്തെ സംരക്ഷിക്കാനും നല്ല കൊളസ്ട്രോളായ HDL ന്റെ അളവു വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളായ LDL അളവ് കുറയ്ക്കാനും കഴിയും. കുടൽ രോഗങ്ങൾക്കും പ്രതിവിധിയത്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും മഞ്ഞൾ ഉപയോഗിക്കാം. രക്തം ശുദ്ധീകരിക്കുന്നതിനു കഴിവുണ്ട്. ജൈവകീടനാശിനിയായി പണ്ടേ ഉപയോഗിച്ചു വരുന്നു.
ഔഷധ ഉപയോഗങ്ങൾ
This story is from the October 01, 2025 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size
