Poging GOUD - Vrij

ഒറ്റയ്ക്കൊരു ഓസ്കർ

Manorama Weekly

|

October 28, 2023

റസൂൽ സംവിധാനം ചെയ്ത 'ഒറ്റ' എന്ന ചിത്രം ഒക്ടോബർ 27ന് തിയറ്ററുകളിൽ എത്തുകയാണ്. മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് റസൂൽ പൂക്കുട്ടി മനസ്സു തുറക്കുമ്പോൾ.

- സന്ധ്യ  കെ.പി.

ഒറ്റയ്ക്കൊരു ഓസ്കർ

ബിഎസ്സി ഫിസിക്സിന് മാർക്ക് കുറഞ്ഞതുകൊണ്ട് റസൂൽ പൂക്കുട്ടിക്ക് എം.എസ്സിക്ക് അഡ്മിഷൻ കിട്ടിയില്ല. അങ്ങനെയാണ് റസൂൽ തിരുവനന്തപുരം ലോ കോളജിലേക്കും അവിടെ നിന്ന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കും എത്തിയത്. ഫിസിക്സിൽ ഗവേഷണം ചെയ്ത് നൊബേൽ സമ്മാനം നേടണം എന്നാഗ്രഹിച്ച റസൂൽ പൂക്കുട്ടിയെ കാത്തിരുന്നത് പക്ഷേ, ഓസ്കർ പുരസ്കാരമായിരുന്നു.

കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന മലയോര ഗ്രാമത്തിലാണ് റസൂൽ പൂക്കുട്ടിയുടെ ജനനം. വിളക്കുപാറയിലേക്ക് വൈദ്യുതി എത്തുന്നത് റസൂൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ. അഞ്ചലിലെ ഉമ്മയുടെ വീട്ടിലും ബാപ്പയുടെ കായംകുള ത്തെ തറവാട്ടിലും പോകുമ്പോഴാണ് റസൂൽ സിനിമ കണ്ടിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ച റസൂൽ പൂക്കുട്ടി ഇന്ന് ലോക മറിയുന്ന കലാകാരനാണ്. "സ്ലം ഡോഗ് മില്യണയർ' എന്ന ചിത്രത്തിലൂടെ 2009ൽ ശബ്ദമിശ്രണത്തിനുള്ള ഓസ്കർ പുരസ്കാരം റസൂലിനെ തേടിയെത്തി. ഇപ്പോഴിതാ സിനിമാ സംവിധായകനാക ണം എന്ന റസൂൽ പൂക്കുട്ടിയുടെ മോഹം പൂവണിയുന്നു. റസൂൽ സംവിധാനം ചെയ്ത 'ഒറ്റ' എന്ന ചിത്രം ഒക്ടോബർ 27ന് തിയറ്ററുകളിൽ എത്തുകയാണ്. മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് റസൂൽ പൂക്കുട്ടി മനസ്സു തുറക്കുമ്പോൾ.

സംവിധാനമോഹം

 ഒരു സിനിമാക്കാരനാകണം എന്ന് ആഗ്രഹിച്ച കാലം തൊട്ട് മനസ്സിലുള്ള ചിന്തയാണ് സിനിമ സംവിധാനം ചെയ്യുക എന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിക്കൂടാനുള്ള ഒരു എളുപ്പവഴിയായിരുന്നു സൗണ്ട് ഡിസൈൻ. ഒരു സിനിമാ സംവിധായകനായി മരിക്കുക എന്ന ആഗ്രഹം മനസ്സിലുണ്ട്. അതാണ് ഇപ്പോൾ ഒറ്റ എന്ന സിനിമയിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. മലയാളം എന്റെ ഭാഷയാണ്, ഞാൻ മലയാള സിനിമകൾ കണ്ടാണു വളർന്നത്. എനിക്ക് ഏറ്റവുമധികം ഉറപ്പുള്ള ഭാഷ. അതുകൊണ്ടാണ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിൽ ആകണം എന്നു തീരുമാനിച്ചത്.

“ഒറ്റ എന്ന സ്വപ്ന സിനിമ

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size