Poging GOUD - Vrij
ബെസ്റ്റ് ബഡ്ഡീസ്
Vanitha
|January 21, 2023
മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും
നാലാം ക്ലാസ്സിലെ കലപിലയാണു മുന്നിൽ. ഏതോ എൽപി സ്കൂളാണെന്നു കരുതല്ലേ. വനിതയുടെ കൊച്ചി സ്റ്റുഡിയോയാണു രംഗം. മുന്നിലുള്ളതു മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായ “തഗ്ഗ് ശ്രീപതും ക്യൂട്ട് ബേബി ദേവ നന്ദയും. കുസൃതി കാട്ടിയും പരസ്പരം കൗണ്ടറുകളെറിഞ്ഞും ക്യാമറയ്ക്കു മുന്നിൽ കുറുമ്പു നിറച്ച ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ പ്രസന്റ് ടീച്ചർ പറഞ്ഞു വന്നോളൂ.
അറ്റൻഡൻസ് പ്ലിസ്
ശ്രീ: കണ്ണൂർ ആണ് എന്റെ സ്വന്തം നാട്. പയ്യന്നൂർ ജി എൽപിഎസ്, മാതമംഗലത്തിൽ നാലാം ക്ലാസ്സിലാണു പഠിക്കുന്നത്. ഈ സിനിമ റിലീസായപ്പോൾ മുതൽ പ്രമോഷനും തിയറ്റർ വിസിറ്റുമൊക്കെയായി കൊച്ചിയിൽ തന്നെയുണ്ട്. കൃത്യമായി പറഞ്ഞാൽ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്കു പോയിട്ടേയില്ല.
ദേവു: കൊച്ചിക്കാരിയാണു ഞാൻ. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഇതെന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്.
പാഠം 1: ആദ്യ ചാൻസ്
ശ്രീ: അച്ഛന് അഭിനയിക്കാനൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ചെയ്ത ഒരു ടിക്ടോ വിഡിയോ അച്ഛൻ സോഷ്യൽമീഡിയയിലിട്ടു. അതിനു നല്ല അഭിപ്രായം കിട്ടി. അങ്ങനെ ബ്ലൂടൂത്ത് എന്ന മ്യൂസിക് ആൽബത്തിൽ അവസരം കിട്ടി.
അതിനു ശേഷമാണ് "ത തവളയുടെ ത ഓഡിഷനു പോയത്. കുട്ടികളുടെ സിനിമയാണത്, പ്രധാനവേഷം ചെയ്യുന്ന മൂന്നുനാലു പേരിൽ ഒരാളായി അഭിനയിച്ചു. പിന്നെയാണു "കുമാരി. അതിലെ ചൊക്കൻ എന്ന കഥാപാത്രത്തിനു നല്ല റീച്ച് കിട്ടി.
ദേവു. അപ്പോൾ ചാത്തനെ പേടിയില്ലേ ?
ശ്രീ: "മൈ ഡിയർ കുട്ടിച്ചാത്തനൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയതു ചാത്തൻ കൂട്ടുകൂടുന്ന കുട്ടിയാണെന്നാ പിന്നെ, "കുമാരി' റിലീസായപ്പോഴാണ് ആളു ഡെയ്ഞ്ചറാണെന്നു മനസ്സിലായത്. പക്ഷേ, ചാത്തനെ പേടിയില്ല, സത്യം.
ദേവു: അച്ഛന്റെ ഫെയ്സ്ബുക്കിൽ, ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോ കണ്ടിട്ടാണ് ആദ്യത്തെ ഷോർട് ഫിലിമിൽ അവസരം കിട്ടിയത്. അതിനു പിന്നാലെ കുട്ടികളുടെ ഫാഷൻ ഷോയിൽ മത്സരിച്ചു വിജയിച്ചു. ആ പോസ്റ്ററുകളിൽ കണ്ടാണു തൊട്ടപ്പന്റെ സംവിധായകൻ വിളിച്ചത്. അതിൽ നായികയുടെ കുട്ടിക്കാലം അഭിനയിക്കാൻ.
പിന്നെയാണു 2018. ആ സിനിമ കോവിഡും ലോക്ഡൗണുമൊക്കെയായി കുറേക്കാലം നീണ്ടു. ഇതിനിടയിൽ അഭിനയിച്ച മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, ടീച്ചർ ഒക്കെ റിലീസായി. ഇനി വരാനുള്ളത് നെയ്മറും സോമന്റെ കൃതാവുമാണ്.
Dit verhaal komt uit de January 21, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

