ലവ് യൂണിവേഴ്സിൽ എന്താണ് നടക്കുന്നത്
Vanitha
|September 13, 2025
സീറോ പുച്ഛം നിലപാടു മനസ്സിൽ എൻക്രിപ്റ്റ് ചെയ്ത് ജെൻ സി യുടെ 'ലവ്വേഴ്സിലേക്ക്
കാലം മാറിയെന്നു കരുതി പ്രേമം മാറുമോ? ജെൻ സിയുടെ ഡേറ്റിങ് രീതികൾ കണ്ടും കേട്ടും കിളി പോയ ചില സീനിയേഴ്സിന്റെ കമന്റ് ആണിത്. പങ്കാളിയുടെ മുഖം ശരിക്കു കണ്ടതു പോലും കല്യാണം കഴിഞ്ഞാണെന്നു പറയുന്ന ടീംസ് ആണു പലരും. അതു പോട്ടെ. ഓരോ തലമുറയ്ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്. ആരെയും പുചിക്കേണ്ടതില്ല. സീറോ പുച്ഛം നിലപാടു മനസ്സിൽ എൻക്രിപ്റ്റ് ചെയ്ത് ജെൻ സിയുടെ "ലവ്വേഴ്സി'ലേക്ക് അതായതു പ്രണയലോകത്തേക്കു കടക്കാം.
സത്യത്തിൽ മാറിയതു പ്രണയമല്ല, പ്രണയത്തോടുള്ള കാഴ്ചപ്പാടാണ്. സോഷ്യൽ മീഡിയയുടെയും സാങ്കേതികവിദ്യയുടെയും സ്വാധീനത്തിൽ രൂപപ്പെടുന്നതാണു ജെൻ സി ലവേഴ്സ് യൂണിവേഴ്സ്. ഒന്നിക്കാനും വേർപിരിയാനുമുള്ള അവരുടെ രീതികളും വ്യത്യസ്തമാണ്. അവിടെ എന്താണു നടക്കുന്നതെന്ന് ഒന്നെത്തി നോക്കാം.
കണ്ടു, മിണ്ടി, കീഴടക്കി
പണ്ടു പ്രണയത്തിന്റെ ട്രാക്ക് നീളുന്നതു വിവാഹം എന്ന "ഗപ്പ് സ്വന്തമാക്കാനായിരുന്നു. അവിടെയെത്തുന്നവർ ജയിച്ചു. അല്ലാത്തവർ പൊരുതി തോറ്റു. തേപ്പിൽ തട്ടി വീണു. അങ്ങനെ പല വ്യാഖ്യാനങ്ങൾ. കണ്ടു, മിണ്ടി, കീഴടക്കി ലൈൻ ഒന്നും ജെൻ സി യൂണിവേഴ്സിൽ ഇല്ല. ആധിപത്യത്തിനല്ല ആശയവിനിമയത്തിനാണു പ്രാധാന്യം. അവരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നതു അനുഭവങ്ങൾക്കും ഊന്നൽ നൽകുന്ന ഒന്നാണ്.
അവരുടെ ബന്ധങ്ങൾ റേഡിയോ പോലെ അല്ല. സ്മാർട് ഫോൺ പോലെയാണ്. പറയുകയും കേൾക്കുകയും വേണം കൊണ്ടുനടക്കൽ ബാധ്യതയാകാനും പാടില്ല.
ബന്ധങ്ങളിൽ തുറന്ന ആശയവിനിമയം, സമ്മതം (consent), വ്യക്തിപരമായ ഇടം എന്നിവയ്ക്കു വലിയ പ്രാധാന്യമുണ്ട്. സ്വിച്ചിട്ടാൽ തെളിയുന്ന ബൾബല്ല അവർക്കു പ്രണയം. ഒരു ബന്ധത്തിൽ കമിറ്റ് ആകാൻ ഇത്തിരി കൂടുതൽ സമയം വേണം. പരസ്പരം മനസ്സിലാക്കൽ, സൗഹൃദം അങ്ങനെ പല പടികൾ കടന്നാലേ അവർ പ്രണയത്തിന്റെ ട്രാക്കിൽ പോലും കാലെടുത്തു വയ്ക്ക.
ഡേറ്റിങ് ആപ്പുകളുടെ ലോകം
Dit verhaal komt uit de September 13, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
