Poging GOUD - Vrij

ബാസ്കറ്റിൽ നിന്നൊരു മൂക്കുത്തി

Manorama Weekly

|

September 30,2023

"മാമാങ്കം' എന്ന ചിത്രത്തിലെ "മൂക്കുത്തി... മൂക്കുത്തി...കണ്ടില്ല...' എന്ന പാട്ടിലെ നൃത്തം ചെയ്യുന്ന സുന്ദരിയെ ആരും മറന്നിട്ടുണ്ടാകില്ല

ബാസ്കറ്റിൽ നിന്നൊരു മൂക്കുത്തി

"മാമാങ്കം' എന്ന ചിത്രത്തിലെ "മൂക്കുത്തി... മൂക്കുത്തി...കണ്ടില്ല...' എന്ന പാട്ടിലെ നൃത്തം ചെയ്യുന്ന സുന്ദരിയെ ആരും മറന്നിട്ടുണ്ടാകില്ല. ഡൽഹിക്കാരിയായ പ്രാചി ടെഹ്ലാൻ ആണ് മലയാളിത്തം നിറഞ്ഞ ഉണ്ണിമായയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. സിനിമയിൽ എത്തും മുൻപ് പ്രാചി ഒരു ബാസ്കറ്റ്ബോൾ താരമായിരുന്നു. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ്ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നടി കൂടിയാണ് പ്രാചി. കേരളത്തോടും മലയാള സിനിമയോടുമുള്ള ഇഷ്ടം കാരണം കൊച്ചിയിലേക്കു താമസം മാറിയിരിക്കുകയാണ് ഈ ഉത്തരേന്ത്യക്കാരി.

2019ൽ ആണ് മാമാങ്കം' റിലീസ് ചെയ്തത്. എവിടെയായിരുന്നു ഇത്രയും നാൾ പ്രാചി

 മാമാങ്കത്തിനുശേഷം കോവിഡും തുടർന്ന് ലോക്ഡൗണും സംഭവിച്ചതുകൊണ്ടാണ് ഇത്ര വലിയൊരു ഇടവേള വന്നത്. ഒരു തമിഴ് സിനിമയിലും മലയാള സിനിമയിലും ഞാൻ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, ലോക്ഡൗൺ വന്നതോടെ എല്ലാം മുടങ്ങിപ്പോയി.

ആ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ എന്റെ ജീവിതത്തിൽ അത്ര സുഖകരമല്ലാത്ത കുറെ കാര്യങ്ങളും സംഭവിച്ചു. എങ്കിലും ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. ഞാൻ ആഗ്രഹിക്കുന്ന ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നത്. ഒരു കായികതാരം കൂടി ആയിരുന്നതിനാൽ ജീവിതത്തിൽ എന്തു പ്രതിസന്ധികൾ വന്നാലും അതിജീവിക്കും എന്നെനിക്കറിയാമായിരുന്നു. എങ്കിലും വിഷമം ഉണ്ടായ സമയങ്ങളുണ്ടായിരുന്നു. പക്ഷേ, ഞാൻ തീരുമാനിച്ചു ഇനി ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വയ്യ. നന്നായി ജീവിക്കണം, ജീവിതം ആസ്വദിക്കണം. സിനിമകളിൽ സജീവമായില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ വലിയ മാറ്റം സംഭവിച്ച വർഷങ്ങളാണു പോയത്.

തിരിച്ചുവരവ് ഏതു ചിത്രത്തിലൂടെയാണ്?

കെ.ടി.കുഞ്ഞുമോൻ സാർ സംവിധാനം ചെയ്യുന്ന ജന്റിൽമാൻ 2' എന്ന ചിത്രത്തിലാണ് ഞാൻ അഭിനയിക്കുന്നത്. വീണ്ടും ബിഗ് സ്ക്രീനിലേക്കു തിരിച്ചെത്തുമ്പോൾ അത് ജന്റിൽമാൻ' പോലൊരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകുന്നത് വലിയ സന്തോഷം. ഗോകുൽ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓ ർ ജേതാവ് എം.എം. കീരവാണി സാർ സംഗീതം നിർവഹിക്കുന്നു.

കേരളത്തിലേക്കു താമസം മാറാൻ കാരണം?

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size