Poging GOUD - Vrij

സർഗാത്മകത

Manorama Weekly

|

August 12,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

സർഗാത്മകത

എഴുതാനായാലും പറയാനായാലും ചിലർക്ക് ആശയങ്ങൾ പെട്ടെന്നു വരും. അങ്ങനെയൊരാളായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത വൈദികൻ ഡിസ്ചാർജായപ്പോൾ ബിൽ തുക മുഴുവൻ കൊടുക്കാൻ പണം കയ്യിലില്ലായിരുന്നു. ഇനി ഇതിലേ വരുമ്പോൾ ബാക്കി തരാമെന്നു പറഞ്ഞ് അച്ചൻ പോയി.

ആറു മാസം കഴിഞ്ഞിട്ടും അച്ചന്റെ പൊടി പോലുമില്ല. ഒരിക്കൽ ആശുപത്രിക്കാർ മാർ ക്രിസോസ്റ്റത്തിനെ കണ്ടപ്പോൾ ഒരു അച്ചൻ വാക്കുപാലിക്കാത്തതിനെപ്പറ്റി പറഞ്ഞു. പരാതി തീരും മുൻപ് മെത്രാ പ്പൊലീത്ത പറഞ്ഞു: നല്ല കാര്യം. ഞാൻ വീണ്ടും വരുമെന്നു പറഞ്ഞ് പണ്ട് ഒരാൾ പോയി. രണ്ടായിരം വർഷത്തിലേറെയായി ഞങ്ങൾ പുള്ളിയെ കാത്തിരിക്കുകയാ. പിന്നെയാ അച്ചന്റെ ആറു മാസം! ഉയരങ്ങളിലിരുന്ന് ക്രിസ്തുവും തന്നെപ്പറ്റിയുള്ള ഈ ഫലിതം നന്നായി ആസ്വദിച്ചിട്ടുണ്ടാവണം.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറയുന്നതൊന്ന്, പ്രവർക്കുന്നതൊന്ന് എന്നു തെളിയിക്കാനായി ഇന്ത്യൻ എക്സ്പ്രസിൽ ചീഫ് എഡിറ്റർ ഫ്രാങ്ക് മൊറേയ്സ് Myth and Reality (മിഥ്യയും യാഥാർഥ്യവും എന്ന തലക്കെട്ടിൽ രണ്ടു ഖണ്ഡികകൾ വീതം ദിനം പ്രതി എഴുതി. മൊറേയ്സ് എന്നും ഇന്ദിരാഗാന്ധിയുടെ ഏതെങ്കിലുമൊരു പ്രസ്താവന മിത്ത് എന്ന തലക്കെട്ടിൽ കൊടുക്കും. അതിനടിയിൽ റിയാലിറ്റി എന്ന തലക്കെട്ടിൽ മൊറേയ്സിന്റെ മറുപടി.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size