Poging GOUD - Vrij
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
SAMPADYAM
|January 01,2025
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
-
പത്തരമാറ്റിലും അധികം പകിട്ടോടെ സ്വർണം തിളങ്ങിയ വർഷമായിരുന്നു 2024. ആ വൻ വിലവർധനയുടെ തിളക്കത്തിൽ പല വട്ടം നിക്ഷേപകരുടെ കണ്ണ് മഞ്ഞളിച്ചു. 2025 ലും സ്വർണത്തിന്റെ സമാന തേരോട്ടം തുടരുമോ എന്നതാണ് ഇപ്പോൾ സാധാരണ കുടുംബങ്ങളുടെ മുന്നിലുള്ള ചോദ്യം.
സ്വർണത്തിന്റെ വൻ കുതിപ്പിനു ഈ വർഷം കളം ഒരുക്കിയതിനു പിന്നിൽ പല കാരണങ്ങളുണ്ട്.
അനിശ്ചിതാവസ്ഥ
റഷ്യ യുക്രൈൻ സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണികളിലുണ്ടായ ഭയം വഴിമാറി നടക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഓഹരികളിൽ നിന്നും ക്രിപ്റ്റോ കറൻസികളിൽനിന്നും സ്വർണ ത്തിലേക്ക് ഒഴുക്കു കൂടി. ഇസ്രായേൽ ഗാസ സം ഘർഷം ഇതിന് എരിവു കൂട്ടി. 'ഭൗമ സംഘർഷങ്ങ ളിൽ പേടിക്കാതെ എന്നും നിക്ഷേപിക്കാവുന്ന ആസ്തി' എന്ന് പറഞ്ഞുപതിഞ്ഞ സിദ്ധാന്തം, ശരിയാണെന്ന് സ്വർണം വീണ്ടും അരക്കിട്ടുറപ്പിച്ചു. മാത്രമല്ല യുദ്ധം, ക്ഷാമം, സാമ്പത്തിക അസ്ഥിരത എന്നിവയെല്ലാം അതിജീവിക്കാനുള്ള മികവ് സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ വ്യക്തികളെ മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളെയും കേന്ദ്ര ബാങ്കുകളെയും പ്രേരിപ്പിച്ചു.
ഫെഡ് നിരക്ക് കുറയ്ക്കൽ
2024 മൂന്നു പ്രാവശ്യമാണ് അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ കുറച്ചത്. ഫെഡ് പലിശ കുറയ്ക്കുമ്പോൾ സ്വർണം ശക്തി പ്രാപിക്കുമെന്നത് ഈ വർഷവും നാം കണ്ടു. പലിശ കുറയ്ക്കുമ്പോൾ പണപ്പെരുപ്പം കൂടുമെന്നതാണ് കാരണം. “അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ ഇപ്പോഴത്തെ മാന്ദ്യത്തെക്കാൾ മോശമായത് അമേരിക്കയെ കാത്തിരിക്കുന്നതു കൊണ്ടാണോ പലിശ കുറക്കുന്നത് എന്നതും ചർച്ചയായി. ഇതുകണ്ടു സ്വർണത്തിനു വെറുതെ ഇരിക്കാനായില്ല, അത് പുതിയ ഉയരങ്ങളിലേക്ക് നടന്നു കയറി.
കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ
Dit verhaal komt uit de January 01,2025-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
SAMPADYAM
ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം
ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.
1 min
January 01,2026
SAMPADYAM
മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ
മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.
2 mins
January 01,2026
SAMPADYAM
70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്
സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.
3 mins
January 01,2026
SAMPADYAM
ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ
നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.
4 mins
January 01,2026
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
Listen
Translate
Change font size
