Try GOLD - Free
അനിയത്തിമാരുടെ കല്യാണം
Manorama Weekly
|December 10,2022
ഒരേയൊരു ഷീല
ശരണ്യ മരിച്ചതിൽ പിന്നെ കുടുംബം നോക്കാൻ ഷീലയെ സഹായിച്ചത് അനിത എന്ന അനിയത്തിയാണ്. അനിതയെക്കുറിച്ചു ഷീലയുടെ വാക്കുകൾ ഇങ്ങനെ:
“അനിത മിടുക്കിയായിരുന്നു. പഠിക്കുകയും ചെയ്യും, വീട്ടുകാര്യങ്ങളും നോക്കും. ആ പ്രൊഡ്യൂസർ ഇത്ര രൂപ തരാമെന്നു പറഞ്ഞിരുന്നു. ഇത്ര രൂപയേ കിട്ടിയുള്ളൂ, ഇത് മേടിക്കണം' എന്നൊക്കെ കണക്കു വയ്ക്കുന്നതും വാങ്ങിക്കാൻ ഓർമിപ്പിക്കുന്നതും അനിത ആയിരുന്നു. എത്രയും വേഗം അവളെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അവൾക്കുവേണ്ടി ഞങ്ങൾ ചെറുക്കനെ നോക്കാൻ തുടങ്ങി. ആദ്യം ഫോട്ടോ കാണിക്കും. ആദ്യം ഫോട്ടോ ഞങ്ങൾക്കും അവൾക്കും ഇഷ്ടപ്പെടണം. കാണുന്നതൊന്നും ഇഷ്ടപ്പെടുകയില്ല. അവൾക്കിഷ്ടപ്പെട്ടാലും ഞങ്ങൾക്കിഷ്ടപ്പെടുകയില്ല. ചിലതൊക്കെ ഇഷ്ടപ്പെടും. അങ്ങനെ പെണ്ണുകാണൽ തീരുമാനിക്കും. അതു വരെയാകുമ്പോൾ ഞങ്ങൾ ഊട്ടിയിൽ ആഭരണക്കട നടത്തിയിരുന്ന അമ്മാവൻ ജിമ്മിയെയും ഭാര്യ ആനി ആന്റിയെയും വിവരം അറിയിക്കും. പെണ്ണുകാണൽ ദിവസം അവർ വരും. അന്നത്തെ ദിവസം വീട്ടിൽ ഒരുപാടു പലഹാരങ്ങളൊക്കെ വാങ്ങും. എല്ലാം ഒരുക്കിവയ്ക്കും. ഞങ്ങളുടെ വീട്ടിൽ ഒരു ജനലുണ്ട്. കിളിവാതിൽ അടുക്കളയിൽ നിന്നു നോക്കിയാൽ ഗേറ്റിൽ വരുന്ന ആളെ കാണാം. അവരു വരുന്നതും കാത്ത് ഞങ്ങളവിടെ നിൽക്കും. കാത്തു കാത്തു നിൽക്കുമ്പോൾ അവരു വരും. വരുന്ന ആളെ ഞങ്ങളു കിളിവാതിലിലൂടെ നോക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെ കൂടി നിന്നവരൊക്കെ പിരിഞ്ഞുപോകും. നേരെ അടുക്കളയിൽ പോയി വരുന്നവർക്കു വിളമ്പാൻ നിരത്തിവച്ച പലഹാരങ്ങളെല്ലാം ഞങ്ങളും ജോലിക്കാരും കഴിച്ചു തുടങ്ങും. ഞങ്ങൾ അകത്തിരുന്നു മധുരം കഴിച്ചു തീർക്കുമ്പോൾ വന്ന ആളുകളെ സംസാരിച്ചു പറഞ്ഞു വിടുന്ന ജോലിയാണ് അങ്കിളിനും ആന്റിക്കും.
This story is from the December 10,2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
ലാഫിങ് വില്ലയിലെ ചിരി
അന്നു കൽപ്പനച്ചേച്ചിയുടെ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു നല്ലവേഷം കിട്ടി എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നു മോഹിച്ചു നടക്കുന്നവരുടെ കൂട്ടത്തിൽ മലയാള സിനിമയുടെ ഏതോ കോണിൽ ഞാനും ഇന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നേനെ
6 mins
June 27, 2026
Manorama Weekly
കുട്ടികൾ വീഴുന്ന ഡിജിറ്റൽ കെണികൾ
സൈബർ ക്രൈം
2 mins
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാരക്കുടി വറുവൽ
1 mins
June 27, 2026
Manorama Weekly
മൃഗങ്ങൾക്കും മാനസികപ്രയാസം
പെറ്റ്സ് കോർണർ
1 min
June 27, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Translate
Change font size

