Facebook Pixel സംരഭകത്വത്തിൽ നാലുപതിറ്റാണ്ടിന്റെ വിജയഗാഥ എ വി അനൂപ് | Unique Times Malayalam - business - Read this story on Magzter.com

Try GOLD - Free

സംരഭകത്വത്തിൽ നാലുപതിറ്റാണ്ടിന്റെ വിജയഗാഥ എ വി അനൂപ്

Unique Times Malayalam

|

September - October 2023

ഫീച്ചർ ഫിലിം, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം വിഭാഗങ്ങളിൽ പനോരമ തിരഞ്ഞെടുക്കൽ ആസ്വദിക്കുന്ന ചുരുക്കം ചില നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ

സംരഭകത്വത്തിൽ നാലുപതിറ്റാണ്ടിന്റെ വിജയഗാഥ എ വി അനൂപ്

അസ്തമയസൂര്യന്റെ കിരണങ്ങൾ പൊൻവർണ്ണചാരുതയേകിയ പെരിയാറിന്റെ തീരത്തുള്ള അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയിലെ സ്വീകരണമുറിയിൽ വച്ച് എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ വി അനൂപിനെ കണ്ടുമുട്ടുമ്പോൾ ആത്മവിശ്വാസത്തിന്റെ നേർക്കാഴ്ചയതന്നെയായിരുന്നുവത്. ആയൂർവേദത്തെ ലോകജനതയ്ക്ക് മുന്നിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച് വിജയപഥത്തിലെത്തിച്ച വ്യക്തി എന്നതിലുപരി തൊട്ടതെല്ലാം പൊന്നാക്കുന്ന സമ്പൂർണ്ണ സംരംഭകൻ. മെഡിമിക്സിൽ തുടങ്ങി ഇന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള നീലഗിരി ബ്രാൻഡ് സ്വന്തമാക്കുമ്പോളത് ജനങ്ങൾക്കിടയിൽ സംസാരവിഷയമായി.

വിപുലീകരണത്തിലൂടെ

നീലഗിരി സൂപ്പർമാർക്കറ്റ് ശൃംഖലയുടെ 67 കോടിയുടെ ഈ ഏറ്റെടുക്കൽ അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ കിരീടത്തിലെ പൊൻ തൂവലാണെന്നുള്ളത് സംശയലേശമന്യേ പറയാം. ഈ ഏറ്റെടുക്കലിലേക്കെത്തപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു. "ചില്ലറ വ്യാപാരമാണ് ഞങ്ങളുടെ ബിസിനസിന്റെ ആണിക്കല്ല്, അതിനാൽ അതിന്റെ വിപുലീകരണമാണ് ഈ ഏറ്റെടുക്കലിന് എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. “വ്യക്തിഗത പരിചരണോൽപ്പന്നങ്ങൾ ഞങ്ങളുടെ പ്രത്യേകതയാണ്, അവയിൽ ബാഹ്യമായ ഉപയോഗത്തിന് വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ മാത്രമല്ല ആന്തരികോപയോഗത്തിനുള്ളവയും ഉൾപ്പെടുന്നു. നീലഗിരി ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ ജനപ്രിയമായ പാലുൽപ്പന്നങ്ങളും ബേക്കറിയും ഉൾപ്പെടെ അവരുടെ സ്വന്തം എക്സ്ക്ലൂസീവ് ഉൽപ്പന്നങ്ങളുണ്ട്.

MORE STORIES FROM Unique Times Malayalam

Unique Times Malayalam

Unique Times Malayalam

ദൂരം സമ്പർക്കത്തെ നേർപ്പിക്കുമ്പോൾ: ഹൈബ്രിഡ് ജോലിയുടെ മറഞ്ഞ പ്രതിഫലം

ബിസിനസ് വികസനം പലർക്കും ഒരു “ഡീൽ ക്ലോസിംഗ് \" ജോലിയെന്നതുപോലെ തോന്നാം, പൈപ്പ് ലൈനുകൾ, പ്രൊപ്പോസലുകൾ, ടാർഗെറ്റുകൾ. പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം അതിനേക്കാൾ വളരെ ആഴമുള്ളതാണ്. ഒടുവിലിത് മനുഷ്യർ ക്കിടയിലെ ഒരു ബന്ധനിർമ്മാണ പ്രക്രിയയാണ്. ഒരു ഇടപാട് വിജയിക്കുമ്പോൾ അത് സാധാരണയായി ഒരു ഡോക്യുമെന്റിന്റെ ശക്തികൊണ്ട് മാത്രമല്ല, മറിച്ച് അതിനു മുൻപ് രൂപപ്പെട്ട വിശ്വാസത്തിന്റെ ശക്തികൊണ്ടാണ്. ആ വിശ്വാസം പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല.

time to read

4 mins

April - May 2026

Unique Times Malayalam

Unique Times Malayalam

വർക്ക്ഫോഴ്സ് പുനർരൂപകൽപ്പന ജോലികളിൽ നിന്ന് നൈപുണ്യ വാസ്തുവിദ്യയിലേക്ക്

ഡാറ്റ പ്രോസസ്സിംഗ്, പതിവ് വിശകലനം, ഡോക്യുമെന്റേഷൻ, അടിസ്ഥാന തീരുമാനമെടുക്കൽ തുടങ്ങി ഒരുകാലത്ത് ചില റോളു കളുടെ പ്രധാന ഘടകങ്ങളായിരുന്ന ജോലികൾ കൂടുതൽ കൂടുതൽ യാന്ത്രികമാകുന്നു. നേരെമറിച്ച്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എ ഐ മേൽനോട്ടം, ഡാറ്റ വ്യാഖ്യാനം, അൽഗോരിതമിക് എത്തിക്സ്, ക്രോസ്-ഡിസിപ്ലിനറി പ്രശ്നപരിഹാരം തുടങ്ങി പുതിയ കഴിവുകൾ നിരന്തരം ഉയർന്നുവരുന്നു.

