Poging GOUD - Vrij

സുന്ദരലിപിയുടെ പെരുന്തച്ചൻ

Manorama Weekly

|

December 20,2025

വഴിവിളക്കുകൾ

-  നാരായണ ഭട്ടതിരി

സുന്ദരലിപിയുടെ പെരുന്തച്ചൻ

പന്തളത്തിനടുത്ത് ഇടപ്പോൺ എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. അച്ഛൻ പരമേശ്വരൻ ഭട്ടതിരി. അമ്മ ശ്രീദേവി. ഭാഷാ പണ്ഡിതൻ സി.വി.വാസുദേവൻ നമ്പൂതിരി അച്ഛന്റെ ജ്യേഷ്ഠനാണ്. അച്ഛൻ മാവേലിക്കരയിൽ ഒരു പ്രസ് നടത്തിയിരുന്നു. പ്രസിലെ ഇംഗ്ലിഷ്, മലയാളം ഫോണ്ടുകളുടെ കാറ്റലോഗ് കുട്ടിക്കാലത്ത് എനിക്കു വലിയ കൗതുകമായിരുന്നു.

മാവേലിക്കര ബിഷപ് മൂർ കോളജിലെ ഡിഗ്രി പഠനകാലത്ത് സീനിയറായ പ്രദീപ് പറഞ്ഞിട്ട് നെരൂദയുടെയും കടമ്മനിട്ടയുടെയും ബഹ്തിന്റെയുമൊക്കെ കവിതകളും എഴുതി കോളജിനു മുൻപിൽ പ്രദർശിപ്പിക്കുന്നത് പതിവായിരുന്നു ഇതു ശ്രദ്ധയിൽപെട്ട ഹിന്ദി ഡിപ്പാർട്മെന്റിലെ ഡി.തങ്കപ്പൻ നായർ സാർ എന്നെ വിളിപ്പിച്ചു. വര ശാസ്ത്രീയമായി പഠിക്കണം എന്ന് ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ഡിഗ്രി പഠനം കഴിഞ്ഞയുടൻ ഫൈൻ ആർട്സിലേക്കു പ്രവേശന പരീക്ഷയെഴുതി. പെയിന്റിങ് ഡിപ്പാർട്മെന്റിൽ അഡ്മിഷൻ ലഭിച്ചു.

അഞ്ചു വർഷത്തെ കോഴ്സാണ്. ഡിഗ്രി പഠനശേഷവും വീട്ടിൽ നിന്നു കാശു വാങ്ങാൻ മടിയായതുകൊണ്ട് പഠനത്തിനൊപ്പം ജോലി ചെയ്യാൻ തീരുമാനിച്ചു. സീനിയറായ എസ്.രാജേന്ദ്രൻ അക്കാലത്തെ പേരെടുത്ത കൊമേഴ്സ്യൽ ആർട്ടിസ്റ്റ് ആയിരുന്നു. അദ്ദേ ഹത്തിന്റെ അസിസ്റ്റന്റായി. അദ്ദേഹത്തിന് കലാകൗമുദിയിൽ ആർട്ടിസ്റ്റായി ജോലി കി ട്ടിയപ്പോൾ ഞാനും അവിടെ പോയിത്തുടങ്ങി.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size