Poging GOUD - Vrij
ഉയരങ്ങൾ തേടി പല നാടുകളിലൂടെ..
Vanitha
|September 27, 2025
ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര
ലോക സിനിമാപരമ്പരയി ലെ ആദ്യ സിനിമ 'ചന്ദ്ര ചാപ്റ്റർ ഒന്ന്' തുടങ്ങുന്നതു തീയിൽ എരിയുന്ന നഗരദൃശ്യത്തിലാണ്. നായികയായ കല്യാണിയോടൊപ്പം മാധ്യമശ്രദ്ധ നേടിയ മറ്റൊരാൾ കൂടിയുണ്ട്. സിനിമയുടെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. വനിതയുടെ കൊച്ചിയിലെ സ്റ്റുഡിയോ ഫ്ലോറിൽ ശാന്തിയുടെ ഫോട്ടോഷൂട്ടിലെ ഒരു ചിത്രത്തിനും പശ്ചാത്തലമായത് അഗ്നിനാളങ്ങളുടെ ശോഭ.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ആറു വർഷത്തെ പഠനശേഷം നാടകത്തിലും പിന്നീട് സിനിമയിലും എത്തിയ ജീവിതകഥ പറയുന്നു ശാന്തി ബാലചന്ദ്രൻ.
ഓക്സ്ഫഡിലെ പഠനശേഷം സിനിമ ?
സ്വപ്നങ്ങൾക്കു പിറകേ സഞ്ചരിക്കുക മനോഹരമല്ലേ? ഓക്സ്ഫഡിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആറേഴുവർഷങ്ങൾ. അതു പോലെ തന്നെ സിനിമയിലും എത്തിപ്പെടുകയായിരുന്നു. അതു മറ്റൊരു സ്വപ്നം. പക്ഷേ, എല്ലാത്തിനും പിന്നിൽ നല്ല കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നതാണ് സത്യം.
ശാന്തി എന്ന പേരിലുമുണ്ട് ഒരു പ്രത്യേകത?
ഞാൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ കണ്ടുവച്ച പേരാണ്. അച്ഛന് ഈ പേരിനോട് എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു. തീരെ ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ പറയുമായിരുന്നു “നിന്റെ പേരിലെങ്കിലും കുറച്ചു ശാന്തത ഉണ്ടാവട്ടെ എന്നു വിചാരിച്ചാ അങ്ങനെ പേരിട്ടത്' എന്ന്. എനിക്ക് അനുജനുണ്ടായപ്പോൾ അച്ഛൻ സന്ദീപ് എന്നാണു പേരിട്ടത്. അവൻ ബെംഗളൂരുവിൽ ഡീക്ടെക് ആന്റ് എഐ ഫീൽഡിൽ ആണ്.
നിറയെ നിറങ്ങൾ ഉള്ള കുട്ടിക്കാലമാണല്ലേ ?
ഞാൻ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ ഉച്ച വരെ മാത്രമേ ക്ലാസുള്ളൂ, ബാക്കി സമയം ഫ്രീയാണ്. അമ്മയ്ക്കും അച്ഛനും വൈകുന്നേരം വരെ ജോലിയുണ്ട്. അന്നു ഞങ്ങൾ കൊച്ചിയിലാണ്. അങ്ങനെയാണ് എന്നെ കലാധരൻ മാഷിന്റെ കേരള കലാപീഠത്തിൽ ചിത്രരചനയ്ക്കു ചേർക്കുന്നത്. അവിടെയാണെങ്കിൽ നിറങ്ങളും രൂപങ്ങളും മാത്രമേയുള്ളു. യഥാർഥത്തിൽ ആ ദിവസങ്ങളാണ് എന്നെ കലയുമായി അടുപ്പിച്ചതെന്നു പറയാം. കലാധരൻ മാഷിനെ എന്നും സ്നേഹത്തോടെ മാത്രമേ ഓർക്കാൻ കഴിയു. പിന്നെ, അച്ഛന്റെയും അമ്മയുടെയും തിരക്കുകൾക്കും നന്ദി.
പിന്നെ കലാപഠനം ഉപേക്ഷിച്ചോ?
Dit verhaal komt uit de September 27, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