time to read

3 mins

April - May 2026

Unique Times Malayalam

Unique Times Malayalam

ചിന്തകൾ സാധ്യതകളാക്കി അനിഷ് കെ. ജോയിയുടെ ബഹുമുഖ ബിസിനസ് യാത്ര

ഘട്ടംഘട്ടമായി പക്വത കൈവരിക്കുന്ന, ദിശാബോധത്തോടും ദീർഘകാല കാഴ്ചപ്പാടോടും കൂടിയ ഒരു വികസന പാത

time to read

7 mins

April - May 2026

Unique Times Malayalam

Unique Times Malayalam

അടുക്കളയിലെ ഔഷധം, പുതിനയുടെ ആരോഗ്യഗുണങ്ങൾ

പുതിന ഒരു സാധാരണ ഇലവർഗ്ഗമാണെന്ന നിലയ്ക്ക് മാത്രം കാണേണ്ടതല്ല

time to read

1 min

March - April 2026

Unique Times Malayalam

Unique Times Malayalam

ബാഹ്യ സാമ്രാജ്യങ്ങൾ നിലനിൽക്കുകയും ആന്തരികകോട്ടകൾ തകരുകയും ചെയ്യുമ്പോൾ

സാധാരണയായി ഒരു മനുഷ്യന്റെ തകർച്ച ഒരൊറ്റ സംഭവത്തിന്റെ ഫല മല്ല. മറിച്ച് പലപ്പോഴും ദീർഘകാലമായി അമർത്തിവച്ച വികാരങ്ങളുടെ യും പരിഹരിക്കപ്പെടാത്ത ആശങ്കകളുടെയും അവഗണിക്കപ്പെട്ട ചോദ്യ ങ്ങളുടെയും അനന്തരഫലമാണ്. ദുഃഖം പ്രകടിപ്പിക്കാതെ അടക്കിവയ്ക്കുക, ക്ഷീണം ശ്രദ്ധിക്കാതെ മുന്നോട്ടുപോകുക, ഭയം മാറ്റിവയ്ക്കുക, സ്വയം ആരാണെന്ന ചോദ്യത്തെ അവഗണിക്കുക ഇവയൊക്കെയാണ്.

time to read

3 mins

March - April 2026

Unique Times Malayalam

Unique Times Malayalam

വേനൽക്കാല ചർമ്മസംരക്ഷണം: ആരോഗ്യവും സൗന്ദര്യവും കൈവിടാതെ

സൗന്ദര്യം

time to read

1 mins

March - April 2026

Unique Times Malayalam

Unique Times Malayalam

ഗവി - പ്രകൃതിയുടെ ഹൃദയത്തിലേക്ക് ഒരു യാത്ര

ഏകദേശം 28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഒരു ഇക്കോ ടൂറിസം മേഖലയാണ് ഗവി . തടാകങ്ങൾ, ചെറുനദികൾ, മലനിരകൾ, കാടുകൾ എന്നിവയെല്ലാം ഇവിടെ ഒത്തുചേരുന്നു. പ്രത്യേകിച്ച് ഗവിതടാകത്തിന്റെ തീരത്ത് നിൽക്കുമ്പോൾ അനുഭവിക്കുന്ന നിശ്ശബ്ദത വിവരണാതീതമാണ്.

time to read

1 mins

March - April 2026

Unique Times Malayalam

Unique Times Malayalam

പാചകം

വേനൽക്കാലത്ത് ഉള്ളം കുളിർപ്പിക്കും ശീതളപാനീയങ്ങൾ വേനൽച്ചൂടിൽ ശരീരത്തെയും മനസ്സിനെയും ശീതളമാക്കാൻ സഹായിക്കുന്ന ചില രുചികരമായ ശീതളപാനീയങ്ങളുടെ പാചകവിധിയാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time to read

1 min

March - April 2026

Unique Times Malayalam

Unique Times Malayalam

ഇന്ത്യയിലെ തൊഴിൽ സേനയ്ക്ക് ഒരു പുതിയ യുഗം: 2025 ലെ സമഗ്ര തൊഴിൽ കോഡുകൾ അനാവരണം ചെയ്യുന്നു

സർക്കാരിന്റെ പരിഷ്കരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായിരുന്നു; 29 കേന്ദ്ര നിയമങ്ങൾ നാല് സമഗ്ര കോഡുകളായി സംയോജിപ്പിച്ചു. ഈ ഏകീകരണം കേവലം ലളിതവൽക്കരണമായിരുന്നില്ല, മറിച്ച് നിർവ ചനങ്ങൾ, അനുസരണ സംവിധാനങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയുടെ പൂർണ്ണമായ ഒരു പുനഃസംഘടനയായിരുന്നു

time to read

4 mins

March - April 2026

Unique Times Malayalam

Unique Times Malayalam

ജീവിതശൈലിരോഗങ്ങളുടെ കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പ്രധാനമായും ആഹാരരീതിയിലുണ്ടായ വ്യത്യാസം, വ്യായാമക്കുറവ്, ഉറക്കക്കുറവ്, മാനസിക സംഘർഷം മുതലാ യവയാണ്. ശരീരവും മനസ്സും ആരോഗ്യത്തോടുകൂടി നിലനിർത്തുന്നതിൽ ആഹാരത്തിന് സുപ്രധാനമായ പങ്കുണ്ട്. ആരോഗ്യപരമായ ആഹാരം കൃത്യസമയത്തും മിതമായ അളവിലും കഴിക്കുക. നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ മുതലായവ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

time to read

2 mins

March - April 2026

Translate

Share

-
+

Change font size