Poging GOUD - Vrij
ഓണയാത്രയ്ക്ക് ഒരുങ്ങാം
Vanitha
|August 30, 2025
സ്വയം തിരിച്ചറിയാനുള്ള അവസരമാണ് ഓരോ യാത്രയും സഞ്ചാരം ജീവിതത്തിന്റെ ഭാഗമാക്കിയ അഞ്ചു വനിതകളുടെ യാത്രാനുഭവം
സദ്യ പോലെ തന്നെ ഓണക്കാലത്തു മസ്റ്റ് ആണ് ട്രിപ്പും കുടുംബവുമൊത്തോ സോളോ ആയോ പോകാം. അതു യാത്രികരുടെ സൗകര്യവും ഇഷ്ടവും അനുസരിച്ചു തീരുമാനിക്കാം. പിന്നെ, പോകുന്ന സ്ഥലത്തേക്കുറിച്ചും കാണേണ്ട കാഴ്ചകളെ കുറിച്ചും അത്യാവശ്യ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ ശേഷം ബജറ്റ് കൂടി കണക്കാക്കാം. അതിനു ശേഷം യാത്ര തീരുമാനിക്കാം.
പല മേഖലയും പോലെ ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ഇങ്ങനെ കടന്നു വന്നവരുടെ പ്രതിനിധികളായ അഞ്ചുപേർ അവരുടെ യാത്രാനുഭവങ്ങൾ പങ്കിടുകയാണിവിടെ.
അധ്യാപികയായ എൻ.പി. ദീപ, അഭിഭാഷക അന്ന ലിൻഡ ഈഡൻ, വന്യജീവി ഫൊട്ടോഗ്രഫർ സീമ സുരേഷ്, സാഹസികയാത്രികയും ട്രാവൽ ഓർഗനൈസറുമായ ജോളി ചെറിയാൻ, സാഹിത്യ പ്രവർത്തക മിനി സുരേഷ് എന്നിവർ അവരുടെ സഞ്ചാരകഥകൾ പങ്കിടുന്നു. ഒപ്പം ഓണായാത്രയ്ക്കായി അവർ നിർദേശിക്കുന്ന ഡെസ്റ്റിനേഷനുകളും.
ഉയരങ്ങളെ സ്നേഹിക്കുന്ന ഇംഗ്ലിഷ് ടീച്ചർ - എൻ.പി.ദീപ
ഇഗ്ലിഷ് അധ്യാപികയായി നിയമനം കിട്ടിയാണ് 13 വർഷം മുൻപു പെരിന്തൽമണ്ണയിൽ നിന്ന് എൻ.പി. ദീപ മലപ്പുറം ജില്ലയിലെ പാങ്ങ് ഗവ.ഹൈസ്കൂളിൽ എത്തിയത്. അവിടെയെത്തിപ്പോൾ കൂട്ടുകാരിയായി കിട്ടിയതാണു പാലക്കാട്ടുകാരി നിഷയെ രണ്ടു ടീച്ചർമാരും യാത്രപ്രേമികൾ.
അന്നു ചെറിയ കുട്ടിയായിരുന്ന മകൻ നിമയേയും നിഷയുടെ രണ്ടാൺമക്കളേയും കൂട്ടി രണ്ടുപേരും കൂടി വാൽപ്പാറയിലേക്ക് ഡ്രൈവ് പോയി. പിന്നെയും കേരളത്തിനകത്ത് ഒരുപാടു യാത്രകൾ. ഒരു വർഷം അങ്ങനെ കടന്നു പോയി. ദീപയ്ക്കു വീട്ടിനടുത്തുള്ള ആനമങ്ങാട് സ്കൂളിലേക്കു സ്ഥലംമാറ്റം കിട്ടി. കൂട്ടുകാരി ദുബായിൽ ഭർത്താവിനടുത്തേക്കും പോയി.
ഹിമവാന്റെ മുകൾത്തട്ടിൽ യാത്രകളൊന്നുമില്ലാതെ ഒന്നര വർഷം കടന്നു പോയി. ഇതിനിടെയാണു ഞാൻ രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്രാവിവരണ പുസ്തകം വായിക്കുന്നത്. അതിന്റെ ഓരോ പേജ് പിന്നിടുമ്പോഴും ഹിമാലയൻ യാത്ര നടത്തണമെന്ന മോഹം എന്റെയുള്ളിൽ ശക്തമായി.
Dit verhaal komt uit de August 30, 2025 -editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

