Facebook Pixel കേരളത്തിന്റെ നാരീശക്തി | Vanitha - womens-interest - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

കേരളത്തിന്റെ നാരീശക്തി

Vanitha

|

February 17, 2024

റിപ്പബ്ലിക് പരേഡിൽ എൻഎസ് എസിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത അനുഭവങ്ങളുമായി 12 മലയാളി വിദ്യാർഥിനികളും അധ്യാപികയും

- രൂപാ ദയാബ്ജി

കേരളത്തിന്റെ നാരീശക്തി

ജനുവരി 26, ഡൽഹിയിലെ കർതവ്യ പഥ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പരേഡ് നടക്കുന്നു. ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തെയും സൈനിക ശക്തിയെയും വിളിച്ചറിയിച്ചു നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നവരിലും പരേഡ് നയിക്കുന്നവരിലും 80 ശതമാനവും വനിതകളാണ് നാരീ ശക്തി കാ പരേഡ്.

ആകാശത്തു വനിതാ പൈലറ്റുമാർ പറത്തിയ വ്യോമസേന വിമാനങ്ങൾ "ഫ്ലൈപാസ് ചെയ്യുമ്പോൾ ഇങ്ങു താഴെ അഭിമാനത്തോടെ ശിരസ്സുയർത്തി പരേഡു നടത്തിയവരുടെ കൂട്ടത്തിൽ 12 മലയാളി പെൺകുട്ടികളുമുണ്ടായിരുന്നു. രാജ്യമൊട്ടാകെയുള്ള കോളജുകളിൽ നിന്നു പരേഡിനായി തിരഞ്ഞടുക്കപ്പെട്ട 200 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരുടെ പരേഡ് പ്ലാറ്റൂണിലെ 12 മിടുമിടുക്കികൾ പരിശീലനവും പരേഡും വിവിധ പരിപാടികളുമൊക്കെ കഴിഞ്ഞു തിരികെ കേരളത്തിലേക്കു പ്ലെയിൻ കയറുന്ന ദിവസം അവർ വനിതയോടു സംസാരിച്ചു. കേരളത്തിൽ നിന്നുള്ള ഈ ടീമിനെ നയിച്ച കോട്ടയം, പാലാ അൽഫോൻസാ കോളജിലെ എൻഎസ്എ സ് പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്ത്യനും ഒപ്പം ചേർന്നു.

മേരാ ഭാരത് ദേശ്

 ഡോ. സിമിമോൾ: രാജ്യത്തെയാകെ 16 റീജിയണുകളായി തിരിക്കും. നമ്മുടെ റീജിയണിന്റെ ചാർജ് എനിക്കായിരുന്നു. 16 പ്രോഗ്രാം ഓഫിസർമാരും 200 കുട്ടികളുമൊക്കെയായി ആകെ ജഗപൊഗ പ്രതീക്ഷിച്ചാണു വണ്ടി കയറിയത്. പക്ഷേ, ഹൃദ്യമായ അനുഭവമാണു ലഭിച്ചത്.

മരിയ: അവിടെ എല്ലാവർക്കും നന്നായി ഇംഗ്ലിഷ് അറിയാമെങ്കിലും എപ്പോഴും ഹിന്ദിയിലെ സംസാരിക്കു. ടീച്ചറിനു ഹിന്ദി അറിയാവുന്നതു കൊണ്ടു രക്ഷപ്പെട്ടു. ടീച്ചർ പിജി യും എംഫില്ലും പഠിച്ചതു മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിലാണ്.

അപർണ: പക്ഷേ, ക്യാംപ് കഴിയാറായപ്പോഴേക്കും ഞങ്ങളും ഹിന്ദിക്കാരികളായി, ഹേ ക്യാ..

നന്ദിത: ട്രെയിനിലാണു യാത്രയൊക്കെ പോകുമ്പോൾ തന്നെ നാലഞ്ചു ബാഗുകൾ എല്ലാവരുടെയും കയ്യിലുണ്ട്. ഒരു മാസത്തേക്കുള്ള വസ്ത്രങ്ങൾക്കു പുറമേ സാംസ്കാരിക പരിപാടികളുടെ ഡ്രസ്സുകളും യോഗയ്ക്കും എക്സർ സൈസിനും പരേഡിനുമൊക്കെ ഇടാനുള്ള പ്രത്യേകം ഡ്രെസ്സുകളും ഷൂവും. തിരികെ വന്നപ്പോൾ ബാഗുകളുടെ എണ്ണം കൂടി. ക്യാംപിൽ നിന്നു കിട്ടിയ സ്വെറ്ററും ബ്ലേസറുമൊക്കെ കൂടാതെ ഞങ്ങളുടെ ഷോപ്പിങ്ങും നടന്നല്ലോ.

അപർണ എല്ലാം ചുമന്നു ട്രെയിനിൽ കയറ്റിയതും ഒന്നും മിസ്സാകാതെ എത്തിച്ചതുമൊക്കെ ടാസ്ക് ആയിരുന്നു.

MEER VERHALEN VAN Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size