Poging GOUD - Vrij

ഉണ്ടയില്ലാക്കഥ

Manorama Weekly

|

August 03, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഉണ്ടയില്ലാക്കഥ

തെറ്റുകൾക്കും തെറ്റായ തീരുമാനങ്ങൾക്കും അങ്ങനെയൊരു സ്വഭാവമുണ്ട്. അത് അതിലെ പ്രതികളെ സ്ഥിരമായി വേട്ടയാടിക്കൊണ്ടിരിക്കും.

ടെലിഗ്രാം വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്ന കാലത്ത് വാർത്താവിനിമയ ബിസിനസിൽ വെസ്റ്റേൺ യൂണിയൻ ടെലിഗ്രാഫ് കമ്പനിക്കു കുത്തകയുണ്ടായിരുന്നപ്പൊഴാണ് അലക്സാണ്ടർ ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടിക്കുന്നത്. വിപ്ലവകരമായ ആ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് വെസ്റ്റേൺ യൂണിയനു തന്നെ നൽകാനായിരുന്നു ഗ്രഹാം ബെല്ലിന്റെയും സുഹൃത്തുക്കളുടെയും ആഗ്രഹം. പക്ഷേ, ബെല്ലിന്റെ കണ്ടുപിടിത്തം അത്രയൊന്നും വിലമതിക്കേണ്ടതല്ലെന്നു കരുതിയ വെസ്റ്റേൺ യൂണിയൻ ആ ഇടപാടു വേണ്ടെന്നുവച്ചു.

രണ്ടു വർഷംകൊണ്ട് വെസ്റ്റേൺ യൂണിയന് തങ്ങൾക്കു പറ്റിയ മണ്ടത്തരം മനസ്സിലായി. പൂർണമായി പ്രവർത്തിച്ചു തുടങ്ങിയ ബെൽ ടെലിഫോൺ കമ്പനി അപ്പൊഴേക്ക് വൻ ലാഭം നേടിത്തുടങ്ങിയിരുന്നു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size