പാടുകളെ പാട്ടിനു വിടേണ്ട
Vanitha
|May 10, 2025
മുഖത്തും ചർമത്തിലും ഉണ്ടാകുന്ന പാടുകൾ ചിലപ്പോഴെങ്കിലും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാറുണ്ട്
എന്താണ് മുഖത്തൊരു മഞ്ഞപ്പ്? കഴിഞ്ഞ തവണ വന്നപ്പോൾ ഇങ്ങനെയില്ലായിരുന്നല്ലോ. ബ്യൂട്ടീഷ്യനാണ് ആ ചോദ്യം ആദ്യമായി തൊടുത്തുവിട്ടത്. മുഖത്തെ നിറവ്യത്യാസം വീട്ടിലെ കണ്ണാടിയിൽ കണ്ടെങ്കിലും അതങ്ങ് പൊക്കോളും' എന്നാണു കരുതിയത്. പക്ഷേ, പാർലറിൽ നിന്നിറങ്ങും വഴി ഡോക്ടറെ കൂടി കണ്ടിട്ടു മടങ്ങാമെന്നു നിശ്ചയിച്ചതു നന്നായി. ആ മഞ്ഞ നിറം കിഡ്നി പ്രശ്നത്തിന്റെ ലക്ഷണമാണെന്നും ഇപ്പോഴെങ്കിലും വരാൻ തോന്നിയതു ഭാഗ്യമായി എന്നുമാണു ഡോക്ടർ പറഞ്ഞത്.
സ്ത്രീകളിൽ പലരും എല്ലാവരുടേയും കാര്യം നോക്കുന്നവരാണ്. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ പിന്നെയാവട്ടേ എന്ന നയവും. ഇത്തരം പിന്നെയാവട്ടെ രീതികൾ പലപ്പോഴും നഷ്ടപ്പെടുന്നത് സ്വന്തം ആരോഗ്യം തന്നെയാകും. നമ്മളെയല്ല നമ്മൾ മാറ്റി വയ്ക്കേണ്ടതെന്ന് എപ്പോഴും ഓർക്കാം.
പാടുകൾ പല വിധം
ചർമത്തിൽ പല തരത്തിലുള്ള പാടുകൾ കാണാം. ഇവയിൽ പെട്ടെന്നു ശ്രദ്ധിക്കുന്നതും എടുത്തു കാണുന്നതും മുഖത്തെ പാടുകളാണ്.
മെലാസ്മ അല്ലെങ്കിൽ കരിമംഗല്യം: പ്രായമായ സ്ത്രീകളിലാണ് ഇവ സാധാരണമായി ഉണ്ടാകുക. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലും ഗർഭിണികളിലും കൂടുതലായി കാണാറുണ്ട്. കടും ബ്രൗൺ നിറത്തിലോ ഇളം ബ്രൗൺ നിറത്തിലോ ഇരുകവിളുകളിലും പാടുകൾ വരും. മൂക്കിന്റെ പാലത്തിലേക്കും നെറ്റിയിലേക്കും ഇവ പടരാറുമുണ്ട്. ചിലർക്ക് എക്സ്ട്രാ ഫേഷ്യൽ മെലാസ്മ എന്ന അവസ്ഥ കാരണം കയ്യിലും പാടുകളുണ്ടാകാറുണ്ട്.
ഹോർമോൺ വ്യതിയാനത്തിന്റെ സമയത്താണ് ഇവ സാധാരണയായി വരുന്നത്. ജനിതകപരമായി മെലാസ്മ കൈമാറ്റം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. സൂര്യരശ്മിയുമായി സമ്പർക്കം വന്നാൽ മെലാസ്മ കൂടാം. അതുകൊണ്ട് കഴിവതും വെയിൽ ഏൽക്കുന്നതു കുറയ്ക്കുക.
അക്കാൻന്തോസിസ് നൈഗ്രിക്കാൻസ് : കൗമാരക്കാരിൽ കൂടുതലായി കാണുന്ന ഒന്നാണിൽ. വണ്ണമുള്ള കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. കൂടാതെ മാസമുറ തെറ്റി വരുന്നവർ, ഹോർമോൺ പ്രശ്നങ്ങളുള്ളവർ പിസി ഒഡി അലട്ടുന്നവർ, ചെറുപ്പത്തിലേ പ്രമേഹം വന്നവർ തുടങ്ങിയവരിലും ഈ അവസ്ഥ കാണാം.
വായ്ക്ക് ചുറ്റും നെറ്റിയുടെ വശങ്ങളിലും കഴുത്തിന്റെ പിന്നിലും കക്ഷങ്ങളിലും തുടയിടുക്കിലും മറ്റ് ഇടുങ്ങിയ ഭാഗങ്ങളിലും ചർമം കറുത്തു കട്ടിയായി കാണപ്പെടും. പരിഹാരമാർഗങ്ങളായി പ്രധാനമായും നിർദേശിക്കുന്നത് വണ്ണം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയാണ്.
Dit verhaal komt uit de May 10, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

