Poging GOUD - Vrij

സിതാരയുടെ വഴിത്താര

Manorama Weekly

|

May 11 ,2024

പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.

- സന്ധ്യ കെ. പി

സിതാരയുടെ വഴിത്താര

 പണ്ടു പണ്ട് അറിവുകൊണ്ട് ഒരു പന്ത്രണ്ടുകാരി നാട്ടിലെ പുരുഷൻമാരെ തോൽപിച്ചു. അസൂയ സഹിക്കാൻ കഴിയാതെ അവർ അവളെ അപവാദപ്രചാരണം നടത്തി ഭ്രഷ്ട് കൽപിച്ചു. അപമാനഭാരത്താൽ അവൾ അഗ്നിയിൽ ജീവത്യാഗം ചെയ്തു. ആദിപരാശക്തിയുടെ അംശമായി അവളെ പിന്നീട് ലോകർ ആരാധിച്ചു. അതാണു മുച്ചിലോട്ടു ഭഗവതിയുടെ ഐതിഹ്യം. ഈ ഐതിഹ്യം തന്റെ ഭഗവതി എന്ന ആൽബത്തിലൂടെ സിതാര കൃഷ്ണകുമാർ പുനരാഖ്യാനം ചെയ്യുമ്പോൾ അതിനു കാലത്തിനും ദേശത്തിനും സംഗീതത്തിനും അതീതമായ അർഥമുണ്ടാകുന്നു.

പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്യ സാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ, സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പൊട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്. പ്രോജക്ട് മലബാറിക്കസും അവിടെ ഒരുക്കുന്ന പാട്ടുകളും സ്നേഹവും സൗഹൃദവും സ്വാതന്ത്ര്യവുമാണെന്നും വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ഇഷ്ടമുള്ള സംഗീതം ഒരുക്കാനുള്ള അവസരമാണതെന്നും സിതാര പറയുന്നു. സിതാര തന്നെ ഈണമിട്ട് പാടിയ പ്രോജക്ട് മലബാറിക്കസിന്റെ ഏറ്റവും പുതിയ ആൽബങ്ങൾ "ഭഗവതിയും ജിലേബി'യും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. സ്വതന്ത്ര സംഗീതത്തെക്കുറിച്ചും ഗായികയെന്ന നിലയിൽ കുടുംബത്തിനകത്തും പുറത്തുമുള്ള ജീവിതത്തെക്കുറിച്ചും സിതാര കൃഷ്ണകുമാർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു കാലത്ത് ഭഗവതി' എന്ന ആൽബത്തിനു പ്രസക്തിയേറെയാണ്. എങ്ങനെയാണു "ഭഗവതി'യുടെ ജനനം?

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size