അടിസ്ഥാനം 9 തത്വങ്ങൾ
KARSHAKASREE
|December 01,2024
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കി യാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്ക്യഷി
-
1. ജീവനുള്ള പുത: വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തു പോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷി ക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടു കൂടിയ സസ്യാവരണം മണ്ണിനെ സംരക്ഷിക്കും. ഏപ്രിലിൽ റാബി വിളവെടുപ്പ് കഴിയുമ്പോൾ മുതൽ 3 മാസമാണ് ആന്ധ്രയിലെ വേനൽക്കാലം. ഓഗസ്റ്റിൽ മഴയെത്തുന്നതുവരെ കൃഷിയിടത്തെ മൂടാനായി റിസ് കർഷകർ പിഎംഡിഎസ് അഥവാ പ്രീ മൺസൂൺ ഡ്രൈ സോയിങ് എന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതനുസരിച്ച് മുപ്പതോളം വ്യത്യസ്ത സസ്യങ്ങളുടെ വിത്തുകിറ്റ് കൃഷിക്കാർക്ക് വിതയ്ക്കാനായി നൽകും. ഒരു ഏക്കറിലേക്ക് പിഎം ഡിഎസിന്റെ ഒരു കിലോ കിറ്റ് മതി. നേരിട്ടു വിതയ്ക്കുകയോ സീഡ് പെല്ലറ്റുകളുണ്ടാക്കി വിതറുകയോ ചെയ്യാം. സീഡ് പെല്ലറ്റുകളുണ്ടാക്കാൻ റിസ് കർഷകരും പ്രവർത്തകരും പരിശീലനം നേടിയിട്ടുണ്ട്. ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും ഇലവർഗ പച്ചക്കറികളുടെയും പച്ചിലവളച്ചെടികളുടെയും വിത്തുകളടങ്ങിയ മിശ്രിതമാണു കിറ്റിലുള്ളത്. ലഭ്യമായ ചെറിയ ഈർപ്പം പ്രയോജനപ്പെടുത്തി വളർന്നു മണ്ണിനെ മൂടുന്ന ഇവ വിളവെടുക്കാനുള്ളതല്ല. എന്നാൽ, ഈ ചെടികളുടെ മണ്ണിനു മീതേയുള്ള ഇലകളും മറ്റും വളർത്തുമൃഗങ്ങൾക്ക് തീറ്റയായി പ്രയോജനപ്പെടുത്തും. വേരുണങ്ങാത്ത വിധത്തിലാവും ഇതു ചെയ്യുകയെന്നു മാത്രം ഓഗസ്റ്റിൽ മഴയെത്തുന്നതോടെ ആന്ധ്രയിൽ നെൽകൃഷിയുടെ തുടക്കമാകും. ആന്ധ്രയുടെ നെല്ലറയാണ് കൃഷ്ണനദിയുടെ തീരം. ഈ ഡെൽറ്റാ മേഖലയുടെ 80 ശതമാനത്തോളം നെൽകൃഷിയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ഖരീഫ് സീസണിൽ പ്രകൃതിക്കർഷകർ മണ്ണിന് ആവരണമായി അസോളയും ഉപയോഗിക്കും. നെൽപാടത്ത് കള വളരാതിരിക്കാനും നെല്ലിനാവശ്യമായ നൈട്രജൻ ലഭ്യത ഉറപ്പാക്കാനും ഇതു വഴി സാധിക്കുന്നു. ഒരേക്കർ പാടത്ത് 2 കിലോ അസോള വിതറിയാൽ അതു വളർന്ന് പാടം ആകെ മൂടും.
ഖരീഫ് കൃഷി കഴിയുന്നതോടെ റബി വിളയായി പയർ വിളകൾ കൃഷി ചെയ്യുന്നു. ചെറുപയറും ഉഴുന്നുമൊക്കെയാണ് പ്രധാനം. എന്നാൽ, കോഴിത്തീറ്റയ്ക്ക് നല്ല വിലയുള്ള സമയമാണെങ്കിൽ കർഷകർ ഇക്കാലത്ത് ചോളവും കൃഷി ചെയ്യും. ചുരുക്കത്തിൽ വർഷം മുഴുവൻ മണ്ണിൽ ഏതെങ്കിലും വിളയുടെ സജീവമായ വേരുകളുണ്ടാകുമെന്ന് ഉറപ്പാക്കാൻ ആന്ധ്രയിലെ പ്രകൃതിക്കർഷകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
Dit verhaal komt uit de December 01,2024-editie van KARSHAKASREE.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

