Poging GOUD - Vrij

നൃത്തം വയ്ക്കുന്ന പ്രതീക്ഷകൾ

Manorama Weekly

|

March 02, 2024

സ്നേഹനിധിയായ ഒരമ്മ റോഡരികിലുള്ള അവരുടെ വീടിന്റെ ഒരു കുഞ്ഞു മുറി എനിക്കു തന്ന് തയ്യൽപ്പണി ആരംഭിക്കാൻ പറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ വിട്ടിട്ട് ഇളയ കുഞ്ഞുമായി ഞാൻ കടയിൽ വന്നുതുടങ്ങി. അങ്ങനെ കുട്ടിയുമായിരുന്നു തയ്ക്കുന്നതു കണ്ട് സഹതാപം തോന്നി നല്ലവരായ നാട്ടുകാർ ഭക്ഷണവും വസ്ത്രവും ഒക്കെ തന്നു സഹായിച്ചു. വഴിമുട്ടിയ ജീവിതത്തിന് ആശ്വാസവും പുതിയ തുടക്കവുമായി.

- വിജയകുമാരി അശോകൻ

നൃത്തം വയ്ക്കുന്ന പ്രതീക്ഷകൾ

ഏഴാച്ചേരിയിലെ 12 മക്കളുള്ള കുടുംബത്തിൽ ഏഴാമതായാണ് എന്റെ ജനനം. വളരെ പ്രാരബ്ധമുള്ള കർഷകകുടുംബമായിരുന്നു. വേണ്ടവിധം സംരക്ഷണവും ജീവിതസൗകര്യവും ഒന്നുംതന്നെ കിട്ടിയിരുന്നില്ല. പഠനത്തിൽ വളരെ മികവും കലാകായിക കഴിവുകളും ഉണ്ടായിരുന്ന എനിക്ക് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നു. 20 വയസ്സായപ്പോഴേക്കും ഞാൻ കൂലിപ്പണിക്ക് ഇറങ്ങി, പിന്നീട് തയ്യൽപ്പണി ചെയ്തു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size