Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ബെസ്റ്റ് ബഡ്ഡീസ്

January 21, 2023

|

Vanitha

മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും

- രൂപാ ദയാബ്ജി

ബെസ്റ്റ് ബഡ്ഡീസ്

നാലാം ക്ലാസ്സിലെ കലപിലയാണു മുന്നിൽ. ഏതോ എൽപി സ്കൂളാണെന്നു കരുതല്ലേ. വനിതയുടെ കൊച്ചി സ്റ്റുഡിയോയാണു രംഗം. മുന്നിലുള്ളതു മാളികപ്പുറം സിനിമയിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായ “തഗ്ഗ് ശ്രീപതും ക്യൂട്ട് ബേബി ദേവ നന്ദയും. കുസൃതി കാട്ടിയും പരസ്പരം കൗണ്ടറുകളെറിഞ്ഞും ക്യാമറയ്ക്കു മുന്നിൽ കുറുമ്പു നിറച്ച ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ പ്രസന്റ് ടീച്ചർ പറഞ്ഞു വന്നോളൂ.

അറ്റൻഡൻസ് പ്ലിസ്

ശ്രീ: കണ്ണൂർ ആണ് എന്റെ സ്വന്തം നാട്. പയ്യന്നൂർ ജി എൽപിഎസ്, മാതമംഗലത്തിൽ നാലാം ക്ലാസ്സിലാണു പഠിക്കുന്നത്. ഈ സിനിമ റിലീസായപ്പോൾ മുതൽ പ്രമോഷനും തിയറ്റർ വിസിറ്റുമൊക്കെയായി കൊച്ചിയിൽ തന്നെയുണ്ട്. കൃത്യമായി പറഞ്ഞാൽ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്കു പോയിട്ടേയില്ല.

ദേവു: കൊച്ചിക്കാരിയാണു ഞാൻ. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഇതെന്റെ പന്ത്രണ്ടാമത്തെ സിനിമയാണ്.

പാഠം 1: ആദ്യ ചാൻസ്

ശ്രീ: അച്ഛന് അഭിനയിക്കാനൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ചെയ്ത ഒരു ടിക്ടോ വിഡിയോ അച്ഛൻ സോഷ്യൽമീഡിയയിലിട്ടു. അതിനു നല്ല അഭിപ്രായം കിട്ടി. അങ്ങനെ ബ്ലൂടൂത്ത് എന്ന മ്യൂസിക് ആൽബത്തിൽ അവസരം കിട്ടി.

അതിനു ശേഷമാണ് "ത തവളയുടെ ത ഓഡിഷനു പോയത്. കുട്ടികളുടെ സിനിമയാണത്, പ്രധാനവേഷം ചെയ്യുന്ന മൂന്നുനാലു പേരിൽ ഒരാളായി അഭിനയിച്ചു. പിന്നെയാണു "കുമാരി. അതിലെ ചൊക്കൻ എന്ന കഥാപാത്രത്തിനു നല്ല റീച്ച് കിട്ടി.

ദേവു. അപ്പോൾ ചാത്തനെ പേടിയില്ലേ ?

ശ്രീ: "മൈ ഡിയർ കുട്ടിച്ചാത്തനൊക്കെ കണ്ടപ്പോൾ ഞാൻ കരുതിയതു ചാത്തൻ കൂട്ടുകൂടുന്ന കുട്ടിയാണെന്നാ പിന്നെ, "കുമാരി' റിലീസായപ്പോഴാണ് ആളു ഡെയ്ഞ്ചറാണെന്നു മനസ്സിലായത്. പക്ഷേ, ചാത്തനെ പേടിയില്ല, സത്യം.

ദേവു: അച്ഛന്റെ ഫെയ്സ്ബുക്കിൽ, ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോ കണ്ടിട്ടാണ് ആദ്യത്തെ ഷോർട് ഫിലിമിൽ അവസരം കിട്ടിയത്. അതിനു പിന്നാലെ കുട്ടികളുടെ ഫാഷൻ ഷോയിൽ മത്സരിച്ചു വിജയിച്ചു. ആ പോസ്റ്ററുകളിൽ കണ്ടാണു തൊട്ടപ്പന്റെ സംവിധായകൻ വിളിച്ചത്. അതിൽ നായികയുടെ കുട്ടിക്കാലം അഭിനയിക്കാൻ.

പിന്നെയാണു 2018. ആ സിനിമ കോവിഡും ലോക്ഡൗണുമൊക്കെയായി കുറേക്കാലം നീണ്ടു. ഇതിനിടയിൽ അഭിനയിച്ച മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, ടീച്ചർ ഒക്കെ റിലീസായി. ഇനി വരാനുള്ളത് നെയ്മറും സോമന്റെ കൃതാവുമാണ്.

المزيد من القصص من Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Translate

Share

-
+

Change font size