Prøve GULL - Gratis

അനിയത്തിമാരുടെ കല്യാണം

Manorama Weekly

|

December 10,2022

ഒരേയൊരു ഷീല

-  എം. എസ്. ദിലീപ്

അനിയത്തിമാരുടെ കല്യാണം

ശരണ്യ മരിച്ചതിൽ പിന്നെ കുടുംബം നോക്കാൻ ഷീലയെ സഹായിച്ചത് അനിത എന്ന അനിയത്തിയാണ്. അനിതയെക്കുറിച്ചു ഷീലയുടെ വാക്കുകൾ ഇങ്ങനെ:

 “അനിത മിടുക്കിയായിരുന്നു. പഠിക്കുകയും ചെയ്യും, വീട്ടുകാര്യങ്ങളും നോക്കും. ആ പ്രൊഡ്യൂസർ ഇത്ര രൂപ തരാമെന്നു പറഞ്ഞിരുന്നു. ഇത്ര രൂപയേ കിട്ടിയുള്ളൂ, ഇത് മേടിക്കണം' എന്നൊക്കെ കണക്കു വയ്ക്കുന്നതും വാങ്ങിക്കാൻ ഓർമിപ്പിക്കുന്നതും അനിത ആയിരുന്നു. എത്രയും വേഗം അവളെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അവൾക്കുവേണ്ടി ഞങ്ങൾ ചെറുക്കനെ നോക്കാൻ തുടങ്ങി. ആദ്യം ഫോട്ടോ കാണിക്കും. ആദ്യം ഫോട്ടോ ഞങ്ങൾക്കും അവൾക്കും ഇഷ്ടപ്പെടണം. കാണുന്നതൊന്നും ഇഷ്ടപ്പെടുകയില്ല. അവൾക്കിഷ്ടപ്പെട്ടാലും ഞങ്ങൾക്കിഷ്ടപ്പെടുകയില്ല. ചിലതൊക്കെ ഇഷ്ടപ്പെടും. അങ്ങനെ പെണ്ണുകാണൽ തീരുമാനിക്കും. അതു വരെയാകുമ്പോൾ ഞങ്ങൾ ഊട്ടിയിൽ  ആഭരണക്കട നടത്തിയിരുന്ന അമ്മാവൻ ജിമ്മിയെയും ഭാര്യ ആനി ആന്റിയെയും വിവരം അറിയിക്കും. പെണ്ണുകാണൽ ദിവസം അവർ വരും. അന്നത്തെ ദിവസം വീട്ടിൽ ഒരുപാടു പലഹാരങ്ങളൊക്കെ വാങ്ങും. എല്ലാം ഒരുക്കിവയ്ക്കും. ഞങ്ങളുടെ വീട്ടിൽ ഒരു ജനലുണ്ട്. കിളിവാതിൽ അടുക്കളയിൽ നിന്നു നോക്കിയാൽ ഗേറ്റിൽ വരുന്ന ആളെ കാണാം. അവരു വരുന്നതും കാത്ത് ഞങ്ങളവിടെ നിൽക്കും. കാത്തു കാത്തു നിൽക്കുമ്പോൾ അവരു വരും. വരുന്ന ആളെ ഞങ്ങളു കിളിവാതിലിലൂടെ നോക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെ കൂടി നിന്നവരൊക്കെ പിരിഞ്ഞുപോകും. നേരെ അടുക്കളയിൽ പോയി വരുന്നവർക്കു വിളമ്പാൻ നിരത്തിവച്ച പലഹാരങ്ങളെല്ലാം ഞങ്ങളും ജോലിക്കാരും കഴിച്ചു തുടങ്ങും. ഞങ്ങൾ അകത്തിരുന്നു മധുരം കഴിച്ചു തീർക്കുമ്പോൾ വന്ന ആളുകളെ സംസാരിച്ചു പറഞ്ഞു വിടുന്ന ജോലിയാണ് അങ്കിളിനും ആന്റിക്കും.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size