Poging GOUD - Vrij

ആകാശം തൊട്ട ആത്മവിശ്വാസം

Vanitha

|

June 10, 2023

പോളിയോ ബാധിച്ച് തളർന്ന കാലുകൾ, പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസയോഗ്യത, എന്നിട്ടും എസ്. രാധാംബിക ഉപഗ്രഹങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും നിർമാണപങ്കാളിയായത് ഒരു അത്ഭുത കഥയാണ്

- വി. ആർ. ജ്യോതിഷ്

ആകാശം തൊട്ട ആത്മവിശ്വാസം

ഭൂമിയിൽ നിന്ന് ഏറെ അകലെ, ആകാശത്തിനും അപ്പുറം, ബഹിരാകാശത്തേക്കു കുതിക്കുന്ന പേടകങ്ങളിൽ, ഭ്രമണപഥങ്ങളിൽ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങളിൽ, ഇന്ത്യയുടെ അഭിമാനപദ്ധതിയായ മംഗൾയാനിൽ രാധാംബികയുടെ കയ്യൊപ്പുണ്ട്. ശിവവാസു ഇലക്ട്രോണിക്സ് എന്ന മുദ്രയുണ്ട്. അതിലുപരി രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു കാലുകൾ തളർന്നുപോയ ഒരു പെൺകുട്ടിയുടെ പോരാട്ടകഥയുണ്ട്. സഹജീവി സ്നേഹവും കാരുണ്യവുമുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും പറയാം, രാധാംബികയെപ്പോലെയുള്ളവർ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയെങ്കിലും നില നിൽക്കുന്നത്.

തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള പഴയ തറവാട്ടു വീട്. അമ്പലത്തിന്റെ വീട് എന്നാണു പേര്. ഗവൺമെന്റ് പ്രസ്സിൽ ഉദ്യോഗസ്ഥനായിരുന്ന വാസുപിള്ളയും ഭാര്യ സരോജിനിയുമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. ആ ദമ്പതികൾക്ക് ഏഴു മക്കൾ. നാലു പെണ്ണും മൂന്ന് ആണും. ഇതിൽ ആറാം സ്ഥാനക്കാരിയാണു രാധാംബിക. രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു. 40 ദിവസം അബോധാവസ്ഥയിൽ കിടന്നു. ബോധം തിരിച്ചുവന്നപ്പോൾ കാലുകൾ തളർന്നിരുന്നു. പിന്നീടൊരിക്കലും നിവർന്നുനിന്നിട്ടില്ല. ഊന്നുവടിയുടെ സഹായമില്ലാതെ നടന്നിട്ടില്ല.

അപവാദങ്ങൾക്കും അവഗണനകൾക്കും വട്ടപ്പേരിനും പരിഹാസങ്ങൾക്കും ഇടയിലൂടെ ആ പെൺകുട്ടി വളർന്നു. അമ്പലമുക്ക് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നു പത്താംക്ലാസ് പാസായി. കരമന എൻഎസ്എസ് കോളജിൽ നിന്ന് പ്രീഡിഗ്രി തോറ്റു. തുടർന്നു പഠിച്ചില്ല. നിത്യദുഃഖത്തിന്റെ കയത്തിലേക്കു വീണു.

"സ്വന്തം വൈകല്യത്തേക്കാൾ സമൂഹത്തിന്റെ മനോഭാവമാണ് എന്നെ തളർത്തിയത്. കളിയാക്കി ചിരിക്കാത്ത ഒരു മുഖവും ഞാനന്നു പുറത്തു കണ്ടിട്ടില്ല.' ഏഴു മക്കളിൽ ആറു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം കഴിപ്പിച്ചെങ്കിലും വാസുപിള്ളയ്ക്ക് രാധാംബിക വലിയ ദുഃഖമായിരുന്നു. തങ്ങളുടെ കാലശേഷം അവൾ എന്തു ചെയ്യുമെന്ന ആശങ്ക. എങ്കിലും അവർ രാധാംബികയെ തങ്ങളോടു ചേർത്തു നിർത്തി. മറ്റാരേക്കാളും സ്നേഹം നൽകി.

MEER VERHALEN VAN Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size