Poging GOUD - Vrij

ഒരു രാജകഥയിലെ രാത്രി

Manorama Weekly

|

April 20, 2024

തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !

-  തോമസ് ജേക്കബ്

ഒരു രാജകഥയിലെ രാത്രി

കഥ തുടങ്ങുന്നത് ലാലൻ തമ്പുരാനിൽ നിന്നാണ്. ഒരിക്കൽ തൃപ്പുണിത്തുറയിലും കൊച്ചിയിലും തൃശൂരും അദ്ദേഹത്തെ അറിയാത്തവർ കുറവായിരുന്നു. ലാലൻ തമ്പുരാന്റെ യഥാർഥ പേര് കുഞ്ഞിക്കിടാവു തമ്പുരാൻ. എന്നിട്ടും അങ്ങനെയൊരു വ്യത്യസ്തമായ വിളിപ്പേരു വന്നു വീണതെന്തു കൊണ്ടായിരുന്നുവെന്നു തോന്നാം (കൊച്ചി രാജകുടുംബങ്ങളിൽ പലരും ഇത്തരം വിളിപ്പേരുകളിലാണല്ലോ അറിയപ്പെടുന്നത് ആൺവഴിത്തമ്പുരാക്കന്മാർക്കു നൽകാൻ രാമവർമ, കേരളവർമ, രവിവർമ എന്നീ മൂന്നുപേരുകൾ മാത്രമാണുള്ളതെന്നതിനാൽ പലരും അറിയപ്പെടുന്നത് കാശിയിൽ തീപ്പെട്ട രാജാവ്, ചൊവരയിൽ തീപ്പെട്ട രാജാവ്, ചിങ്ങത്തിൽ തീപ്പെട്ട രാജാവ്, ഒഴിഞ്ഞ വലിയ തമ്പുരാൻ, കാളൻ തമ്പുരാൻ, ആനകുത്തി തമ്പുരാൻ എന്നൊക്കെയാണ്). ബാല്യത്തിൽ കവിളിലൂടെ ഉമിനീർ സദാ ഒലിച്ചിറങ്ങിയതു കൊണ്ടാണ് അദ്ദേഹത്തിനു ലാലൻ എന്ന പേരു ചാർത്തിക്കിട്ടിയത്.

സ്വഭാവത്തിനുമുണ്ടായിരുന്നു ലാലസഹജമായ വ്യത്യസ്തത. ആറു മാസം ഊരു ചുറ്റി നടന്നുകഴിഞ്ഞാൽ, അടുത്ത ആറു മാസത്തേക്കു കോവിലകത്തുനിന്നു പുറത്തിറങ്ങുകയില്ല. ലാലൻ തമ്പുരാനു സ്വന്തമായ ഈ കലണ്ടറിനെ കാടാറുമാസം നാടാറുമാസം എന്നു നാട്ടുകാർ വിശേഷിപ്പിച്ചുപോന്നു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size