Poging GOUD - Vrij

ഫൂഡ് @ മക്കാവു ഷെഫ് ഫ്രം കേരള

Vanitha

|

October 14, 2023

പാചകലോകത്തെ പരമോന്നത ബഹുമതിയായ മിഷെലിൻ സ്റ്റാർ എട്ടു തവണ തുടർച്ചയായി നേടിയ മലയാളി ഷെഫ് ജസ്റ്റിൻ പോളിന്റെ രുചിവിശേഷങ്ങൾ

- മെർലി എം. എൽദോ

ഫൂഡ് @ മക്കാവു ഷെഫ് ഫ്രം കേരള

ചാലക്കുടിക്കാരൻ പൗലോസ് താക്കോൽക്കാരൻ എന്ന രാഷ്ട്രീയനേതാവിന്റെ നാലു മക്കളിൽ ഇളയവൻ ജസ്റ്റിൻ, അപ്പന്റെ അടുക്കളയിലാണ് പാചകത്തിന്റെ തറയും പറയും പഠിച്ചത്. തലയിൽ തോർത്തും കെട്ടി അടുക്കളയിൽ നിന്ന് അപ്പൻ ഉറക്കെ വിളിക്കും. "ഡാ, ഇങ്ട്ട് വന്നേ... ദാ.. ഈ ചുവന്നുള്ളി അങ്ങട്ട് പൊളിച്ചോ...' അതു കഴിഞ്ഞ് ഇഞ്ചി ചതയ്ക്കാൻ പറയും. മസാലക്കൂട്ടുകൾ എടുപ്പിക്കും.

“എനിക്കന്നു പന്ത്രണ്ടു വയസ്സാണ്. അപ്പന്റെ ഇഷ്ടത്തിനനുസരിച്ച് അന്നു തുടങ്ങിയതാണ് അടുക്കളയിലെ പരീക്ഷണങ്ങൾ കണ്ടും കേട്ടും മണത്തും രുചിച്ചും ഒക്കെ ആ ലോകം എനിക്കങ്ങ് ഇഷ്ടമായി.'' ജസ്റ്റിൻ പോൾ രുചിയോർമകൾ പങ്കുവച്ചു പറഞ്ഞു തുടങ്ങി.

അപ്പച്ചന്റെയൊപ്പം നിന്നു ജസ്റ്റിൻ ആദ്യമായി തനിയെ തയാറാക്കിയത് മിക്സ്ഡ് വെജിറ്റബിൾ തോരനാണ്. പിന്നെ മീൻകറിയും. താക്കോൽക്കാരൻ വീട്ടിലെ ചെറിയ അടുക്കളയിൽ നിന്നു തുടങ്ങിയ ഈ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് മക്കാവുവിലെ എം ആൻഡ് എം ഹട്ട് എന്ന സ്വന്തം റസ്റ്ററന്റിലാണ്. ഇതിനിടയിൽ ജസ്റ്റിൻ ലോക പ്രശസ്തരായ ഒരുപാടു പേർക്കു വേണ്ടി വിരുന്നൊരുക്കി പാചകത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. പാചകരംഗ ത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കുന്ന മിഷേലിന്റെ പുരസ്കാരം എട്ടു തവണ നേടി. ഒപ്പം ചൈനയിലെ ബ്ലാക്ക് പേൾ ഡയമണ്ട് പുരസ്കാരവും.

ഗോൾഡൻ പീകോക്ക് എന്ന നക്ഷത്രം

 ചാലക്കുടിയിലെ സ്കൂൾ പഠനത്തിനു ശേഷം ചെന്നൈ ആശാൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ബിരുദം. മുംബൈ ലീല ഹോട്ടലിൽ ആദ്യ പരിശീലനം. ഇന്ത്യയിലെ പല സ്ഥലങ്ങളിലെ ജോലിക്കു ശേഷം ഹോങ്കോങ്ങിലെ ജക്ഷൻ എന്ന റസ്റ്ററന്റിലേക്ക്, അവിടെ നിന്ന് ഹയാത്തിലേക്കും. പിന്നീട് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് ഉൾപ്പെടെ ലോകത്തെ പല പ്രമുഖരും എത്തുന്ന വേദ റസ്റ്ററന്റിലേക്ക്. അവിടെ നിന്നാണ് 2007ൽ വെനേഷ്യൻ മക്കാവു എന്ന ഹോട്ടലിലേക്ക് എത്തുന്നത്.

MEER VERHALEN VAN Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size